Advertisement
Home MOVIES Malayalam എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്

എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്

60787
ADVERTISEMENTS

ഒരു നർത്തകി എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് താര കല്യാൺ. ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെയായി സജീവസാന്നിധ്യമാണ് സോഷ്യൽ മീഡിയയിലും താരം നിരവധി സീരിയലുകളിലും സിനിമയിലും ഒക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നടി നടിയായ സുബ്ബ ലക്ഷ്മിയുടെ മകൾ കൂടിയാണ്. അടുത്തകാലത്താണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സുബ്ബ ലക്ഷ്മി മരണപ്പെടുന്നത്. തനിക്ക് സാധിക്കാത്ത പലതും തന്റെ മകളിലൂടെ നൃത്തത്തിലൂടെ തനിക്ക് സാധിച്ചു എന്നായിരുന്നു പല അഭിമുഖങ്ങളിലും ആ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു.

താരാ കല്യാണിന്റെ ഭർത്താവും ഒരുപാട് നാളുകൾക്കു മുൻപ് തന്നെ മരണപ്പെട്ടതാണ്. സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ടുതന്നെ ഇപ്പോൾ നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഇപ്പോൾ ഒരു പൊതു ചടങ്ങിൽ തന്‍റെ ഭർത്താവിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് വീട്ടിൽ പുരുഷന്മാർ ജോലി ചെയ്യാത്തത് എന്നുകൂടി താരം ചോദിക്കുന്നുണ്ട്. സ്ത്രീകൾ പാചകം ചെയ്യണം എന്ന് പലരും പറയാറുണ്ട് എന്തുകൊണ്ടാണ് അത് സ്ത്രീകൾക്ക് മാത്രമായി നൽകിയിരിക്കുന്നത്. ഞങ്ങൾ പാചകം ചെയ്യാം നിങ്ങൾ പാത്രം കഴുകിക്കോളൂ എന്നാണ് പുരുഷന്മാരോട് താരം പറയുന്നത്.

READ NOW  മാടമ്പള്ളി ഇനി പഴയ മാടമ്പള്ളിയല്ല; സ്വർണ്ണവില കൂടിയപ്പോൾ തകർന്നടിഞ്ഞ തറവാടിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ!

ADVERTISEMENTS

ശേഷം മറ്റൊരു കാര്യത്തെക്കുറിച്ച് കൂടി താരം വ്യക്തമാക്കുന്നുണ്ട് ഇക്കാര്യം പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല. അത് പറഞ്ഞാൽ എങ്ങനെയാവും എന്നുമറിയില്ല. പക്ഷേ എന്റെ മകളുടെ അച്ഛൻ പോയതിനുശേഷം ആണ് ഞാൻ സ്വാതന്ത്ര്യം എന്ത് എന്ന് അറിഞ്ഞ ജീവിച്ചു തുടങ്ങുന്നത്. അതിനു മുൻപ് എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നതല്ല, അല്ലെങ്കിൽ ആ ബുദ്ധിമുട്ടുകൾ ആരെങ്കിലും നൽകിയതാണ് എന്നുമല്ല അങ്ങനെ സംഭവിച്ചു പോകുന്നതാണ്.

എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങളായുള്ള ജീവിതം എന്നത് വളരെ സന്തോഷവും സമാധാനവും നിറഞ്ഞതാണ്. ഞാനെന്റെ സ്വാതന്ത്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണ് താരം പറയുന്നത്. ഒരു സ്ത്രീ കുടുംബം എന്ന കെട്ടുപാടി ചുറ്റപ്പെട്ടു പോകുന്നുണ്ട് എന്നാണ് താരാ കല്യാൺ വ്യക്തമാക്കുന്നത്. അത് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടായിട്ടല്ല. ഭർത്താവ് അവളെ അടുക്കളയിൽ തളച്ചിടുന്നു എന്നുമല്ല അതിനർത്ഥം.

READ NOW  കാസ്റ്റിംഗ് കൗച്ചിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്തിട്ടുണ്ട് - പിന്നെ സംഭവിച്ചത്തിൽ താൻ കൂടെ ബാധിക്കപ്പെട്ടു - ഗോകുൽ സുരേഷ് പറഞ്ഞത്.

ഭാര്യയായതിനു ശേഷം ഒരു സ്ത്രീ അത്തരത്തിൽ ഒരു സാഹചര്യത്തിൽ ചുറ്റപ്പെട്ടു പോവുകയാണ്. തുടർന്ന് അവളുടെ ഇഷ്ടങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വലിയതോതിൽ മങ്ങലേൽക്കുകയാണ് ചെയ്യുന്നത് എന്നാണ് താരം ഇവിടെ ഉദ്ദേശിച്ചത്.

എന്നാൽ പലരും ഇതിന് മോശം കമന്റുകളുമായാണ് എത്തിയിരിക്കുന്നത് നിരവധി ആളുകളാണ് മരിച്ചുപോയ ഭർത്താവിനെ കുറിച്ച് ഇത്തരത്തിലൊക്കെ സംസാരിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്

ADVERTISEMENTS
Previous articleജിത്തു സാറിന്റെ ആ വാക്കാണ് തുടക്കം വലിയ എഴുത്തുകാരി ഒന്നുമല്ല ഞാൻ നേരിന്റെ വിശേഷങ്ങളുമായി ശാന്തി.
Next articleവിജയശ്രീയുടെ മരണം ആത്മഹത്യയോ കൊലപാതകമോ യഥാർത്ഥ വിവരം പുറത്ത്.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.