മലയാള സിനമയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സീനിയര്‍ സംവിധായകരില്‍ പ്രമുഖനായ വ്യക്തിയാണ് കമല്‍ . നിരവധി എവര്‍ഗ്രീന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ കമല്‍ തന്റെ ആദ്യ മമ്മൂട്ടി ചിത്രം ഒരുക്കിയപ്പോള്‍ ഉണ്ടായ രസകരമായ സംഭവങ്ങള്‍ അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലില്‍ പങ്ക് വച്ചിരുന്നു. ഒരുപാട് ചിത്രങ്ങളില്‍ മമ്മൂട്ടിക്ക് ഒപ്പം അസിസ്ടന്റ്റ് ഡയരക്ടര്‍ ആയി പ്രവര്‍ത്തിച്ച ശേഷം സംവിധായകനായപ്പോള്‍ ഒരു മമ്മൂട്ടി ചിത്രം ഒരുക്കാന്‍ താന്‍ ഒരുപാട് സമയം എടുത്തിരുന്നു എന്ന് കമല്‍ പറയുന്നു.
ഒരിക്കല്‍ മമ്മൂക്കയെ കണ്ടു ഒരു സിനിമ ചെയ്യണം ഡേറ്റ് തരണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞത് അതിനു താന്‍ നമംലെ ഒന്നും വച്ച് സിനിമ ചെയ്യില്ലല്ലോ താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യ് എന്നാണ്.
മമ്മൂട്ടിയെ നായകനാക്കി ആദ്യമായിട്ട് സിനിമ ഒരുക്കുന്ന കാര്യം പ്ലാൻ ചെയ്തപ്പോൾ താൻ ശ്രീനിവാസനുമായി ആണ് അങ്ങനെ ഒരു കാര്യം ചർച്ച ചെയ്തത്. തന്റെ ആദ്യ മമ്മൂട്ടി ചിത്രത്തിനുള്ള തിരക്കഥ ഒരുക്കിയത് ശ്രീനിയാണ് എന്ന് കമൽ പറയുന്നു. മഴയത്ത് മുൻപേ എന്ന ചിത്രം കമലിന്റെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായ ചിത്രമായിരുന്നു.
വിമൻസ് കോളേജിലെ അതി സുന്ദരനായ ഒരു കോളേജ് പ്രൊഫസർ ആയി മമ്മൂട്ടിയും ആ കോളേജിലെ തല്ലിപ്പൊളിപിള്ളേരുടെ ഗ്യാംഗ് ലീഡറായി ആനീയും മമ്മൂട്ടിയുടെ കുട്ടിക്കാലം മുതലുള്ള കാമുകിയായി ശോഭനയും,സുഹൃത്തായി ശ്രീനിവാസനും ഒക്കെ എത്തുന്ന ഒരു ചിത്രമായിരുന്നു മഴയെത്തും മുൻപേ. ആ കാലത്ത് കോളേജ് കുട്ടികളുടെ രോമാഞ്ചമായ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ വലിയ തരംഗമായ ഒരു ചിത്രമായിരുന്നു മഴയെത്തും മുൻപേ.
എന്നാൽ ചിത്രത്തിൻറെ കാസ്റ്റിംഗ് സമയത്ത് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്ന നടി ശോഭനയെ കാസ്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ മമ്മൂക്ക പറഞ്ഞു ശോഭന അല്ലാതെ മറ്റു ആരെയെങ്കിലും നോക്കാനായിരുന്നു. അതിനു പ്രധാന കാരണമായി മമ്മൂക്ക എന്ന് പറഞ്ഞത് അടുത്തിടെ കുറെ ചിത്രങ്ങൾ താൻ ശോഭനയുമായി ചെയ്തിട്ടുണ്ടെന്ന് അതുകൊണ്ടുതന്നെ വീണ്ടും ശോഭനക്കൊപ്പം തന്നെ അഭിനയിക്കുന്ന ഒരു ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വളരെ മികച്ച ഒരു ഡാൻസറുടെ റോൾ ചെയ്യേണ്ട ഒരു കഥാപാത്രമായതുകൊണ്ട് തന്നെ ശോഭന ആയിരിക്കും അവിടെ നല്ലതെന്ന് തങ്ങൾ തീരുമാനിക്കുകയും ആദ്യം വലിയ താല്പര്യമില്ലായിരുന്നെങ്കിൽ പിന്നീട് മമ്മൂക്ക സമ്മതിക്കുകയും ആയിരുന്നു എന്ന് കമൽ പറയുന്നു.
അതേപോലെതന്നെ ചിത്രത്തിലെ നായിക കഥാപാത്രമായ ആനിയെ കാസ്റ്റ് ചെയ്തപ്പോൾ മമ്മൂക്ക പറഞ്ഞത് അതിന് ആ പെണ്ണിനെ കണ്ടുകഴിഞ്ഞാൽ ആണുങ്ങളുടെ കൂട്ടല്ലേ തോന്നുകയുള്ളൂ. അതിനെയൊക്കെ എങ്ങനെയാണ് എന്നാണ് ആദ്യം തന്നെ അദ്ദേഹം ചോദിച്ചത്.
അപ്പോൾ താൻ പറഞ്ഞത് നമുക്കും അങ്ങനെ ഒരു പെണ്ണിനെയാണ് വേണ്ടത് ആണത്തമുള്ള ഒരു പെണ്ണിനെ എന്നാണ്. തൻെറ ഈ സ്റ്റേറ്റ്മെന്റ് ഇന്ന് പൊളിറ്റിക്കലി ഇൻകറക്ട് ആണ്. പക്ഷേ അന്ന് ഒരു തമാശയ്ക്ക് പറഞ്ഞു പോയതാണ്. സത്യത്തിൽ അത് ആനിയുടെ രണ്ടാമത്തെ ചിത്രമാണ്. ആദ്യചിത്രമായ അമ്മയാണ സത്യത്തിൽ ആനിയുടെ അഭിനയം കണ്ടാണ് ആനിയെ സെലക്ട് ചെയ്തത്. ഒരു ആൺകുട്ടിയുടെ രീതിയിൽ ഒരുങ്ങിയുള്ള ഒരു വേഷം ചെയ്തത് കൊണ്ട് ആകാം മമ്മൂക്കയ്ക്ക് ആനിയെ കുറിച്ച് ആദ്യം അങ്ങനെ ഒരു കാഴ്ചപ്പാട്ട് ഉണ്ടായത്.
പാലക്കാട് മേഴ്‌സി കോളേജിലാണ് സിനിമ ഷൂട്ട് ചെയ്തത്. അവിടുത്തെ കുട്ടികൾ ആണ് കൂടുതലും ഉപയോഗിച്ചത് പാട്ടിൽ ഉൾപ്പടെ ആദ്യമൊക്കെ കോളജ് അധികൃതർക്ക് അൽപം ബുദ്ധിമുട്ടു ഉണ്ടായിരുന്നു എങ്കിലും പിന്നീട എല്ലാവരും സഹകരിച്ചു. ആനിയുടെ രണ്ടാം ചിത്രം ആയതുകൊണ്ടും മമ്മൂക്കയെ പോലെ ഒരു വലിയ നടനൊപ്പം അഭിനയിക്കുന്നതിൽ ആനി ശരിക്കും ടെൻഷൻ അടിച്ചിരുന്നു താൻ അത് മമ്മൂക്കയോട് പറഞ്ഞു അദ്ദേഹം ആനിയെ അടുത്ത് വിളിച്ചു സംസാരിച്ചു കൂൾ ആക്കി പിന്നീട് അവരൊകകെ വളരെ ജോലി ആയി സഹകരിച്ചു പോയിരുന്നു എന്നും കമൽ പറയുന്നു.
ആനിയുടെ സ്വന്തം ശബ്ദം തന്നെയാണ് ആ ചിത്രത്തിൽ ഉള്ളത് . ആനി തന്നെ ഡബ് ചെയ്താൽ മതി എന്ന് അന്ന് താൻ പറഞ്ഞിരുന്നു അല്പം ബാസ് ഉള്ള ഒരു വോയ്‌സ് ആണ് ആനിയുടെ അത് ഒരു ഫ്രഷ്നസ് നൽകുമെന്ന് ചിന്തിച്ചു. അമ്മയാണ് സത്യം സിനിമയിൽ ആണിന്റെ ഭാഗങ്ങൾ എല്ലാം ആനി തന്നെയാണ് സംസാരിച്ചിരിക്കുന്നതും പിന്നീട് പെണ്കുട്ടിയാകുന്ന ഭാഗം ആണ് ഡബ്ബിങ് ആര്ടിസ്റ്റിനെ ഉപയോഗിച്ച് ചെയ്തിട്ടുള്ളത്. ആനിയുടെ ഏറ്റവും മികച്ച ഒരു അഭിനയ പ്രകടനമായിരുന്നു മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ ഉള്ളത്.