Advertisement
Home MOVIES Malayalam ഞാൻ ആ ദൃശ്യം ഷൂട്ട് ചെയ്തപ്പോൾ പെട്ടന്ന് ഒരുകൂട്ടം ആളുകൾ എത്തി പിടിച്ചു മുറിയിലിട്ടു പൂട്ടി...

ഞാൻ ആ ദൃശ്യം ഷൂട്ട് ചെയ്തപ്പോൾ പെട്ടന്ന് ഒരുകൂട്ടം ആളുകൾ എത്തി പിടിച്ചു മുറിയിലിട്ടു പൂട്ടി – വിനീത് കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

176
ADVERTISEMENTS

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിനീത് കുമാർ. കണ്മഷി, ദേവദൂതൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങൾ മതി താരത്തെ ഓർമിച്ചു വയ്ക്കുവാൻ. ദേവദൂതൻ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

ഇപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച ഭീതിപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് വിനീത് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ആദ്യമായി വിനീത് സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണസമയത്ത് ഉണ്ടായ ചില കാര്യങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് ഗുജറാത്തിൽ ആയിരുന്നു. ഷൂട്ടിങ് ഒക്കെ കഴിഞ്ഞാൽ തിരികെ വരുന്ന സമയത്ത് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ടപ്പോൾ അത് പകർത്തുവാനായി വഴിയരികിലേക്ക് വണ്ടി നിർത്തുകയും ക്യാമറ അസിസ്റ്റന്റിനോടൊപ്പം പുറത്തേക്ക് ഇറങ്ങുകയും ചെയ്തിരുന്നു.

ADVERTISEMENTS
READ NOW  തന്ത്രി കുടുംബത്തിൽ പിറന്ന രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആകാഞ്ഞത് നന്നായി - രൂക്ഷ വിമർശനവുമായി ഹണി റോസ്

മനോഹരം ആയ ഒരു പ്രദേശവും അതിനടുത്തുള്ള ക്ഷേത്രവും കണ്ടപ്പോഴാണ് വാഹനം നിർത്തിയത്. അങ്ങനെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. പെട്ടെന്നാണ് എവിടെ നിന്നോ ഒരുകൂട്ടം ആളുകൾ എത്തിയത്. അവർ തന്നെയും സംഘത്തെയും വളഞ്ഞു. ഗുജറാത്തി ഭാഷയിൽ അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതിനുശേഷം തങ്ങളെ ഒരു മുറിയിൽ അവർ പൂട്ടിയിടുകയാണ് ചെയ്തത്.

വിനീതിനും കൂട്ടർക്കും ആ നാട്ടിലെ ഗുജറാത്തി ഭാഷയും വശമില്ല. പിന്നീട് എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അവിടെ ഹിന്ദി അറിയാവുന്ന ഒരാളെ കണ്ടത്. ഷൂട്ടിങ്ങിനായി വന്നതാണെന്ന് അയാളോട് പറഞ്ഞു.

അതോടെയാണ് എന്താണ് സംഭവിച്ചത് എന്ന് തങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാൻ എത്തിയ ആളുകളായാണ് അവർ തങ്ങളെ കണ്ടത്. അങ്ങനെ വിചാരിച്ചാണ് അവർ തങ്ങളെ കെട്ടിയിട്ടതും പിന്നീട് മുറിയിൽ അടച്ചതും ഒക്കെ.

READ NOW  മമ്മൂട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ അഭിനയ മോഹം പൊലിഞ്ഞത് വെറും അമ്പത് പൈസ ഇല്ലാത്തതിനാൽ അക്കഥ ഇങ്ങനെ.

വല്ലാതെ ഭയപ്പെടുത്തുന്ന ഒരു യാത്ര തന്നെയായിരുന്നു അതെന്നായിരുന്നു വിനീത് പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിനീത് തുറന്നു പറഞ്ഞത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.. നിരവധി ആളുകളാണ് ഇതിനെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന പുതിയ ചിത്രമാണ്‌ പവി കെയര്‍ ടേക്കര്‍ . നടന്‍ ദിലീപിനെ നായകനാക്കി കോമടിക്ക് കൂടി പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്‌ ഇത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനു എത്തും.

ADVERTISEMENTS