ഈ പെൺകുട്ടി കോപ്പിയടിച്ചാണ് ജയിച്ചിരിക്കുന്നത് , അല്ലെങ്കിൽ ആരെയോ സ്വാധീനം ചെലുത്തി, മുൻ തെഹൽക്ക എഡിറ്റർ മാത്യു സാമുവലിന്റെ വിമർശനം.

11126

കേരളം സംസ്ഥാന യുവജനക്കമ്മീഷൻ അധ്യക്ഷയും സജീവ കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകയും അനുഭാവിയുമായ ചിന്താ ജെറോമിനെതിരെ രൂക്ഷ  വിമർശനവുമായി മാധ്യമ പ്രവർത്തകനും തെഹൽക്ക മുൻ മാനേജിങ് എഡിറ്ററുമായ  മാത്യു സാമുവലിന്റെ  കുറിപ്പ് വൈറലായിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചിന്ത ജെറോം സോഷ്യൽ മീഡിയയിൽ അവർ തന്നെ പോസ്റ്റ് ചെയ്ത ചില കാര്യങ്ങളുടെ പേരിൽ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ്. ആദ്യം ഓസ്‌ക്കാർ സ്വന്തമാക്കിയ പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ കീരവാണിയെ അഭിനന്ദിച്ചു കൊണ്ട് ചിന്ത ജെറോം തന്റെ ഔദോഗിക ഫേസ്‍ബുക് പോസ്റ്റിൽ കുറിച്ച കാര്യങ്ങളാണ് വൈറലായത്.

ADVERTISEMENTS
   

 

ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൽ അപ്പടി അബദ്ധങ്ങളായിരുന്നു എന്നതാണ് ട്രോളുകളുടെ കാരണം. ആകെ  ഉള്ള രണ്ടു സെന്റെൻസിൽ വാചകങ്ങളുടെ ഘടനയിലും ഗ്രാമറിലും ഉളള തെറ്റുകൾ ചൂണ്ടിക്കാട്ടി ട്രോളന്മാരും രാഷ്ട്രീയഎതിരാളിലും ചിന്തയെ കണക്കറ്റ് ആക്ഷേപിച്ചു. അതിനു പ്രധാന കാരണം ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ചിന്ത ജെറോം എന്നുള്ളതാണ്.

ചിന്തയുടെ ഡോക്ടറേറ്റിന്റെ കാര്യത്തിലും നേരത്തെ ട്രോളുകൾ ഉയർന്നിരുന്നു. പ്രബദ്ധത്തിലെ പിശകുകളുടെ കാര്യത്തിലായിരുന്നു അത്. ആദ്യ അബദ്ധത്തിന്റെ അലയൊലികൾ മാറുന്നതിനു മുന്നേ കഴിഞ്ഞ ദിവസം താരം വീണ്ടും പുതിയ ഒരു അബദ്ധമൊപ്പിച്ചു. ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന് ആദരാഞ്ജലികൾ അർപ്പിച്ച പോസ്റ്റിലാണ് ചിന്തക്ക് വീണ്ടും അക്ഷരപ്പിശക് സംഭവിച്ചത്.

ആദരഞ്ജലികൾ എഴുതിയപ്പോൾ ‘ജ’, ‘ഞ’ യ്ക്ക് മുന്നിൽ വന്നതായിരുന്നു ആ  അബദ്ധം. സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണ് ഈ അബദ്ധം എങ്കിലും എയറിൽ നിൽക്കുന്നതിനാൽ വീണ്ടും പണി കിട്ടി. പക്ഷേ ആദ്യത്തെ അബദ്ധം സാധാരണമാണ് എന്ന് പറയില്ല  പ്രത്യേകിച്ചും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കിട്ടിയ ഒരാൾക്ക്.

ഇപ്പോൾ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനും പ്രശസ്ത അന്വോഷണാത്മക വാർത്ത മാഗസിൻ ആയ തെഹൽക്കയുടെ മുൻ മാനേജിഗ് എഡിറ്ററായ സാമുവൽ മാത്യൂസ്. അതി രൂക്ഷമായി ആണ് അദ്ദേഹം ചിന്ത ജെറോമിനെ വിമർശിച്ചിരിക്കുന്നത്.

ചിന്ത ജെറോം പരീക്ഷകൾ എല്ലാം ജയിച്ചിരിക്കുന്നത് കോപ്പിയടിച്ചാണ് എന്നും അവർക്കൊരിക്കലും ഒരു കോർപ്പറേറ്റ് ഓഫീസിലോ സർക്കാർ ഓഫിസിലോ പോയി ജോലിക്ക് അപേക്ഷിചാൽ അവരെ കുറിച്ച് 150 വാക്കിൽ കുറയാതെ ഇംഗ്ലീഷിൽ എഴുതാൻ പറഞ്ഞാൽ അവസ്ഥ വളരെ ശോചനീയം ആകുമെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാന്തര ബിരുദവും ഡോക്ടറേറ്റും ഉള്ള ഇവർക്ക് ഒരിക്കലും അത് കൃത്യമായി എഴുതാൻ ആകില്ല എന്നും അദ്ദേഹം പറയുന്നു. ആ എഴുത്തിൽ മിനിമം 20 തെറ്റെങ്കിലുമുണ്ടാകുമെന്നും അദ്ദേഹം തന്റെ ഫേസ്‍ബുക് കുറിപ്പിൽ പറയുന്നു.

ഓസ്ക്കാര്‍ അവാര്‍ഡു പോലുള്ള ഒരു പുരസ്ക്കാരത്തെ കുറിച്ച് ഒരു പത്തു വാക്ക്  പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയാത്ത ഒരാൾക്കാണ് കേരളം സർക്കാർ ഒരു ലക്ഷം രൂപ ശമ്പളവും വാഹനവും ഓഫീസും കൊടുത്തു ജോലിക്കിരുത്തിയേക്കുന്നത് എന്നും എല്ലാ സഖാക്കന്മാരുടെയും സഖാത്തിമാരുടെയുംഅവസ്ഥ ഇതാണ് എന്ന് ആണ് അദ്ദേഹം വിമർശിക്കുന്നത്.

മാത്യു സാമുവലിന്റെ കുറിപ്പ് വായിക്കാം.

യുവജന കമ്മീഷന്‍ അധ്യക്ഷയാകുന്നതിനു മുന്‍പ്  ചിന്ത ജെറോം SFI മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, DYFI സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, കേരള സർവ്വകലാശാല യൂണിയൻ മുൻ ചെയർപേഴ്‌സൺ, കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

 

ADVERTISEMENTS