ഞാൻ ഭാവിയിലേക്ക് പോയിട്ട് വന്നതാണ് ; 2118 ൽ ലോകം എങ്ങനെ ഇരിക്കും ടൈം ട്രാവലർ പറയുന്നു തെളിവായി അവിടെ വച്ചെടുത്ത ഫോട്ടോയും

52314

‘ലോകത്തിലെ ആദ്യത്തെ സമയ സഞ്ചാരികളിൽ ഒരാളാണ്’ എന്ന് അവകാശപ്പെടുന്ന ഒരു പ്രായമായ ആൾ , താൻ 2118-ൽ എത്തിയിട്ടുണ്ടെന്നും അത് തെളിയിക്കാൻ ഒരു ഫോട്ടോയുണ്ടെന്നും പറയുന്നു.

താൻ ഒരു രഹസ്യ സിഐഎ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഭാവിയെക്കുറിച്ച് സംസാരിക്കാൻ തന്റെ ജീവൻ പണയപ്പെടുത്തുകയാണെന്നും അലക്സാണ്ടർ സ്മിത്ത് പറയുന്നു,ദ മിറർ റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇത് . താൻ 1981 ൽ നിന്നും 2118 വരെയും തിരിച്ചും യാത്ര ചെയ്തിട്ടുണ്ടെന്നും യൂട്യൂബിലെ ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറയുന്നു.സിഐഎ “എന്നെ അന്വേഷിക്കുകയാണെന്നും ഞാൻ ഒളിവിലാണ്” എന്നും അദ്ദേഹം അവകാശപ്പെടുന്നു.

അലക്സാണ്ടറുടെ വാക്കുകൾ ഇങ്ങനെ : “ഞാൻ 2118 വർഷത്തിലേക്ക് സന്ദർശനം നടത്തിയത് അതീവ രഹസ്യമായ CIA ദൗത്യത്തിന്റെ ഭാഗമായാണ്. എന്റെ അറിവിൽ, ടൈം ട്രാവൽ വിജയകരമായി പൂർത്തിയാക്കിയ ആദ്യ തവണകളിൽ ഒന്നായിരുന്നു അത്. ഞാൻ ഭാവിയിലേക്കും പിന്നീട് ഭൂതകാലത്തിലേക്കും പോയി. ഇതെല്ലാം സംഭവിച്ചത് 1981-ലാണ്.

ADVERTISEMENTS
READ NOW  കമിതാക്കളുടെ സ്വകാര്യ നിമിഷം ക്രിക്കെറ്റ് മത്സരത്തിനിടെ പകർത്തി ക്യാമറാമാന്റെ കുസൃതി - വീഡിയോ വൈറൽ.

വീഡിയോയിൽ അദ്ദേഹം സമയത്തിലൂടെയുള്ള തന്റെ യാത്രയുടെ തെളിവ് നൽകുകയും തന്റെ കഥ സ്ഥിരീകരിക്കുന്നതായി അവകാശപ്പെടുന്ന ഒരു ചിത്രം കാണിക്കുകയും ചെയ്യുന്നു: “എനിക്ക് ഇന്ന് നിങ്ങളെ ഒരു കാര്യം കാണിക്കാനുണ്ട്. ഈ ചിത്രം 2118-ൽ എടുത്തതാണ്. ഈ ചിത്രം ഞാൻ നടന്ന നഗരമായിരുന്നു. ആ ചിത്രം എടുത്തത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ നഗരത്തിലേക്ക് പോകുന്നതിനുമുമ്പ് നഗരത്തിന് പുറത്തുവച്ചു എടുത്തതാണ്.

വിചിത്രമായ ആകൃതിയിലുള്ള ഉയരമുള്ള, പച്ചനിറത്തിലുള്ള നിരവധി കെട്ടിടങ്ങൾ ഉള്ള ഒരു മങ്ങിയ ചിത്രം ആണ് അദ്ദേഹം വിഡിയോയിൽ കാണിക്കുന്നത്. പക്ഷേ അത്തരത്തിൽ ഒരു നഗരം ഇന്ന് ലോകെത്തെങ്ങുമില്ല എന്നത് സത്യമാണ്.

മിസ്റ്റർ സ്മിത്ത് കൂട്ടിച്ചേർത്തു: “ആ ചിത്രം നിങ്ങൾക്ക് വെളിപ്പെടുത്താൻ ഞാൻ ഇതുവരെ കാത്തിരിക്കാൻ തീരുമാനിച്ചു, കാരണം ലോകം ഇത് കാണാൻ തയ്യാറാണോ എന്ന് എനിക്കറിയില്ല. അത് എനിക്ക് തിരികെ എടുക്കാൻ കഴിഞ്ഞ ഭാവിയിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു. ടൈം ട്രാവലിംഗ് പ്രക്രിയ മൂലമുണ്ടായ ചെറിയ അളവിലുള്ള വികലത മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. സർക്കാർ ഒറിജിനൽ ഫോട്ടോ കണ്ടുകെട്ടി, പക്ഷേ അവർ അത് എന്നിൽ നിന്ന് എടുക്കുന്നതിന് മുമ്പ്, ഞാൻ എടുത്തു വച്ച ഒരു കോപ്പിയാണ് ഇപ്പോൾ ഞാൻ നിങ്ങളുടെ മുന്നിൽ കാണിക്കുന്നത്. അയാൾ പറയുന്നു.

READ NOW  കാറുകഴുകുന്ന കുട്ടികളെ ഫൈവ് സ്റ്റാർ ഹോട്ടെലിൽ കൊണ്ട് പോയി ഡിന്നർ വാങ്ങി നൽകി ഒരു മനുഷ്യൻ - വീഡിയോ വൈറൽ

മുൻപും പല നാസ ഉദ്യോഗസ്ഥരും അമേരിക്കൻ രഹസ്യാന്വോഷണ ഏജന്സിയുടെയും മറ്റും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയ്ക്ക് ഏലിയൻസിനെ കുറിച്ചും മറ്റും വിവരങ്ങൾ ഉണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.

അടുത്ത നൂറ്റാണ്ടിൽ ലോകം എങ്ങനെയായിരിക്കുമെന്ന് വിശദമാക്കിക്കൊണ്ട്, അന്യഗ്രഹജീവികാൾ എങ്ങനെ മനുഷ്യരെ സന്ദർശിക്കും എന്നും പറയുന്നു . മനുഷ്യർ പുതിയ ഭാഷ സംസാരിക്കുമെന്നും കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാകുമെന്നും വൃദ്ധൻ വിശദീകരിച്ചു. : “ഏലിയൻസ് പലപ്പോഴും നമ്മളെ സന്ദർശിക്കാറുണ്ട്, എന്നും അതീവ ബുദ്ധിശക്തിയുള്ള അന്യഗ്രഹജീവികളുണ്ട് എന്നും അവ പലപ്പോഴും ഭൂമിയിൽ എത്താറുണ്ട് എന്നും അദ്ദേഹം പറയുന്നു. 21-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് അവർ ആദ്യമായി സന്ദർശിക്കുന്നത് എന്നും ടൈം ട്രാവലർ എന്ന് അവകാശപ്പെടുന്ന അലക്‌സാണ്ടർ സ്മിത്ത് പറയുന്നു.

ADVERTISEMENTS