പരാജയപ്പെടാൻ വലിയ സാധ്യതയുണ്ട് എന്ന ബോധ്യത്തോടെ ഇറക്കിയ പരീക്ഷണ ചിത്രം- ഹോളിവുഡിൽ നിന്നെത്തിയ കഥ – വില്ലനും നായകനും മമ്മൂട്ടി തന്നെ പക്ഷേ ആ ചിത്രത്തിന് സംഭവിച്ചത്.

72769

അൻപത് വർഷത്തോളമായി സിനിമയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു പ്രതിഭാസമാണ് മമ്മൂട്ടി എന്ന നടൻ എന്നതിൽ ആർക്കും തർക്കമില്ല. മലയാളത്തിനപ്പുറം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ തന്റെ അഭിനയ മികവ് കൊണ്ട് നായകനായി തിളങ്ങിയ നടൻ. ഹോളിവുഡിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മമ്മൂട്ടി നായകനും വില്ലനുമായി തകർത്തതിനായിച്ച ഒരു ചിത്രമുണ്ട് ആ ചിത്രത്തിന്റെ പിന്നാമ്പുറ കഥയിലേക്ക്‌ പോകാം

ഹോളിവുഡിൽ നിന്നും മറ്റും പ്രചോദനമുൾക്കൊണ്ട് എടുക്കുന്ന ചിത്രങ്ങൾ എന്ന രീതി അധികം കേട്ട് കേൾവിയില്ലാത്ത സമയത്താണ് ജി എസ് വിജയൻ എന്ന സംവിധായകൻ എസ് എൻ സ്വാമി എന്ന ജീനിയസ് തിരക്കഥാകൃത്തുമൊപ്പം ചരിത്രം എന്ന വ്യത്യസ്തമായ പ്രമയേം ഉള്ള ചിത്രം എടുക്കാൻ തീരുമാനിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്ത എന്നത് കൊണ്ട് അർത്ഥമാക്കുന്നത് അന്ന് വരെ മലയാളത്തിൽ കേട്ട് കേൾവിയില്ലാത്ത ഒരു രീതിയായിരുന്നു ആ ചിത്രത്തിന്റെ പ്രമയേം . നായകനായും വില്ലനായും മമ്മൂട്ടി എത്തുന്ന ചിത്രം, ഒരാൾ തന്നെ ഹീറോയും ആന്റി ഹീറോയും എന്ന രീതി ഡബിൾ റോൾ അല്ല എന്നുള്ളത് കൂടി ഓർക്കണം. ഒരു പരീക്ഷണമായിരുന്ന ചിത്രത്തിൽ ജയപരാജയത്തെ കുറിച്ച് നല്ല ആശങ്ക അണിയറ പ്രവർത്തകർക്ക് ഉണ്ടായിരുന്നു.

ADVERTISEMENTS
   

ഫിനാൻസ് കമ്പനി മുതലാളിയായ ഫിലിപ്പ് മണവാളനായി മമ്മൂട്ടി എത്തുന്ന ചിത്രം റിലീസായത് 1983 ൽ ആണ് ശോഭന നായികയായി എത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനുജൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റഹ്മാൻ ആണ്. ഹോളിവുഡ് സൂപ്പർ ചിത്രം ചെയ്‌സ് എ ക്രോക്കഡ് എന്നത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയിൽ റഹ്മാന്റെ രാജു എന്ന കഥാപത്രത്തിന്റെ മരണവും അതിനെ തുടർന്നുണ്ടാകുന്ന ഉദ്വെക ജനകമായ സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. ജി എസ് വിജയൻ ആദ്യമായി സ്വോതന്ത്ര സംവിധായകനാകുന്ന ചിത്രമായിരുന്നു ഇത്. പരീക്ഷണ ചിത്രമായാണ് കൊണ്ട് തന്നെ വിജയ പ്രതീക്ഷ ഒട്ടും തന്നെ ഇല്ലായിരുന്നു ചിത്രത്തിൽ കരിയർ ബെസ്റ് പ്രകടനമാണ് മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. ആ അഭിനയ മികവിൽ അണിയറ പ്രവർത്തകരെ അമ്പരപ്പിച്ചു കൊണ്ട് ചിത്രം സൂപ്പർ ഹിറ്റായി.

ADVERTISEMENTS
Previous articleമമ്മൂട്ടി നോ പറഞ്ഞ ചിത്രം 10 വര്ഷങ്ങള്ക്കു ശേഷം ദിലീപ് നായകനായി ബോക്സ് ഓഫീസ് തകർത്തു മമ്മൂട്ടിക്ക് നഷ്ടമായ മെഗാഹിറ്റുകൾ മൂലം മോഹൻലാലിന് ലഭിച്ച സൂപ്പർഹിറ്റുകൾ -.നഷ്ടമായ ചിത്രങ്ങൾ ഇതൊക്കെ
Next articleആദ്യകാല ചിത്രങ്ങളിൽ മമ്മൂട്ടിയുടെ പേര് മറ്റൊന്ന് : ആദ്യമായി മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിച്ചതാര്? – അക്കഥ അറിയാം