Advertisement
Home MOVIES TAMIL സൂര്യയെ കുറിച്ച് എനിക്ക് ഒരിക്കലും പരാതി പറയേണ്ടി വന്നിട്ടില്ല അത്രക്കും പെർഫെക്റ്റ് ആണ് – അദ്ദേഹം...

സൂര്യയെ കുറിച്ച് എനിക്ക് ഒരിക്കലും പരാതി പറയേണ്ടി വന്നിട്ടില്ല അത്രക്കും പെർഫെക്റ്റ് ആണ് – അദ്ദേഹം പെരുമാറുന്നതും ചെയ്യുന്നതും ഇങ്ങനെ: ജ്യോതിക

173

ഇന്ത്യൻ സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡിയാണ് സൂര്യയും ജ്യോതികയും. പ്രണയിച്ചു വിവാഹം കഴിച്ചു ഇരുവരും കഴിഞ്ഞ 12 വർഷമായി മികച്ച കുടുംബ ജീവിതമാണ് മുന്നോട്ടു കൊണ്ടുവന്നത്. ഇവരുടെയും പ്രണയം അതിശക്തമായി ഇന്നും നിലനിൽക്കുന്നതിന് നിരവധി ഉദാഹരണങ്ങൾ ഒരുപക്ഷേ പൊതു സദസ്സിൽ വച്ച് പോലും ആരാധകർ കണ്ടിട്ടുണ്ട്.

സൂര്യ ഏറ്റവും പെർഫെക്റ്റ് ആയ ഒരു ഹസ്ബൻഡ് ആണ് ഒരു അച്ഛനാണ് ആണ്, ഒരു മകനാണ് എന്നാണ് അദ്ദേഹത്തിൻറെ ഭാര്യയായ ജ്യോതിക തന്നെ പറയുന്നത്. നിരവധി അഭിമുഖങ്ങളിൽ സൂര്യയെ കുറിച്ച് ജ്യോതിക ഇത്തരത്തിലുള്ള കമന്റുകൾ നൽകിയിട്ടുണ്ട്. അതേപോലെ പല അവാർഡ് നിശകളിലും അവാർഡ് ഏറ്റു വാങ്ങുമ്പോൾ ജ്യോതികയെക്കുറിച്ച് ഒരു വാക്ക് പറയാതെ സൂര്യ സദസ്സ് വിടാറില്ല എന്നുള്ളത് വളരെ കൗതുകകരമായ ഒരു കാര്യമാണ്. അത്രക്കും ശക്തമായ പ്രണയ ബന്ധം കൊണ്ട് നടക്കുന്ന ഒരു താര ജോഡിയാണ് സൂര്യയും ജ്യോതികയും .

വസ്ത്രം മാറുന്ന പോലെ തങ്ങളുടെ പങ്കാളികളെ മാറുന്ന സിനിമ ലോകത്ത് ഇന്നും ഒരു അത്ഭുതമാണ് ഈ ഈ താര ദമ്പതികൾ .

ADVERTISEMENTS

ഇപ്പോൾ സൂര്യയെക്കുറിച്ച് ജ്യോതിക പറഞ്ഞ ചില വാക്കുകളാണ് വൈറൽ ആയിരിക്കുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞത്. ജീവിതത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട മുഹൂർത്തങ്ങൾ സൂര്യ മറന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിന് ജ്യോതിക പറഞ്ഞ മറുപടി ഇല്ല എന്നാണ്. ഞാൻ ഇത് എടുത്തു പറയുമ്പോൾ ഒരു ആശ്ചര്യമായി തോന്നരുത്, അല്ലെങ്കിൽ ഒരു ആർട്ടിഫിഷ്യലായി തോന്നരുത്. ഇന്നേവരെ സൂര്യ അങ്ങനെ ഒരു കാര്യം പോലും മറന്നിട്ടില്ല. അത്രയും പെർഫെക്ട് വ്യക്തിയാണ് സൂര്യ എന്നാണ് ജ്യോതിക പറയുന്നത്.

READ NOW  രജനികാന്തിനെ ജീവൻ രക്ഷിച്ചത് നടിയുടെ ഏഴ് ദിവസത്തെ പ്രാർത്ഥന ; കഥ ഇങ്ങനെ

ഒരു നടൻ, ഒരു അച്ഛൻ, ഒരു ഭർത്താവ് എന്ന എല്ലാ നിലകളിലും ജീവിതത്തിൽ ഇന്നേവരെ തനിക്ക് സൂര്യയോട് ഒരു പരാതിയുമില്ല എന്നാണ് ജ്യോതിക പറയുന്നത്.

തങ്ങളുടെ ദാമ്പത്യ ബന്ധം തുടങ്ങി 12 വർഷമായി ഇന്നേവരെയും തങ്ങൾക്കിടയിൽ ഒരു വഴക്കുപോലും ഉണ്ടായിട്ടില്ല ഉണ്ടാക്കിയിട്ടില്ല എന്നാണ് ജ്യോതിക പറയുന്നത്.

സൂര്യ എങ്ങനെയുള്ള ഒരു അച്ഛനാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ജ്യോതിക പറഞ്ഞ കാര്യങ്ങൾ ഏവരെയും ആശ്ചര്യപ്പെടുത്തും. ഞാൻ ഇതൊരു ഇൻറർവ്യൂവിൽ പറയുകയാണെന്ന് രീതിയിൽ ചിന്തിക്കരുത്. പെർഫെക്റ്റ് ഒരു ഫാദറിനെ കണ്ടിട്ടില്ല എന്നാണ് ജ്യോതിക പറയുന്നത്. കുട്ടികളെ അത്രക്കും ഇഷ്ടമാണ് സൂര്യക്ക്. കാർത്തിക്കൊപ്പമുള്ള ഒരു സിനിമയുടെ ഷൂട്ടിംഗ്നു ആയി പോയപ്പോൾ ,കുട്ടികൾ ജനിച്ചിട്ട് ആദ്യമായിട്ടാണ് അവരെ വിട്ടു കുറച്ചു ദൂരേക്ക് പോയി ഷൂട്ട് ചെയ്യുന്നത്. കുട്ടികളെ വിട്ട് 15 ദിവസത്തോളം മാറിനിൽക്കുന്നത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി .

READ NOW  ഒന്ന് തലകറങ്ങി വീണപ്പോള്‍ പോലും വിവാദം - അന്ന് പുരുഷന്മാര്‍ ശരിയല്ലന്നു തോന്നി - നയന്‍‌താര ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍

എന്നാൽ ഈ സമയത്തെല്ലാം ചെന്നൈയിൽ ഷൂട്ടിംഗ് നടത്തുന്ന സൂര്യ കൃത്യം ആറുമണിക്ക് വീട്ടിലെത്തും 9 മണി വരെ കൃത്യമായി സമയം ചെലവഴിക്കും അവർക്ക് ഭക്ഷണം നൽകി കൃത്യമായി പരിപാലിച്ചു ഉറക്കും രണ്ടു തവണ അവരെയും കൊണ്ട് സിനിമയ്ക്ക് വരെ പോയിരിക്കുന്നു. പിന്നെ കുട്ടികളുടെ സ്കൂളിലെ സ്പോർട്സ് അങ്ങനെ അവരുടെ ഒരു വിശേഷ ദിവസങ്ങളും മറക്കാറില്ല.

അതെല്ലാം കലണ്ടറിൽ കൃത്യമായി അടയാളപ്പെടുത്തും ആ ദിവസം ഷൂട്ടിങ്ങിന് പോകത്തില്ല. പിന്നെ അത് കൂടാതെ മെയ് മാസത്തിലും ഷൂട്ട് ചെയ്തില്ല. കാരണം ആ സമയത്തു കുട്ടികൾക്ക് വെക്കേഷനാണ് . അവരോടൊപ്പം സമയം ചെലവിടുന്നതിനു വേണ്ടി കൃത്യമായി അത്തരം കാര്യങ്ങൾ എല്ലാം ചെയ്യും. ഭക്ഷണം കൊടുക്കുന്നത്, അവരുടെ കാര്യങ്ങൾ നോക്കുന്നത് അവരെ ഉറക്കുന്നത് ഇതിനൊന്നും ഒരു പരാതിയും പരിഭവവും സൂര്യ പറയാറില്ല.

തൻറെ നാല്പതാം പിറന്നാൾ ദിനത്തിൽ സൂര്യ നൽകിയ സർപ്രൈസ് ഗിഫ്റ്റിനെ കുറിച്ചും ജ്യോതിക പറഞ്ഞിരുന്നു. വലിയ ഇഷ്ട്മുള്ള കാര്യമാണ് അവിടെ സമയം ചിലവിടാൻ ഇഷ്ടമാണ് .സൂര്യക്ക് അതറിയാം തന്റെ നാല്പതാം പിറന്നാൾ ദിനത്തിൽ ഒരു വീടുപോലെ കടൽ തീരത്തു ഒരു സെറ്റിട്ട അറേഞ്ച് ചെയ്ത് വളരെ അടുത്ത സുഹൃത്തുക്കളെയും ഫ്രണ്ട്സിനെയും ഒക്കെ വിളിച്ചുകൂട്ടി അവിടെ മനോഹരമായി വളരെ റൊമാന്റിക്കായി ഡിന്നർ ആഘോഷിച്ചു. വളരെ രസകരമായ രീതിയിൽ വളരെ സർപ്രൈസ് ആയിട്ട് തന്റെ ആ ദിവസം വളരെ മനോഹരമാക്കി തീർത്തു എന്ന് ജ്യോതിക പറയുന്നു.

READ NOW  ലിയോയിൽ നിങ്ങൾ കേട്ടതും കണ്ടതും സത്യമല്ല - കഥ തുടരുന്നു സൂചനകളുമായി വീഡിയോ പങ്ക് വച്ച് നിർമ്മാതാക്കൾ

ജ്യോതികയ്ക്ക് സൂര്യയുടെ പ്രവർത്തികൾ കണ്ടിട്ട് ആനന്ദ കണ്ണീർ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അതിനു ജ്യോതിക പറയുന്ന മറുപടി, നിരവധി തവണ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. താൻ ഇല്ലാത്ത ഒരു സമയത്ത് ഒരിക്കലും നിന്നെക്കുറിച്ച് യാതൊരു പരിഭവം പറയാതെ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം കൃത്യമായി ഉത്തരവാദിത്വത്തോടെ സൂര്യ ചെയ്യും എന്നും ഏതു പ്രതിസന്ധിഘട്ടത്തിലും ഒരു വലിയ പില്ലർ ആയി കൂടെ നിൽക്കുന്നു അതാണ് സൂര്യ. അതാണ് തങ്ങളുടെ ബന്ധത്തിന്റെ ആഴം എന്ന് ജ്യോതിക പറയുന്നു.

ADVERTISEMENTS