മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കൊച്ചിൻ ഹനീഫ. ഒരു നടൻ എന്നതിലുപരി സിനിമാലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് കൊച്ചിൻ ഹനീഫ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ ശ്രദ്ധ നേടിയിട്ടുള്ള കൊച്ചിൻ ഹനീഫ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർമിച്ചിരിക്കുന്നത് ഹാസ്യ നടൻ എന്ന ലേബലിൽ ആണ്. അതില്‍ തന്നെ എല്ലാവരും എന്നെന്നും ഓർമിക്കുന്ന ഒരു കഥാപാത്രം എന്നത് സിഐഡി മൂസ എന്ന ചിത്രത്തിലെ കഥാപാത്രമാണ് . കാരണം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുകൾ എല്ലാവരും ഒരുമിച്ച് ചിത്രമായിരുന്നു സിഐഡി മൂസ.,
ഈ ചിത്രത്തിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു താരം കാഴ്ച വച്ചിരുന്നത്.. ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായ ഒരുപാട് രസകരമായ അനുഭവങ്ങളെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ വല്ലാതെ ഞെട്ടിക്കുന്ന ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് സി ഐ ടി മൂസയുടെ സംവിധായകനായ ജോണി ആന്റണി എത്തുന്നത്.
കൊച്ചിൻ ഹനീഫ ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു മൂന്നുമണി കഴിഞ്ഞപ്പോൾ ഹനീഫയുടെ രംഗങ്ങളെല്ലാം പൂർത്തിയായി. അതുകഴിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വന്നുകൊണ്ട് ചോദിച്ചു ജോണി എന്റെ സീൻ എല്ലാം കഴിഞ്ഞല്ലോ? ഞാൻ പൊയ്ക്കോട്ടെ? ജോണി ഈ പാട്ട് ഷൂട്ട് ചെയ്യുന്നതുകൊണ്ടാണ് ഞാൻ പറയാതിരുന്നത് എന്റെ ഉമ്മ മരിച്ചുപോയി.
അത് കേട്ടതും താൻ വല്ലാതെ ആയിപ്പോയി എന്നാണ് ജോണി ആന്റണി പറയുന്നത്. എന്തുകൊണ്ടാണ് ഇക്കാ നേരത്തെ പറയാതിരുന്നത് എന്ന് ഞാൻ ചോദിച്ചു?. അത് സാരമില്ല ജോണി എന്താണെങ്കിലും ഉമ്മ മരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു പത്തിരുപത് മിനിറ്റ് ഞാൻ അവിടെ ഇല്ലായെങ്കിൽ കുഴപ്പമൊന്നുമില്ല.
ഇവിടെ ഇത് ഇന്ന് തന്നെ തീരണമെന്ന് എനിക്ക് അറിയാവുന്ന കാര്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയിപ്പോയിരുന്നു. കമ്മിറ്റ്മെന്റ് എന്നൊക്കെ പറയുന്നത് ഇതാണ്. അദ്ദേഹത്തിന്റെ ആ പ്രവർത്തി തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു എന്നാണ് ജോണി ആന്റണി പറയുന്നത്.
ജോണി ആന്റണിക്ക് നൽകിയ വാക്കിന്റെ പേരില്‍ മാത്രമല്ല ആ മന്സ്സിന്റെ വലിപ്പം ആണ് ജീവിതത്തിലെ അത്രയും വലിയൊരു നഷ്ടത്തിന്റെ സമയത്ത് പോലും കൊച്ചിൻ ഹനീഫ അവിടെ പിടിച്ചു നിന്നത് തന്‍റെ വലിയ നഷ്ടങ്ങളുടെ സമയത്തും താന്‍ കാരണം മറ്റുളളവര്‍ ബുദ്ധിമുട്ടരുത് എന്ന ചിന്ത. അതാണ് കൊച്ചിന്‍ ഹനീഫയെന്ന മഹാനായ നടന്‍. അദ്ദേഹത്തെ പറ്റി നിരവധി ഇത്തരത്തില്‍ ആരുടേയും ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്.