Advertisement
Home MOVIES Malayalam തന്നെ തകർത്തതിന് പിന്നിൽ ‘അമ്മ സംഘടന; ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തില്ല പിന്നെ എന്നോട്...

തന്നെ തകർത്തതിന് പിന്നിൽ ‘അമ്മ സംഘടന; ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തില്ല പിന്നെ എന്നോട് എന്തിനിത് ചെയ്തു – ഷക്കീല ചോദിക്കുന്നു.

576
ADVERTISEMENTS

ഒരു കാലത്തു മലയാളം സിനിമ മേഖലയിലെ ശക്തമായ സാന്നിധ്യം ആയിരുന്നു ഷക്കീല എന്ന നടി. ബിഗ്രേഡ് സിനിമകളിലൂടെയാണ് ഷക്കീല പ്രശസ്ത ആയത്. വൻകിട സൂപ്പർതാരങ്ങളുടെ പോലും ചിത്രങ്ങൾക്ക് ആളില്ലാതിരിക്കുന്ന സമയത്ത് ഷക്കീല ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ ആയിരുന്നു ഓടിക്കൊണ്ടിരുന്നത്. മോഹൻലാലിനോട് മമ്മൂട്ടിയോടും വരെ കൊമ്പ് കോർക്കാൻ പാകത്തിന് കളക്ഷൻ റിക്കോഡുകളാണ് ഷക്കീല സിനിമകൾ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് ഷക്കീല സിനിമകൾ ഒതുക്കപ്പെടുന്ന ഒരു അവസ്ഥയുണ്ടായി.ഷക്കീല സിനിമകൾ തങ്ങൾക്ക് ഭീഷണി ആണെന്ന് തോന്നിയതിനാൽ മലയാളം സൂപ്പർ താരങ്ങൾ ഷക്കീല സിനിമയ്ക്ക് എതിരെ കളിച്ചു എന്ന് പലരും വെളിപ്പെടുത്തിയിരുന്നു. ഷക്കീല തന്നെ മുൻപ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.മലയാളം സൂപ്പർ താരങ്ങൾ തന്റെ ചിത്രങ്ങൾക്ക് എതിരെ പ്രവർത്തിച്ചുവെന്ന്. അതിൽ ഷക്കില എടുത്തു പറഞ്ഞത് മമ്മൂട്ടിയുടെ പേരായിരുന്നു.

അതേപോലെതന്നെ മമ്മൂട്ടിയുടെ രാക്ഷസരാജാവ് എന്ന ചിത്രത്തിന് ബദലായി രാക്ഷസ റാണി എന്ന പേരിൽ ഒരു ഷക്കീലയെ വച്ച് ഒരു സിനിമ എടുത്തത് മുതലാണ് ഷക്കീല ചിത്രങ്ങൾക്ക് തിരിച്ചടിയായി തുടങ്ങിയത്. ഷക്കീല ചിത്രങ്ങളുടെ സംവിധായകനായ ഒരു വ്യക്തി നേരത്തെ ഇതിനെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ വൈറലാകുന്നത് ഒരു തമിഴ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരസംഘടന അമ്മയ്ക്കെതിരെ ഷക്കീല ല്ല ശക്തമായി തുറന്നടിച്ച് രംഗത്തെത്തിയതാണ്.

READ NOW  സ്ത്രീകൾ എന്ന് ശബരിമലയിൽ കയറിയോ അന്നുമുതൽ നമ്മുടെ നാട് നശിക്കാൻ തുടങ്ങി വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നു സർക്കാർ ചെയ്തത്.

ADVERTISEMENTS

തന്റെ ചിത്രങ്ങളെ ഇല്ലാതാക്കിയതും തന്നെ തകർത്തതും താര സംഘടനയായ അമ്മയാണെന്ന് ഷക്കീല പറയുന്നു. മലയാളത്തിലെ മരിച്ചുപോയ ഒരു നടനാണ് താരസംഘടന അമ്മ തനിക്കെതിരെ പ്രവർത്തിച്ച കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് ഷക്കീല പറയുന്നു. തന്റെ സിനിമകൾ ഇല്ലാതാക്കാൻ വേണ്ടി അവർ തൻറെ സിനിമകൾക്ക് സെൻസറിങ് നൽകാതിരിക്കുകയും സിനിമകളെ ബാൻ ചെയ്യുകയും തിയേറ്ററിൽ നിന്നും ഒഴിവാക്കാനായി പല കളികൾ കളിക്കുകയും ചെയ്തുവെന്ന് ഷക്കീല പറയുന്നു.
താൻ എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്റെ സിനിമകൾ നശിപ്പിച്ചതെന്ന് അവർ ചോദിക്കുന്നു. കല്യാണമണ്ഡപങ്ങൾ ആകേണ്ടിയിരുന്ന തിയറ്ററുകളെ താനാണ് തിരിച്ചുകൊണ്ടുവന്നത്. തൻറെ സിനിമകൾ ആ സമയത്ത് ഓടിയത് കൊണ്ടാണ് സിനിമ മേഖല നിലനിന്നത് താരം പറയുന്നു. താൻ മൂലം ധാരാളം ടാക്സും മറ്റും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

കേരളത്തിലുള്ളത് ഒരു പുരുഷാധിപത്യ സമൂഹം ആണ് അവരുടെ സംസ്ഥാനത്ത് വേറൊരു സംസ്ഥാനത്ത് ഉള്ള ഒരു പെൺകുട്ടി വന്നു അവരെക്കാൾ മികച്ച കളക്ഷൻ ഉള്ള സിനിമകൾ ചെയ്തു അത് അവർക്ക് സഹിക്കാവുന്നതിനും അപ്പുറം ആയതുകൊണ്ടാണ് അവർ ഇങ്ങനെ ചെയ്തതെന്ന് ഷക്കീല പറയുന്നു. രണ്ടായിരത്തിൽ തന്നെ താൻ ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞതാണെന്നും എന്നാൽ അന്ന് ആരും തന്നെ പിന്തുണച്ചില്ലെന്നും തന്നെ കൊണ്ട് തന്നെ ഇനി സിനിമ ചെയ്യുന്നില്ല എന്ന് പറയിപ്പിക്കുന്ന രീതിയിൽ തന്നെ ഉപദ്രവിച്ചു എന്നും ഷക്കീല പറയുന്നു.

READ NOW  മമ്മൂക്കയോട് വഴക്കിട്ട കാര്യം പറഞ്ഞതോടെ മകൾ സുറുമി പിണങ്ങി - അന്ന് നടന്നത് പറഞ്ഞു ആര്ട്ട് ഡയറക്ടർ അമ്പിളി

താൻ കേരളത്തിലെ ജനങ്ങൾക്കെതിരെ അല്ല എന്നും കേരളത്തിലെ ജനങ്ങളാണ് തനിക്ക് പേരും പ്രശസ്തിയും പണവും ഒക്കെ തന്നത് അത് മറന്നതല്ല സംസാരിക്കുന്നത്. തൻറെ സിനിമകൾ തീയറ്ററിൽ എത്തിക്കാതെ സെൻസറിങ് തടഞ്ഞുവെച്ച് തന്നോട് അനീതി കാണിച്ചത് മൂലമാണ് തന്റെ സിനിമകൾ ഇല്ലാതായതെന്ന് ഷക്കീല പറയുന്നു. അതേപോലെതന്നെ നടി അക്രമിക്കപ്പെട്ട വിഷയത്തിലും ഷക്കീല ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ദിലീപിന്റെ വിഷയത്തിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് അമ്മ സംഘടന എന്ത് നീതിയാണ് വാങ്ങിക്കൊടുത്തതെന്നും,ആര് എന്ത് വന്നു തുറന്നു പറഞ്ഞാലും അവിടെ ഒന്ന് സംഭവിക്കില്ല എന്നും, ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ടാണ് ഇത്രയും പേരെങ്കിലും ധൈര്യമായി സംസാരിക്കുന്നതെന്നും ഷക്കീല പറയുന്നു. എല്ലാ സിനിമ മേഖലകളിലും മറ്റു ഭാഷകളിലുള്ള സിനിമ മേഖലകളിലും ഇതേപോലുള്ള കമ്മിറ്റികൾ വരണമെന്നു അവർ പറയുന്നു. ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത തന്നോട് എന്തിനിങ്ങനെ ചെയ്തു എന്ന് അറിയണമെന്നും തനിക്കും നീതി വേണമെന്ന് ഷക്കീല പറയുന്നു.

READ NOW  ഒരു സീനിയർ നടനെന്നോ സഹപ്രവർത്തകനെന്നോ ഓർക്കാതെ അന്ന് നിമിഷ അത് പറഞ്ഞത്:നിമിഷ നേരിടുന്ന സൈബർ അക്രമണങ്ങളെ കുറിച്ച് ഗോകുൽ സുരേഷ്
ADVERTISEMENTS