മോഹൻലാലിന്റെ പേര് പറഞ്ഞ് വിരട്ടിയാണ് താൻ പിന്നീട് നടന്മാരെ ഷൂട്ടിങ്ങിന് എത്തിച്ചത് തന്നെ.

2251

താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലിനെയും നായകന്മാർ ആക്കിയെടുത്ത ചിത്രമാണ് 20-20. ഈ ചിത്രത്തിൽ ആരാണ് പ്രധാന നായകൻ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ആർക്കും മറുപടി ഉണ്ടാവില്ല. അത്രത്തോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളിലാണ് ഓരോ താരങ്ങളും എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ വളരെയധികം മികച്ച കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത നടനാണ് ഇന്നസെന്റ്.

ഇന്നസെന്റ് 20 -20 എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. അമ്മ അംഗങ്ങൾക്ക് പെൻഷൻ തുക നൽകുവാൻ വേണ്ടിയാണ് അന്ന് 20-20 എന്ന ചിത്രം എടുക്കുന്നത് തന്നെ. എന്നാൽ നടന്മാരുടെ ഈഗോ കാരണം ഈ ചിത്രം എടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി എന്നാണ് ഇന്നസെന്റ് ഒരിക്കൽ തുറന്നു പറഞ്ഞത്.

ADVERTISEMENTS
   

അമ്മയിൽ ഉണ്ടായിരുന്ന മുതിർന്ന അംഗങ്ങളെ സഹായിക്കുവാനുള്ള പെൻഷൻ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടിയായിരുന്നു ഈ ഒരു ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് നിർമ്മാണം ഏറ്റെടുത്ത ചെയ്തത്.

മലയാള സിനിമയിലെ ഓരോ താരങ്ങളും ഇതിൽ പ്രതിഫലം പോലും വാങ്ങാതെയാണ് അഭിനയിച്ചിട്ടുള്ളത് എന്ന് പറയുകയും ചെയ്തു. എന്നാൽ താരങ്ങൾ തമ്മിൽ നല്ല രീതിയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ നടന്മാരുടെ ഈഗോ കാരണം ഒരാൾ വരുമ്പോൾ അടുത്ത ആൾ വരില്ല അടുത്തയാൾ ഒഴിവ് പറഞ്ഞ് പിന്മാറും ഇതുകൂടി വന്നപ്പോൾ ഷൂട്ടിംഗ് മുടങ്ങും എന്ന അവസ്ഥയായി.

അവസാനം ദിലീപിന് ബുദ്ധിമുട്ടാണെങ്കിൽ ആന്റണി പെരുമ്പാവൂർ ഈ ചിത്രം നിർമ്മിക്കാം എന്ന് വരെ പറഞ്ഞു. പക്ഷേ ദിലീപ് അതിനെ സമ്മതിച്ചില്ല. മോഹൻലാലിന്റെ പേര് പറഞ്ഞ് വിരട്ടിയാണ് താൻ പിന്നീട് നടന്മാരെ ഷൂട്ടിങ്ങിന് എത്തിച്ചത് തന്നെ.

എന്ത് ഐഡിയ വച്ചാണ് നടന്മാരെ ഒരുമിപ്പിച്ചത് എന്ന് ഇടവേള ബാബു ഒരിക്കൽ ചോദിച്ചിരുന്നു. മാത്രമല്ല സുരേഷ് ഗോപി അമ്മയിൽ പിണങ്ങി നിൽക്കുന്ന സമയം കൂടിയാണ് സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ അയാൾ പറഞ്ഞത്. ഞാൻ വരില്ല ഞാൻ അമേരിക്കയിലേക്ക് പോവുകയാണ്,അപ്പോള്‍ ഞാൻ പറഞ്ഞു അമേരിക്കയിലേക്ക് പൊക്കോ പിന്നെ നീ മലയാള സിനിമയിൽ അഭിനയിക്കില്ലന്ന്.

മറ്റൊരാൾ പറഞ്ഞത് സിംഗപ്പൂരിൽ പോവുകയാണ് എന്നാണ്. അപ്പോഴും ഞാൻ ഇതേ ഡയലോഗ് തന്നെയാണ് പറഞ്ഞത്. അങ്ങനെയാണ് ഡേറ്റ് കിട്ടിയത്. ഇങ്ങനെയൊക്കെയാണെങ്കിലും സുരേഷ് ആൾ ഒരു പാവമാണ് എന്നും ഇന്നസെന്റ് പറയുന്നുണ്ട്. അയാൾ ഒരു സാധു മനുഷ്യനാണ്. ഇന്നസെന്റിന്റെ ഒരു പഴയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍ ഉള്ളത്.

ADVERTISEMENTS