നിരവധി തമിഴ് ചിത്രങ്ങൾ അഭിനയിച്ച് മുൻനിര നായികയായ ശേഷമാണ് കനക മലയാളത്തിലേക്ക് എത്തിയത് .ഇവിടെയും നിരവധി അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അവർ ജീവൻ നൽകി. പിന്നീട്. അവർക്കുറിച്ച് നാളുകളോളം വലിയ അറിവുകൾ ഒന്നും ഇല്ലായിരുന്നു. അതിനുശേഷം കനകയുടെ മാനസികാവസ്ഥ തെറ്റി എന്നും, കനക ക്യാൻസർ ബാധിത ആണെന്നും, കനക തൻ്റെ വീട്ടിലേക്ക് ആളുകളെ അടുപ്പിക്കുന്നില്ല അങ്ങനെ പലതരത്തിലുള്ള വാർത്തകളും അഭ്യൂഖങ്ങളും പരന്നിരുന്നു. ഇപ്പോൾ കനക വീണ്ടും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നിരിക്കുകയാണ് അതിൻറെ പ്രധാനകാരണം താരത്തിന്റെ പുറത്തുവന്ന ചില ചിത്രങ്ങളാണ് താരത്തിനു സംഭവിച്ചത് എന്താണെന്ന്. ഇപ്പോഴുള്ള പുതിയ ചിത്രങ്ങളുടെ പിന്നിൽ എന്താണെന്നും ഭാവി പരിപാടി എന്തൊക്കെയാണെന്ന് ഇപ്പോൾ ചില തമിഴ് മാധ്യമങ്ങൾ കനകയിൽ നിന്ന് ലഭിച്ച വിവരങ്ങൾ എന്ന രീതിയിൽ പുറത്തുവിടുന്നുണ്ട് അത് ഇങ്ങനെയാണ്
ഇപ്പോൾ കനകയെക്കുറിച്ച് കുറച്ചു നാൾ മുൻപ് നടി കുട്ടി പത്മിനീ പറഞ്ഞ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. കനക എന്തുകൊണ്ടാണ് ആരോടും ഇടപഴകാതെ പിന്നോട്ട് മാറുന്നത് എന്നൊക്കെ ഉള്ള കാര്യങ്ങൾ കുട്ടിപത്മിനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്
പ്രശസ്ത തമിഴ് തെലുങ്ക് നടി ദേവികയുടെ മകളാണ് കനക. ദേവികയോടൊപ്പം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് കുട്ടി പത്മിനി. പലപ്പോഴും കാണാൻ ശ്രമിച്ചിരുന്നു താൻ ചെല്ലുമ്പോൾ ഒക്കെ കനകയുടെ വീട് പൂട്ടി കിടക്കുകയാണ് അതും സിനിമയിൽ അരുന്ധതി സിനിമയിൽ ആ വീട് പൊട്ടിക്കിടക്കുന്ന പോലെ പോലെ അത്രയും ശക്തമായി കൂനിരവധി പൂട്ടുകൾ ഉപയോഗിച്ചാണ് അത് പൂട്ടിയിട്ടിരിക്കുന്നത് എന്ന് പറയുന്നു. ഒരുപാട് നേരം കനകയുടെ വീടിൻറെ ഫ്രണ്ടിൽ കാറിൽ താൻ കാത്തിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ കനക ഒരു ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടു. തന്നെ കണ്ടപ്പോൾ കനക വീടിനുള്ളിലേക്ക് ക്ഷണിക്കാതെ തന്നെ വിളിച്ചുകൊണ്ട് കോഫി ഷോപ്പിൽ പോയി സംസാരിച്ചിരുന്നു. കനകയുടെ അമ്മ ധാരാളം സമ്പാദിച്ചിട്ടുണ്ട് എന്തിനാണ് അതെല്ലാം നശിപ്പിച്ചു കളയുന്നത് ഒരു കല്യാണം കഴിച്ചു കൂടെ കുട്ടികൾ വേണ്ടേ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിച്ചെന്ന് കുട്ടി പത്മിനി പറയുന്നു.
സ്വന്തം അമ്മ ഉണ്ടാക്കിയ 13 കോടിയോളം രൂപയുടെ ആസ്തിയുണ്ട് അതൊക്കെ കുറച്ചു വിറ്റിട്ട് ഒരു ഫ്ലാറ്റ് എടുത്ത് അവിടെ താമസിച്ചു ബാക്കി പൈസ നിനക്ക് ഡിപ്പോ പോസ്റ്റ് ചെയ്തുകൂടെ അതാകുമ്പോൾ പെർമിഷൻ ഇല്ലാതെ ഫ്ലാറ്റിലേക്ക് ആരും വരികയില്ലല്ലോ ഇത്രയും സമ്പത്തും സ്വത്തും ആർക്കു കളഞ്ഞിട്ട് പോകാനാണ് നീ ഉദ്ദേശിക്കുന്നത്. കല്യാണം കഴിച്ചിട്ടില്ല കുട്ടികൾ വേണ്ട എന്നൊക്കെയുള്ള തൻറെ ചോദ്യങ്ങൾക്ക് എല്ലാം ചെയ്യണം ആന്റി എന്നുള്ള തരത്തിലാണ് കനക മറുപടി പറഞ്ഞുകൊണ്ടിരുന്നത്.
അന്ന് താൻ പറഞ്ഞപോലെയൊക്കെ ചെയ്യാം കുറച്ചൂടെ നല്ലൊരു ജീവിതത്തിന് ശ്രമിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് താൻ അയച്ച ഒരു മെസ്സേജുകൾക്കും മറുപടി പറഞ്ഞിട്ടില്ല എന്ന് കുട്ടി പത്മിനി പറയുന്നു.
താൻ അയക്കുന്ന എല്ലാ മെസ്സേജുകൾ കാണുന്നുണ്ടായിരുന്നു പക്ഷേ അതിനൊന്നും താരം പിന്നീട് മറുപടി പറഞ്ഞിരുന്നില്ല. അതിനുമുകളിൽ നമ്മൾ അവരുടെ വ്യക്തിത്വത്തിലേക്ക് എങ്ങനെയാണ് ഇടപെടുന്നത് അവൾക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞിരുന്നു. കാരണം അവൾക്ക് എന്നെ വിശ്വസിക്കാം കാരണം അവളുടെ അമ്മയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും യാതൊരു പ്രതികരണം ഉണ്ടായില്ല എന്ന് കുട്ടി പറയുന്നു.
കനകയും അവളുടെ അച്ഛനും തമ്മിൽ വലിയ പ്രശ്നങ്ങളായിരുന്നു കേസും വഴക്കുമായി മുന്നോട്ടു പോയ് കൊണ്ടിരുന്നു പലതും സ്വത്തിന്റെ മേലുള്ള തർക്കങ്ങൾ വരെയുണ്ടായിരുന്നു. ഇപ്പോൾ താനും അച്ഛനും തമ്മിൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നും അച്ഛനും ഒരു വീട് തനിക്ക് ഒരു വീട് എന്ന നിലയിലേക്ക് കാര്യങ്ങൾ തീർപ്പായി എന്ന് പറഞ്ഞിരുന്നതായി കുട്ടി പത്മിനി പറയുന്നു.
ഇടയ്ക്ക് കനകക്ക് മാനസിക പ്രശ്നം ഉണ്ടെന്നും,ക്യാൻസർ ആണെന്നും അങ്ങനെയൊക്കെയുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാൽ താൻ സംസാരിച്ചപ്പോൾ വളരെ ക്ലാരിറ്റിയുടെ വളരെ വ്യക്തമായിട്ടാണ് അവൾ സംസാരിക്കുന്നത്. അങ്ങനെ മാനസികമായി യാതൊരു പ്രശ്നമുണ്ടെന്ന് തോന്നിയിട്ടില്ല .പക്ഷേ ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തിപ്പെട്ടു എന്നൊരു സംശയം തനിക്ക് തോന്നിയെന്ന് കുട്ടി പത്മിനി പറഞ്ഞിരുന്നു. ആരോടും അധികം സഹകരിക്കാൻ താല്പര്യമില്ലാത്ത ഒരു മാനസികാവസ്ഥയിലാണോ അവളെന്നു തനിക്ക് സംശയം തോന്നിയിരുന്നതായും കുട്ടി പറയുന്നു. അതേപോലെ താൻ കണ്ടിരുന്ന സമയത്ത് കനകയ്ക്ക് തന്നെപ്പോലെ തന്നെ വെയിറ്റ് ഉണ്ടായിരുന്നു അപ്പോൾ താൻ ചോദിച്ചിരുന്നു നിനക്കൊരു ഡാൻസ് ക്ലാസിൽ ചേർന്ന കൂടെ നീ നന്നായി ഡാൻസ് ചെയ്യുമായിരുന്നില്ല എന്നൊക്കെ ചോദിച്ചു.
കനക അവളുടെ അമ്മയോട് വളരെ ക്ലോസ് ആയിരുന്നു അമ്മയുടെ മരണം കനകയെ വല്ലാതെ തളർത്തിയിട്ടുണ്ടാകും എന്നാണ് കുട്ടി പത്നി പറയുന്നത്. അതിൽ നിന്നും ഏതെങ്കിലും രീതിയിലുള്ള ഒരു മാനസികാവസ്ഥയിലേക്ക് മാറിയോ എന്ന് അറിയത്തില്ല. കാരണം അവൾ ഒറ്റയ്ക്ക് ജീവിക്കാൻ ശീലിച്ചു ഒറ്റയ്ക്ക് വളരെ കംഫർട്ടബിൾ ആണ് വളരെ ഹാപ്പിയാണ് അതാണ് തനിക്ക് തോന്നിയത്. മറ്റുള്ളവരോടൊപ്പം സഹകരിക്കാൻ വലിയ താല്പര്യം ഇല്ലാത്ത ഒരു മാനസിക അവസ്ഥ. വീട് മിക്കപ്പോഴും അടഞ്ഞു കിടക്കുകയായിരിക്കും. പക്ഷേ രാത്രി ആകുമ്പോൾ ഒരു ലൈറ്റ് വീടിനു വെളിയിൽ തെളിയും. ഇതാണ് അവൾ അവിടെ ഉണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന ഒരേയൊരു അടയാളം. താൻ ഏത് രീതിയിലും അവളെ സഹായിക്കാൻ തയ്യാറായിരുന്നു പക്ഷേ അവൾ ആ സഹായം ആഗ്രഹിക്കുന്നില്ല എങ്കിൽ നമ്മൾ അവളെ നിർബന്ധിക്കുന്നത് ശരിയല്ലല്ലോ എന്ന് കുട്ടി പത്മിനി പറയുന്നു.
വീട്ടിൽ കനകയ്ക്ക് ജോലിക്കാർ ആരുമില്ല അടുത്ത ഫ്‌ലാറ്റിലെ ഒരു പ്രായമായ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് കനകയ്ക്ക് സഹായി ആയുള്ളത്. അവിടെ അയാളുമായി മാത്രമാണ് അവർ സഹകാരിക്കാറുള്ളത്. അടുത്ത ബന്ധുക്കളിൽ നിന്ന് നേരിട്ട ചില ദുരനുഭവങ്ങൾ കൊണ്ട് തന്നെ അവർ അധികമാരെയും തന്റെ വീട്ടിനുള്ളിലേക്ക് കയറ്റാറില്ല എന്നും അദ്ദേഹം പറയുന്നു. ധാരാളം സ്വത്തുക്കൾ ഉള്ള വ്യക്തിയാണ് കനക അവരുടെ സ്വത്തുക്കൾ എവിടെയൊക്കെയാണ് എന്ന് അവർക്ക് തന്നെ അറിയില്ല എന്നും അന്ന് ആ സെക്യൂരിറ്റി പറഞ്ഞിരുന്നു. അവരുടെ സ്വകാര്യത മാനിച്ചു അവരെ ജീവിക്കാൻ മാധ്യമങ്ങൾ അനുവദിക്കണം എന്നും അദ്ദേഹം മുൻപ് ഒരു മാധ്യമത്തോട് പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ കനക ഒരു തിരിച്ചു വരവിനു തയ്യാറെടുക്കുന്നു എന്നാണ് ചില വാര്‍ത്തകള്‍ വരുന്നത് . താൻ ഇന്നുള്ള കാര്യങ്ങൾ ഒക്കെ പഠിക്കണം എന്നും തന്റെ അറിവുകളും രീതികളും എല്ലാം പപഴഞ്ചൻ ആയി എന്നും എല്ലാവരോടും സഹകരിക്കാനും ഇടപഴകാനും താൻ ആഗ്രഹിക്കുകയാണ് എന്നും അതിനായി തയ്യാറെടുക്കുകയാണ് എന്നും താരം പറയുന്നു എന്ന തരത്തിൽ ആണ് വാർത്തകൾ ചിലർ കൊടുത്തിരിക്കുന്നത് . സിനിമയിലേക്കും ഒരു തിരിച്ചു വരവിനു താരം ഒരുങ്ങുന്നതായും ഇക്കൂട്ടർ പറയുന്നു.
തന്റെ കാലത്തു നിന്ന് എല്ലാം വ്യത്യസ്തമായിക്കഴിഞ്ഞു എന്നും ഫാഷൻ ട്രെൻഡുകൾ തൊട്ടു എങ്ങനെ സഹകരിക്കണം പെരുമാറണം എന്നൊക്കെ താൻ ഇനി പുതിയതായി പഠിക്കാനാവും എന്നും അതിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും കനക പറയുന്നു എന്നാ തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് പക്ഷെ അങ്ങനെ ഒരു കാര്യം കനക പറഞ്ഞിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത് . കണ്ണകിയുടെ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം അവരുടെ സുഹൃത്തും മാധ്യമ പ്രവർത്തകനും ആയ ബാലാജി ഒരു കോഫി ഷോപ്പിൽ വച്ച് അവരെ കണ്ടപ്പോൾ എടുത്ത ചിത്രമാണ് അത് ഇത്ര വലിയ രീതിയിൽ വൈറൽ ആകും എന്ന് താൻ പോലും പ്രതീക്ഷിച്ചില്ല എന്നും ബാലാജി പറയുന്നു. അവർ ഹാപ്പി ആയി സന്തോഷത്തോടെ ജീവിക്കുകയാണ് അതുകൊണ്ടു ആ ചിത്രം വൈറൽ ആയി അവരുടെ വ്യക്തിജീവിതത്തിന്റെ സമാധാനം കളയുമോ എന്ന ആധിയും തനിക്കുണ്ട് എന്നും ബാലാജി പറയുന്നു. അവർ സിനിമയിലേക്ക് ഇനി തിരിച്ചു വരാനുള്ള സാധ്യത ഇല്ല എന്നും തന്റെ ഇപ്പോഴുള്ള ജീവിതത്തിൽ അവർ ഹാപ്പി ആണെന്നും ബാലാജി പറയുന്നു.
ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്ത ആണ്