സാമൂഹിക സാംസ്ക്കാരിക മണ്ഡലത്തിൽ നിര സനിഗ്ദ്യമായി നിൽക്കുന്ന ജീവകരുണായ മേഖലകളിൽ വളരെയധികം നന്മയുള്ള പ്രവർത്തികളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പർ താരമാണ് നടനും എം പി യുമായ സുരേഷ് ഗോപി . അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ വലിയ രീതിയിലുള്ള വിവാദങ്ങളിലേക്ക് വഴി തെളിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ജീവകാരുണ്യ മേഖലകളിലുള്ള പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം നടത്തിയ ഒരു പ്രസംഗം വൻ വിവാദത്തിലായിരിക്കുകയാണ്. ആലുവ ശിവരാത്രിയോട് അനുബന്ധിച്ചു ശ്രീ സുരേഷ് ഗോപി നടത്തിയ പ്രസംഗം ആണ് വൈറലായിരിക്കുനന്ത്.
വിശ്വാസികളുടെ അവകാശങ്ങളിലേക്ക് കടന്നു കയറുന്ന അവിശ്വാസികൾക്കെതിരെ ഒരു തുറന്ന് യുദ്ധം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ജനാധിപത്യ സമൂഹത്തിൽ ഇത്തരം പ്രസംഗങ്ങൾ തീർച്ചയായും വിദ്വെഷ പ്രസംഗങ്ങളായി അറിയപ്പെടും എന്നുള്ള ബോധ്യം നന്നേ ഉള്ള സുരേഷ് ഗോപിയിൽ നിന്നും എങ്ങനെ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായി എന്നത് വളരെയധികം ഞെട്ടിക്കുന്നതാണ്.
തന്റെ പ്രസംഗത്തിൽ അവിശ്വാസികളോടുള്ള തന്റെ വെറുപ്പ് അദ്ദേഹം തുറന്നു പ്രകടിപ്പിച്ചിരിക്കുകയാണ്. അവിശ്വാസികളോട് തനിക്ക് ഒട്ടും സ്നേഹമില്ല എന്ന് താൻ ചങ്കൂറ്റത്തോടെ തുറന്നു പറയുകയാണ് എന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം ലോകം മുഴുവനുള്ള അവിശ്വാസികളുടെ സർവ നാശത്തിനായി ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ പോയി നിന്ന് പ്രാർത്ഥിക്കും എന്നും വിശ്വാസങ്ങളെ എതിർക്കുന്ന അവരുടെ അവകാശളിലേക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ കടന്നു വരുന്ന ഒരു ശക്തികളെയും ഒരു കാരണവശാലും മനഃസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
താൻ തന്റെ മതത്തെയും വിശ്വാസങ്ങളെയും പോലെ തന്നെ മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് എന്നും ഭക്തിയെ നിനിക്കുന്നവരുടെ സർവ്വ നാശമാണ് ആഗ്രഹിക്കുന്നത് എന്നും അവരെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം പറയുന്നു.
ദൈവ ഭക്തി പുതു തലമുറക്ക് വളരെ ആവശ്യമായ ഒന്നാണ് എന്നും കുട്ടികളിൽ സ്നേഹവും അച്ചടക്കവും ഉണ്ടാക്കാൻ ഭക്തി സഹായിക്കും എന്നും ഖുറാനും ബൈബിളും എല്ലാം മാനിക്കപ്പടണം എന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് മേൽ കടന്നു കയറുന്ന ഒരു ശക്തികളോടും സന്ധിയില്ല എന്നും അവയെ ഇല്ലാതാക്കണം എന്നും അദ്ദേഹം പറയുന്നു.
ഒരാളെയും ദ്രോഹിക്കാൻ വേണ്ടിയുള്ളതല്ല തന്റെ ഭക്തി എന്നും മറ്റുള്ളവരുടെയും വിശ്വാസങ്ങളെയും മതത്തെയും താൻ ബഹുമാനിക്കുന്നുണ്ട് എന്നും അവിശ്വാസികളെ വെറുപ്പാണ് എന്നും അവരുടെ നാശത്തിനായി പ്രാർത്ഥിക്കും എന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ പറയുന്നു.
സാമൂഹിക സാംസ്ക്കാരിക മേഖലയിൽ ഉള്ളവരിൽ നിന്നും രൂക്ഷമായ എതിർപ്പാണ് അദ്ദേഹത്തിന് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രസ്താവന അത്യന്തം നിന്ദ്യമാണ് എന്നും എല്ലാവര്ക്കും ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും അദ്ദേഹം മനസിലാക്കണം. വിശ്വാസികളെ പോലെ തന്നെ വിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നത് ഭരണ ഘടന ഉറപ്പു നല്കുന്ന ഒരു പൗരാവകാശം ആണ് എന്ന് അദ്ദേഹം മറക്കാതിരിക്കട്ടെ.