സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ ചെയ്യാറുണ്ട് എന്നല്ലാതെ ഒരു ശസ്ത്രക്രിയയുടെയും സഹായത്തിൽ അല്ല നിലനിൽക്കുന്നത്.

63

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ഹണി റോസ്. ശരീര സൗന്ദര്യവും വളരെ ക്ലിയർ ആയ സ്‌കിനും ഹോണി റോസിനെ അംട്ടുള്ള നടിമാരിൽ നിന്ന് വളരെയധികം വ്യത്യസ്തയും ആകര്ഷകയുമാക്കുന്നു.അതുകൊണ്ടു തന്നെ നിരവധി ഉൽഘാടന ചടങ്ങുകളും ഇവെന്റുകളിലും മുഖ്യ ആകർഷണവും അഥിതിയുമായി ഹണി. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിൽ സൈബർ ആക്രമണം നേരിടുന്ന വ്യക്തി കൂടിയാണ് ഇപ്പോൾ ഹണി റോസ്.

അതെ പോലെ തെന്നെ ക്രൂരമായ ബോഡി ഷെയിമിങ്ങും താരം നേരിടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് താരം ഇപ്പോൾ ഇപ്പോൾ താൻ നേരിടുന്ൻ ക്രൂരമായ ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്നു പറയുന്നത്. സിനിമകളേക്കാൾ കൂടുതലായും താരം ഇപ്പോൾ ഉദ്ഘാടന ചടങ്ങുകളിൽ ആണ് സജീവസാന്നിധ്യമായി മാറിയിരിക്കുന്നത്.അത് താരത്തിന്റ ആരാധക പ്രവാഹമാണ് മുഖ്യ കാരണം.

ADVERTISEMENTS
   

അടുത്ത കാലത്ത് താരത്തിന് എതിരെ വലിയൊരു ബോഡി ഷേമിങ് അറ്റാക്ക് തന്നെ നടന്നിരുന്നു. അതോടൊപ്പം തന്നെ താരം സർജറികൾക്കും മറ്റും വിധേയ ആയിട്ടുണ്ട് എന്നും പഴയ സൗന്ദര്യത്തിൽ നിന്നും മാറ്റം വന്നത് അതിനുശേഷം ആണ് എന്നും പലരും പറഞ്ഞിരുന്നു.. ഇപ്പോൾ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഈ കാര്യത്തിൽ ഉള്ള തന്റെ പ്രതികരണം ഹണി റോസ് പങ്ക് വെക്കുന്നുണ്ട് .

താൻ ഒരു ശസ്ത്രക്രിയയ്ക്കും വിധേയ ആയിട്ടില്ല എന്നാണ് ഹണി റോസ് പറയുന്നത്. തനിക്ക് ദൈവം തന്നതല്ലാതെ ഒന്നും തന്നെ ഇല്ല. സൗന്ദര്യം നിലനിർത്താൻ ഏതൊരു പെൺകുട്ടിയും ചെയ്യുന്നതുപോലെയുള്ള ചില പൊടിക്കൈകൾ ചെയ്യാറുണ്ട് എന്നല്ലാതെ ഒരു ശസ്ത്രക്രിയയുടെയും സഹായത്തിൽ അല്ല നിലനിൽക്കുന്നത്.

താൻ നിലനിൽക്കുന്ന മേഖല ഗ്ലാമർ മേഖലയാണ് അതുകൊണ്ടുതന്നെ സൗന്ദര്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തിനു വേണ്ടി പല കാര്യങ്ങളും പിന്തുടരുകയും ചെയ്യാറുണ്ട്. പക്ഷേ അതിനുവേണ്ടി ശസ്ത്രക്രിയകൾ ഒന്നും ചെയ്തിട്ടില്ല. ചെറിയ രീതിയിലുള്ള ഡയറ്റും ചെറിയ ട്രീറ്റ്മെന്റ്കളും അതിനു വേണ്ടി നടത്തിയിട്ടുണ്ട്.

നമ്മുടെ സ്വന്തം ശരീരം നോക്കേണ്ടത് നമ്മുടെ കടമയാണ്. ദൈവം നമുക്ക് നൽകിയ മനോഹരമായ ശരീരം സുന്ദരമാക്കി നടക്കുന്നത് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിൽ പെടുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെ തന്നെ നമ്മൾ എന്ത് വസ്ത്രം ധരിച്ചു നടക്കണം ഏത് രീതിയിൽ നടക്കണം എന്ന് തീരുമാനിക്കേണ്ടതും നമ്മൾ തന്നെയാണ്.

ആദ്യ സിനിമയിൽ തനിക്ക് സ്ലീവ്ലെസ്സ് ധരിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു ആ രംഗം ഉണ്ടെന്നറിഞ്ഞ് കരഞ്ഞ വ്യക്തിയാണ് താൻ, എന്നാൽ ഇപ്പോൾ താൻ ഒരു കാര്യം മനസ്സിലാക്കി നമ്മൾ ധരിക്കുന്നത് ഏത് വസ്ത്രം ആണെങ്കിലും ആ വസ്ത്രത്തിന്റെ കുഴപ്പമല്ല ആ വസ്ത്രം ധരിച്ച നമ്മളെ നോക്കുന്ന ആളുകളുടെ കുഴപ്പമാണ് പ്രശ്നം ഇപ്പോൾ ട്രോളുകൾ ഒന്നും തന്നെ തന്നെ ബാധിക്കുകയും ചെയ്യുന്നില്ല.ഹണി റോസ് പറയുന്നു.

ADVERTISEMENTS