തിരക്കഥ സിനിമയുടെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് കമലഹാസൻ പറഞ്ഞത് ഒപ്പം ശ്രീവിദ്യയെ കുറിച്ചും. തുറന്നുപറഞ്ഞ് അനൂപ് മേനോൻ

7853

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്വാധീനം ഉണ്ടാകിയ  ഒരു സിനിമയാണ് തിരക്കഥ എന്ന ചിത്രം. പ്രിയാമണി , അനൂപ്‌ മേനോന്‍,പ്രിഥ്വിരാജ്എന്നിവരെ കേന്ദ്ര കഥാപാത്രമായി  രഞ്ജിത്ത് ഒരുക്കിയ ഈ ചിത്രം കമലഹാസൻ ശ്രീവിദ്യ ജോടികളുടെ പ്രണയത്തെ ഇതിവൃത്തം ആക്കിയാണ് പുറത്തുവന്നത് എന്ന് ആ സമയത്ത് വലിയ തോതിൽ തന്നെ വാർത്തകൾ വന്നിരുന്നു.

ചിത്രത്തിലെ ചില രംഗങ്ങൾ നോക്കുമ്പോൾ അത് വ്യക്തമായി തന്നെ മനസ്സിലാക്കാനും സാധിക്കും. അനൂപ് മേനോൻ അവതരിപ്പിച്ച അജയൻ എന്ന കഥാപാത്രം കമലഹാസനെ തന്നെയാണ് ഫോക്കസ് ചെയ്തത് എന്ന് വ്യക്തമായി മനസ്സിലാകുന്ന രീതിയിലാണ് ചിത്രം മുൻപോട്ട് പോകുന്നത്.

ADVERTISEMENTS

മാളവിക എന്ന പ്രിയാമണി കഥാപാത്രം നടി ശ്രീവിദ്യയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ഈ ചിത്രം കണ്ടതിനു ശേഷം സാക്ഷാൽ കമലഹാസൻ തന്നോട് പറഞ്ഞ അഭിപ്രായത്തെ കുറിച്ചാണ് അനൂപ് മേനോൻ തുറന്നു പറയുന്നത്.

READ NOW  മകൾക്ക് സിനിമയിൽ അവസരം ലഭിക്കാൻ കൂടെ കിടന്നു കൊടുക്കേണ്ടി വന്ന 'അമ്മ പിന്നെയുണ്ടായത് വൻ ചതി.ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിഹാന

ഈ സിനിമ കണ്ടു എന്ന്  ഒരിക്കൽ ലണ്ടനില്‍ വച്ച് കമലഹാസൻ തന്നോട് പറഞ്ഞിരുന്നു. ഒരു എയർപോർട്ടിൽ വച്ച് പരസ്പരം കണ്ടപ്പോഴാണ് ഈ കാര്യത്തെക്കുറിച്ച് കമലഹാസൻ പറയുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് ആയിരുന്നു കമലഹാസൻ സംസാരിച്ചത്. രഞ്ജിത്ത് വിചാരിക്കുന്നത് പോലെയുള്ള ഒരു ക്ലൈമാക്സ് രംഗമല്ല അവിടെ നടന്നത് എന്നും, താൻ ആശുപത്രിയിൽ പോയി വിദ്യയെ കണ്ടത് രഞ്ജിത്ത് ഉദ്ദേശിക്കുന്നത് പോലെ ഉള്ള ഒരു കാര്യത്തിനായിരുന്നില്ല എന്നും ആണ് കമലഹാസൻ തന്നോട് പറഞ്ഞത് എന്ന് അനൂപ് വ്യക്തമാക്കുന്നു.

ശേഷം മറ്റൊരു കാര്യം കൂടി താൻ കമലഹാസനോട് ചോദിച്ചു; “സാര്‍ ശരിക്കും എന്തിനായിരുന്നു അന്ന് ആശുപത്രിയിൽ പോയത്” എന്ന്. അപ്പോൾ അദ്ദേഹം ഒരു ചിരി ചിരിക്കുകയാണ് ചെയ്തത്. അതിനുശേഷം എന്നോട് പറഞ്ഞു “ഞാൻ അത് പറയണമെങ്കിൽ എന്റെ പേര് കമലഹാസൻ എന്ന് അല്ലായിരിക്കണം” എന്ന്.

READ NOW  മമ്മൂട്ടി കൊടുത്ത ആ ഗിഫ്റ് 36 വർഷങ്ങളായിട്ടും കുഞ്ചൻ പൊട്ടിച്ചിട്ടില്ല - ആ ഗിഫ്റ് എന്തെന്നറിയണോ ? കാരണം ഇത്

അവരുടെ ആ പ്രണയം അവർക്ക് അത്രത്തോളം പ്രഷ്യസ് ആയിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നും അനൂപ് പറയുന്നുണ്ട്. അതോടൊപ്പം തന്നെ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് അനൂപ്.

അവസാനത്തെ രംഗം ഷൂട്ട് ചെയ്തതിനുശേഷം പ്രിയാമണി വല്ലാത്ത ഒരവസ്ഥയിലേക്ക് ചെന്നെത്തി എന്നാണ് പറയുന്നത്. ഞങ്ങൾ രണ്ടുപേരും ആ ബെഞ്ചിലിരിക്കുന്ന രംഗം ഷൂട്ട് ചെയ്തതിനുശേഷം ഒരു വല്ലാത്ത മൂഡിലായിരുന്നു പ്രിയാമണി. രഞ്ജിയേട്ടൻ കുറെ നേരം കട്ട് പറയാതെ തന്നെ ഇരുന്നു. അതിനു ശേഷം അദ്ദേഹം കട്ട് പറഞ്ഞതിനുശേഷം അവിടെ കുറച്ചുസമയം വലിയ നിശബ്ദതയായിരുന്നു നില നിന്നത് എന്നും അനൂപ് മേനോന്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഒരഭിമുഖത്തില്‍ ശ്രീവിദ്യ തനിക്ക് ഒരിക്കലും ഒരു കൂട്ടുകാരിയായിരുന്നില്ല തന്റെ പ്രണയിനി തന്നെയായിരുന്നു എന്ന് കമല ഹാസന്‍ പറഞ്ഞിരുന്നു. അത് വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

READ NOW  റിയൽ ലവ് പരാജയപ്പെട്ട ആളാണ് ഞാൻ -ചിലതിനു ഒന്നും പകരമാവില്ല - മനസ്സ് തുറന്നു ദിലീപ് പറഞ്ഞത്
ADVERTISEMENTS