എല്ലാം മൂടിപ്പുതച്ചു വച്ച് അഭിനയിക്കാമെന്നാണോ നിൻറെ വിചാരം – അന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഹണി റോസിന്റെ വെളിപ്പെടുത്തൽ

9357

ഹണി റോസിനെ അറിയാത്ത മലയാളികൾ ഉണ്ടാകുമോ എന്നുള്ളത് സംശയമാണ്. മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമായിരുന്നു. ഉദ്ഘാടന ചടങ്ങുകളിലെ ഒഴിച്ചുകൂടാനാവാത്ത താരമാണ് ഹണി റോസ്. അതിനെ ചൊല്ലി വളരെയധികം വ ട്രോളുകളും ഉദ്ഘാടന നടി എന്ന പേരിലുള്ള കളിയാക്കലുകളും അവർ നേരിട്ടിട്ടുണ്ട്.

മലയാളികൾക്ക് പൊതുവേ തങ്ങൾ എല്ലാം തികഞ്ഞവരാണെന്ന് ഒരു ധാരണ ഉണ്ടല്ലോ. അതുകൊണ്ടുതന്നെയാവാം ഹണി റോസ് ബോഡി ഷേമിങ്ങ് നല്ലവണ്ണം നേരിട്ടിട്ടുണ്ട്. സൈബർ ഇടങ്ങളിലെ ബോഡി ഷെയിമിങ് അറ്റാക്കുകളും ,പല കോമഡി പ്രോഗ്രാമുകളിലും തന്നെ മോശമായി ചിത്രീകരിക്കുന്നതും അവരെ വളരെയധികം വേദനിപ്പിച്ചു എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്.

ADVERTISEMENTS
   

മലയാളത്തിനും പുറമേ തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായിരുന്ന ഹണി റോസ് കുറേക്കാലമായി സിനിമകളിൽ അത്ര സജീവമല്ലായിരുന്നെങ്കിലും, മോഹൻലാൽ ചിത്രമായ മോൻസ്റ്റർ ലൂടെ ഒരു ഗംഭീരമായ തിരിച്ചു വരവാണ് നടത്തിയത്.

മിർച്ചി മലയാളത്തിന് നടി നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിനിമ അഭിനയത്തിന്റെ തുടക്കത്തിൽ തനിക്ക് സ്ലീവ് ലെസ്സ് ഇടാനൊക്കെ ബുദ്ധിമുട്ടായിരുന്നു എന്നാണ് നടി പറയുന്നത്. അതിനെ ചൊല്ലി താൻ വളരെയധികം ചീത്ത കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.
ആദ്യമായി തമിഴ് സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവർ ആദ്യം തന്നത് ഒരു സ്ലീവിലെസ് ടോപ്പ് ആയിരുന്നു .അത് കണ്ടപ്പോൾ ഭയങ്കര വിഷമമായി എന്നും ആ ഡ്രസ്സ് ഇടാൻ കഴിയില്ല എന്ന് പറഞ്ഞു സെറ്റിൽ ബഹളം ഉണ്ടാക്കുകയും തനിക്ക് ധരിക്കാൻ വേറെ ഡ്രസ്സ് മാറ്റി തരണമെന്ന് പറയുകയും ചെയ്തു.

READ NOW  'ഭ്രമയുഗം'സിനിമ മമ്മൂട്ടിയെ രോഗിയാക്കും ? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ

തമിഴ് സിനിമയിലെ സൈറ്റിൽ ഇങ്ങനെ ബഹളം വച്ചതു മൂലം വളരെ ചീത്ത കേട്ടിട്ടുണ്ടെന്നും ഹണി പറയുന്നു . നിങ്ങൾ എന്താ മൂടിപുതച്ചു അഭിനയിക്കാൻ ആണോ ഇങ്ങോട്ട് വന്നിരിക്കുന്നത് എന്ന് അവർ രൂക്ഷമായി പറയുമ്പോൾ വളരെയധികം അപമാനം തോന്നിയിട്ടുണ്ട് എന്ന് ഹണി റോസ് പറയുന്നു.

ഇതൊക്കെ അവരെ സംബന്ധിച്ച് ഒരു കോമഡിയായി തോന്നിയിട്ടുണ്ടാവും എന്നാണ് ഹണി റോസ് പറയുന്നത് .ഈ കുട്ടി എന്താ ഇങ്ങനെ എന്നൊക്കെ.ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്കും അങ്ങനെ തോന്നാറുണ്ട് .

തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ ആണ് ഹണി റോസ് പറയുന്നത്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ എത്തിയപ്പോള്‍ അവര്‍ അന്ന് എനിക്ക് ധരിക്കാനായി ഒരു ടോപ്പ് തന്നു അത് കണ്ടു ഞാന്‍ ശരിക്കും ഞെട്ടി പൊയ് അത് ഒരു സ്ലീവ് ലെസ്സ് ടോപ്പ് ആയിരുന്നു. ഞാന്‍ അന്ന് വരെ സ്ലീവ് ലെസ്സ് ഒന്നും ഉപയോഗിച്ചിട്ടില്ല. എനിക്കത് കണ്ടതോടെ ഭയങ്കര സങ്കടമായി ഞാനവരോട് അപ്പോള്‍ തന്ന പറഞ്ഞു സാര്‍ എനിക്ക് ഇടാന്‍ മറ്റെന്തെങ്കിലും വേണം ഞാന്‍ ഈ ഡ്രസ്സ്‌ ഇടില്ല എന്ന്. അന്ന് താന്‍ അതിന്റെ പേരില്‍ സെറ്റില്‍ വലിയ ബഹളമുണ്ടാക്കി എന്ന് ഹണി റോസ് പറയുന്നു.

READ NOW  മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും അത് നന്നായി വഴങ്ങും, മോഹൻലാൽ അഭിനയിക്കുമ്പോൾ അത് ഒട്ടും അദ്ദേഹത്തിന് വഴങ്ങില്ല: തുറന്നു പറഞ്ഞു രഞ്ജി പണിക്കർ

തമിഴ് സിനിമ ലോകത്തെ കുറിച്ച് തനിക്ക് ആദ്യമൊന്നും ഒട്ടും  അറിവില്ലായിരുന്നു.വലിയ ധാരണ ഒന്നുമില്ലാതെയാണ് നമ്മള്‍ ചെല്ലുന്നത് ചെന്ന് കഴിയുംബോലാണ് ഗ്ലാമറസായി അഭിനയിക്കണം എന്നൊക്കെ അറിയുന്നത്. അപ്പോഴേക്കും ആ ചിത്രത്തിന് വേണ്ടി നമ്മള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടാകും ഹണി റോസ് പറയുന്നു. വലിയ അപമാനമയിട്ടയിരുന്നു അന്നൊക്കെ അത് തോന്നുന്നത് അതോടെ താന്‍ ബഹളമുണ്ടാക്കും. എന്നാല്‍ ഇന്ന് ചിന്തിക്കുമ്പോള്‍ അതൊക്കെ ബാലിശമായി തോന്നുന്നു. അന്നത്തെ ആ മനസിന്റെതാണ്. പലപ്പോഴും അവര്‍ ചോദിച്ചിട്ടുണ്ട്  എന്താ എല്ലാം മൂടിക്കെട്ടി അഭിനയിക്കമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന് പറഞ്ഞു ചീത്ത പറയും ഹണി റോസ് പറയുന്നു.

പക്ഷേ ഇപ്പോൾ തനിക്ക്ഇ സ്ലീവ്ലെസ്സോ ഷോർട്സുകളോ ഇടാൻ മടിയില്ല എന്നും ഇതൊക്കെ നമ്മുടെ മൈൻഡ് സൈറ്റിന്റെ കുഴപ്പമാണ് എന്നുമാണ് ഹണി റോസ് പറയുന്നത്. മലയാള സിനിമയ്ക്ക് വേണ്ടിയിട്ടാണ് ആദ്യമായി താൻ ഷോർട് ധരിക്കുന്നത് എന്ന് ഹണി റോസ് പറയുന്നു.

READ NOW  ഇനി ഒന്നും ചെയ്യാനില്ല; രോഗ വിവരം കൊച്ചിൻ ഹനീഫയോട് ഡോക്ടർ പറഞ്ഞപ്പോൾ അദ്ദേഹം ചെയ്തത് - ആ അവസാന നിമിഷവും അദ്ദേഹം ചെയ്തത്.

ഒമർ ലുലുവിൻറെ ചങ്ക്സ് എന്ന സിനിമയിലാണ് താൻ ആദ്യമായി ഷോർട് ധരിക്കുന്നത്. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഗോവയിൽ ആയതിനാൽ ആരും അത് മൈൻഡ് ചെയ്യാത്തത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായിരുന്നില്ല എന്നും ഹണി റോസ് പറയുന്നു.

ADVERTISEMENTS