ഒരുകാലത്തെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി നിലനിന്നിരുന്ന താരമാണ് ജയറാം. ജയറാം അഭിനയിച്ചിട്ടുള്ളത്രയും കുടുംബചിത്രങ്ങളിൽ മറ്റൊരു നടൻ അഭിനയിച്ചിട്ടുണ്ടോന്ന് ചോദിച്ചാൽ അത് എണ്ണി തിട്ടപ്പെടുത്തുക എന്ന് പറയുന്നത് തന്നെ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം അത്രത്തോളം കുടുംബ ചിത്രങ്ങളുടെ ഭാഗമായി ജയറാം മാറിയിട്ടുണ്ട്. വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഇത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ജയറാമിന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ചെണ്ടകൊട്ടുക എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ ഈ ഒരു രീതി പലപ്പോഴും പല മേളങ്ങൾക്കും കാണാൻ സാധിക്കും.
ഒരു നടൻ എന്നതിലുപരി നല്ലൊരു മേളക്കാരൻ എന്ന് വേണമെങ്കിൽ ജയറാമിനെ വിശേഷിപ്പിക്കാൻ സാധിക്കും. വളരെയധികം ആഗ്രഹത്തോടെ ചെണ്ട കൊട്ടിയ കാര്യത്തെക്കുറിച്ച് ഇപ്പോൾ ജയറാം പറയുകയാണ്. തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്ന മനസ്സിലാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ആദ്യം അതിനുള്ള ഒരു അവസരം തനിക്ക് തരുന്നത്. തന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു വലിയ ഒരു സദസ്സില്‍ ചെണ്ട കൊട്ടുക എന്നത്. തന്റെ ആദ്യത്തെ ഒരു പൊതു പരിപാടി തനിക്ക് തയയ്രാക്കി തന്നത് ശ്രീ മമ്മൂട്ടിയാണ് എന്ന് ജയറാം പറയുന്നു.
നിനക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ നീ ഞങ്ങളുടെ പരിപാടിയില്‍ കൈരളിയുടെ സ്റ്റേജിൽ അത് ചെയ്തുകൊള്ളൂ എന്നായിരുന്നു ആദ്യം മമ്മൂട്ടി പറഞ്ഞത്. തന്റെ ഉള്ളിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു വേദിയിൽ ചെണ്ട കൊട്ടുക എന്നുള്ളത്. അതിനൊരു അവസരം ഒരുക്കി തന്നത് മെഗാസ്റ്റാർ മമ്മൂട്ടി ആണ് എന്ന് ജയറാം വ്യക്തമായി പറയുന്നു. അന്ന് തന്റെ കയ്യില്‍ നിന്ന് ചെണ്ടക്കോല്‍ തെറിച്ചു പോയപ്പോള്‍ അതെടുത്തു തന്നു ആതംവിസ്വാസം തനന്തു ശ്രീ പിണറായി വിജയനാണ് എന്ന് ജയറാം മറൊരു കൈരളി വേദിയില്‍ വച്ച് പറഞ്ഞ വീഡിയോ വലിയ തോതില്‍ വൈറല്‍ ആയിരുന്നു.
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഇതിനു മുൻപും ജയറാം വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ജയറാമിന്റെ തിരിച്ചുവരവിന് വേണ്ടിയാണ് ഓസ്‌ലർ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചത് എന്ന് പോലും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.
ജയറാമിനോട് വളരെ ആത്മബന്ധം പുലർത്തുന്ന ഒരു നടനാണ് മമ്മൂട്ടി. ഇരുവരും ഒരുമിച്ചുള്ള സൗഹൃദം പലപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധ്രുവം എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്ന കാലം മുതൽ തന്നെ മമ്മൂട്ടിയുമായി നല്ല സൗഹൃദം ജയറാം പുലർത്തിയിട്ടുണ്ട്. ഇപ്പോഴും ആ സൗഹൃദത്തിന് ഒരു മങ്ങലും ഏൽപ്പിക്കാതെയാണ് ജയറാം കൊണ്ട് നടക്കുന്നത്. താന്‍ കരിയറിന്റെ തുടക്കത്തില്‍ മദ്രാസില്‍ ഒരു മിമിക്രി ചെയ്തു വലിയ രീതിയില്‍ ഹിറ്റായപ്പോള്‍ തന്നെ റൂമിലേക്ക് വിളിച്ചു അത് താന്‍ ഏത്ര തവണ കണ്ടു ചിരിചിട്ടുന്ടെന്നു അറിയുമോ ഏന് ചോദിച്ചു തന്നെ മമ്മൂക്ക അഭിനന്ദിച്ചിരുന്നു എന്നും അന്നത് ചെയ്യാന്‍ കാണിച്ച ആമനസ്സു ഉണ്ടല്ലോ അതാണ് എല്ലാത്തിലും വലുത് എന്ന് ജയറാം പറയുന്നു.
അമ്മയുടെയും മറ്റും പല വേദികളിലും ഇരുവരെയും ഒരുമിച്ച് കാണുമ്പോൾ തന്നെ ആ സൗഹൃദത്തിന്റെ ആഴം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മലയാളത്തിൽ ഇനിമുതൽ ശ്രദ്ധിച്ചായിരിക്കും സിനിമകൾ ചെയ്യുന്നത് എന്നായിരുന്നു അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ ജയറാം പറഞ്ഞത്.