
ഈ വാർത്ത വായിക്കുമ്പോൾ ഒരുപക്ഷേ നിങ്ങളുടെ നെറ്റി ചുളിയാം, ഭയം തോന്നാം, അല്ലെങ്കിൽ ഇതൊരു സിനിമാക്കഥയാണെന്ന് തോന്നിയേക്കാം. എന്നാൽ 1993-ൽ ലോകത്തെയാകെ പിടിച്ചുലച്ച, ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു യാഥാർത്ഥ്യമാണിത്. ഉറക്കമുണരുമ്പോൾ സ്വന്തം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരവയവം മുറിച്ചുമാറ്റപ്പെട്ട നിലയിൽ കാണുക – ഏതൊരു പുരുഷനെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പേടിസ്വപ്നമാണത്. ജോൺ വെയ്ൻ ബോബിറ്റ് (John Wayne Bobbitt) എന്ന മുൻ മറൈൻ ഉദ്യോഗസ്ഥന് സംഭവിച്ചത് ആ പേടിസ്വപ്നമായിരുന്നു.
തന്റെ ഭർത്താവിന്റെ ജന#നേന്ദ്രിയം എട്ട് ഇഞ്ച് വലിപ്പമുള്ള കറിക്കത്തി കൊണ്ട് അറുത്തുമാറ്റി, അതും കൈയ്യിൽ പിടിച്ചുകൊണ്ട് കാറോടിച്ചു പോയ ലോറീന ബോബിറ്റ് (Lorena Bobbitt) എന്ന യുവതിയുടെ കഥ 90-കളിലെ പത്രത്താളുകളിൽ നിറഞ്ഞുനിന്നിരുന്നു.

ആ രാത്രി സംഭവിച്ചത്
വിർജീനിയയിലെ മനാസാസിലെ വസതിയിൽ വെച്ചാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ജോൺ ഉറക്കത്തിലേക്ക് വഴുതിവീണു. ഈ സമയത്താണ് ഭാര്യ ലോറീന കിടപ്പുമുറിയിലേക്ക് കയറിവന്നത്. പുതപ്പ് മാറ്റി, കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ കിച്ചൺ നൈഫ് ഉപയോഗിച്ച് അവർ ഭർത്താവിന്റെ ജന#നേന്ദ്രിയം ഛേദിച്ചു.
രക്തത്തിൽ കുളിച്ച ഭർത്താവിനെ അവിടെ ഉപേക്ഷിച്ച്, അറുത്തുമാറ്റിയ ഭാഗവുമായി ലോറീന വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഒരു കൈ കൊണ്ട് കാറിന്റെ സ്റ്റിയറിംഗും മറുകൈയ്യിൽ ഭർത്താവിന്റെ ശരീരഭാഗവും പിടിച്ചായിരുന്നു അവരുടെ യാത്ര. ഒടുവിൽ ദേഷ്യം തീരാതെ ആ ഭാഗം കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് 911-ൽ വിളിച്ച് താൻ ചെയ്ത കാര്യവും, ഭർത്താവിന്റെ ശരീരഭാഗം എവിടെയാണ് ഉപേക്ഷിച്ചതെന്നും അവർ പോലീസിനെ അറിയിച്ചു.
“ഹൊറർ സിനിമ യാഥാർത്ഥ്യമായ നിമിഷം”
25 വർഷങ്ങൾക്ക് ശേഷം എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോൺ ആ നിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ഞെട്ടി ഉണർന്നു. ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. മുറിവിൽ അമർത്തിപ്പിടിക്കാൻ ഞാൻ ശ്രമിച്ചു. അതൊരു ഹൊറർ സിനിമയിലെ രംഗം പോലെയായിരുന്നു. പേടിസ്വപ്നം യാഥാർത്ഥ്യമായ നിമിഷം.”
ഉടൻ തന്നെ ജോണിന്റെ സുഹൃത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പോലീസ് നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട ശരീരഭാഗം കണ്ടെത്തുകയും, ഐസിൽ സൂക്ഷിച്ചു ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഒമ്പത് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിൽ ഡോക്ടർമാർക്ക് അത് തുന്നിച്ചേർക്കാൻ സാധിച്ചു എന്നത് വൈദ്യശാസ്ത്രത്തിലെ തന്നെ വലിയൊരു വിജയമായിരുന്നു.
എന്തിന് അവരിത് ചെയ്തു?
ഈ സംഭവത്തിന് രണ്ട് വശങ്ങളുണ്ടായിരുന്നു. ജോൺ പറയുന്നത് മദ്യലഹരിയിലുണ്ടായ ചെറിയൊരു തർക്കമാണ് ഇതിന് കാരണമെന്നാണ്. എന്നാൽ ലോറീനയുടെ വാദം മറ്റൊന്നായിരുന്നു. വർഷങ്ങളായി ജോൺ തന്നെ ശാരീരികമായും ലൈം#ഗികമായും പീ#ഡി#പ്പിക്കുകയാണെന്നും, സംഭവദിവസം രാത്രി ജോൺ തന്നെ ബ#ലാ#ത്സംഗം ചെയ്തെന്നും ലോറീന കോടതിയിൽ പറഞ്ഞു.
പിന്നീട് നടന്നത് ലോകം ഉറ്റുനോക്കിയ നിയമപോരാട്ടമായിരുന്നു. ബലാ#ത്സംഗ#ക്കുറ്റത്തിൽ നിന്ന് ജോണിനെ കോടതി വെറുതെ വിട്ടു. അതേസമയം, ഭർത്താവിന്റെ പീഡനം മൂലമുണ്ടായ ‘താൽക്കാലിക വിഭ്രാന്തി’ യാണ് ലോറീനയെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് ജൂറി കണ്ടെത്തി. അതിനാൽ അവരെയും കുറ്റവിമുക്തയാക്കി.

വിവാദങ്ങൾക്ക് ശേഷം…
സംഭവം വാർത്തയായതോടെ ജോൺ പെട്ടെന്ന് പ്രശസ്തനായി. ചികിത്സാ ചെലവുകൾക്കും മറ്റുമായി അദ്ദേഹം ഈ പ്രശസ്തി മുതലെടുക്കാൻ ശ്രമിച്ചു. ‘ജോൺ വെയ്ൻ ബോബിറ്റ് അൺകട്ട്’, ‘ഫ്രാങ്കൻപെനിസ്’ തുടങ്ങിയ അ#ശ്ലീല ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ‘ദി സെവേർഡ് പാർട്സ്’ (മുറിച്ചുമാറ്റപ്പെട്ട ഭാഗങ്ങൾ) എന്ന പേരിൽ ഒരു മ്യൂസിക് ബാന്റ് തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടു.

1995-ൽ ഇരുവരും വിവാഹമോചിതരായി. പീ#ഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയ്ക്ക് രൂപം നൽകി ലോറീന പിന്നീട് സാമൂഹിക സേവന രംഗത്തേക്ക് തിരിഞ്ഞു. ദാമ്പത്യത്തിനുള്ളിലെ പീ#ഡനങ്ങളും , ഗാർഹിക പീ#ഡനങ്ങളും എത്രത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകത്തെ ഓർമ്മിപ്പിച്ച സംഭവമായിരുന്നു ബോബിറ്റ് കേസ്. 30 വർഷങ്ങൾക്കിപ്പുറവും, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ലോറീനയുടെ പേര് ഇന്നും ഉയർന്നു കേൾക്കുന്നു.











