നാട്ട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ, ഇന്ദ്രൻസ് എന്ന നടനെ പൊതുസമൂഹം നൽകിയ ഒരു പട്ടം ആണത്. സാധാരണക്കാരിൽ സാധാരണക്കാരൻ , എളിമയുടെ പര്യായം. ജീവിതത്തിൽ നിരവധി ദുരനുഭവങ്ങളിലൂടെ കടന്നുവന്ന് ഇന്ന് സിനിമ മേഖലയിൽ ഒരു പ്രധാന കണ്ണിയായി നിൽക്കുന്ന കലാകാരനാണ് ഇന്ദ്രൻസ്. സംസ്ഥാന പുരസ്കാരം അടക്കം നേടിയ പ്രതിഭയുള്ള ഒരു നടനായി ഉള്ള അദ്ദേഹത്തിന്റെ മാറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്. വർഷങ്ങളായി സിനിമ മേഖലയിൽ ഉള്ള അദ്ദേഹം ഒരു കൊമേഡിയൻ ആയിട്ടായിരുന്നു രംഗപ്രവേശം ചെയ്തത്. പക്ഷേ അദ്ദേഹം ഒരു മികച്ച കോസ്റ്റും ഡിസൈനർ ആണ് എന്നുള്ള കാര്യം പലർക്കും അറിയില്ല. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അടക്കം കോസ്റ്യൂം ഡിസൈൻ ചെയ്തിട്ടുള്ള കഴിവുറ്റ ഒരു ഡിസൈനർ കൂടിയാണ് ശ്രീ ഇന്ദ്രൻസ്. ജീവിതത്തിലും കരിയാറിലും ഉടനീളം തന്റെ രൂപം കൊണ്ട് നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടാണ് അദ്ദേഹം മുന്നോട്ട് വന്നിട്ടുള്ളത് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. പക്ഷേ ആ ശരീരം തന്നെയാണ് തന്നെ സിനിമയിലേക്കെത്തിച്ചത് എന്നും അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുമുണ്ട്. ഒരു പക്ഷേ അദ്ദേഹത്തിൻറെ അർപ്പണബോധത്തിന്റെയും കഴിവിന്റെയും പ്രതിഫലമാകാം ഇപ്പൊ അദ്ദേഹത്തിന് കിട്ടുന്ന അംഗീകാരങ്ങളും മികവുറ്റ കഥാപാത്രങ്ങളും.
അടുത്തിടെ തൻറെ ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ താൻ നേരിട്ടുള്ള അപഹാസ്യങ്ങളെ കുറിച്ചും മോശ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അതോടൊപ്പം യുവ താരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്നും എങ്ങനെയാണ് ഒരു സിനിമ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്.
സിനിമയിലേക്ക് വന്നപ്പോൾ തന്നെ ജീവിതം മാറി എന്ന് അദ്ദേഹം പറയുന്നു. ജീവതം നൽകിയ ഓരോ സൗഭാഗ്യങ്ങളും വളരെ എളിമയോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു വ്യക്തി കൂടിയാണ് ഇന്ദ്രൻസ്. പല സിനിമകളും തന്നെ മാറ്റിയിട്ടുണ്ടെന്നും എന്നാൽ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ വരുമ്പോൾ താൻ ഒരുപാട് സന്തോഷിക്കാറില്ലെന്ന് എല്ലാത്തിനും ഒരു മിതത്വം പാലിക്കുമെന്നും അദ്ദേഹം പറയുന്നു. കാരണം നേരെ തിരിച്ച് ഒരു ദുഃഖം ഉണ്ടാകുമ്പോൾ അത് നമ്മളെ ഒരുപാട് വേദനിപ്പിക്കാതെ കടന്നുപോകാൻ തൻറെ ഇത്തരം ശീലം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തിൻറെ ആഘോഷങ്ങളിൽ പങ്കാളികളാക്കാൻ ആൾക്കാർ വിളിക്കുമ്പോൾ താൻ പോകാറുണ്ടെന്നും പക്ഷേ തൻറെ കാര്യങ്ങളിൽ എല്ലായിപ്പോഴും ഒരു മിതത്വം പാലിക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറയുന്നു. വലിയൊരു ആൾക്കൂട്ടത്തിൽ നടുവിൽ നിന്ന് ആരെങ്കിലും തന്നെ ഇരട്ട പേര് വിളിക്കുകയാണെങ്കിൽ താൻ വല്ലാതെ വേദനിക്കുകയും ചമ്മി പോകാറുണ്ട് എന്നും, പക്ഷേ അത് പൊതുവേദിയിൽ ആയിരിക്കുമ്പോൾ ആണെന്ന് മാത്രം. അല്ലാതെ സ്വകാര്യ ഇടങ്ങളിൽ വച്ചാണെങ്കിൽ അത് താൻ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
താൻ ഇത്തരത്തിൽ നേരിടുന്ന പലതരത്തിലുള്ള ബോഡി ഷെയിമിങ്ങുകളെ കുറിച്ചും അപമാനങ്ങളെ കുറിച്ചും ഒരിക്കൽ ഒരു തന്റെ അടുത്ത ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോൾ അന്ന് അയാൾ പറഞ്ഞത് ഇങ്ങനെയാണ്. നിന്നെ അങ്ങനെ കളിയാക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിൻറെ മുഖത്തുനോക്കിയാൽ ഏതൊക്കെയോ ജീവികളുടെ ഛായ ഉണ്ടെന്നാണ് അയാൾ അന്ന് പറഞ്ഞത്. പിന്നീട് പലപ്പോഴും താൻ അതിനെ കുറിച്ച് ആലോചിച്ചിരുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. ആരോടും പരാതിയില്ലാത്ത ആരോടും പരിഭവമില്ലാത്ത വൈരാഗ്യം ഇല്ലാത്ത ഒരു മനുഷ്യനാണ് ഇന്ദ്രൻസ്. തൻ്റെ കുറവുകളെയും പോരായ്മകളെ കുറിച്ചും കൃത്യമായി ബോധ്യമുള്ള ഒരു മനുഷ്യൻ.
ഇന്നത്തെ താരങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭഗത് ഫാസിലിനെ ആണെന്നാണ് ഇന്ദ്രൻസ് പറയുന്നത്. അന്യഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ തനിക്ക് വരുന്നുണ്ട്. ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് അത്തരത്തിലുള്ള ചില അവസരങ്ങൾ വന്നു തുടങ്ങിയത്. പക്ഷേ തനിക്ക് മലയാള സിനിമയോട് വല്ലാത്ത മോഹമാണ് , ഒരുപാട് സ്നേഹം ആണ് . ഒരുപക്ഷേ മലയാളത്തിൽ നിന്ന് തമിഴിൽ പോയി ഒരുപാട് ദിവസം കഴിഞ്ഞ് തിരികെ എത്തുമ്പോൾ മലയാളത്തിൽ അവസരങ്ങൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നും പറയുന്നു. അവരുടെ ഭാഷയിലെ സിനിമകൾ അഭിനയിക്കുമ്പോൾ ഇല്ലാത്ത ഒരു ഡയലോഗ് പറയാൻ തനിക്ക് പറ്റത്തില്ല എന്നുള്ളതുകൊണ്ട് തന്നെ അവിടെ പോയി കുളമാക്കേണ്ട എന്ന് കരുതി എന്നും ഇന്ദ്രൻസ് പറയുന്നു.
ഫഹദ് ഫാസിൽ ഒപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നുള്ളത് തന്നെ വലിയ ആഗ്രഹമാണ് . അത് സാധിച്ചു എങ്കിലും കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല എന്നുള്ളത് ഒരു സംങ്കടകരമായ കാര്യമാണെന്ന് ഇന്ദ്രൻസ് പറയുന്നു. ജീവിതത്തിൽ ഒന്നിന്റെയും പ്രിവിലേജ് എടുക്കാൻ തനിക്ക് താല്പര്യം ഇല്ലെന്നും പ്രതിഫലം കിട്ടാതിരുന്ന അവസരങ്ങൾ വളരെ വിരളമായിരുന്നു എന്നും താരം ഓർക്കുന്നു