ജാസി വീഡിയോ കോൾ ചെയ്തു വസ്ത്രം ഊരിക്കാണിച്ചു ; ഹെലൻ ഓഫ് സ്പാർട്ടയും ജാസി ആഷിയും തമ്മിലുള്ള സൈബർ പോര് മുറുകുന്നു, ; ഗുരുതര ആരോപണങ്ങളും തെറി വിളി വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട.

31

സോഷ്യൽ മീഡിയയിലെ പ്രമുഖ വ്ലോഗർമാരായ ഹെലൻ ഓഫ് സ്പാർട്ടയും ജാസി ആഷിയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ജാസി ആഷി തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെലൻ ഓഫ് സ്പാർട്ട. ജാസി ആഷി തന്നോട് വീഡിയോ കോളിലൂടെ അപമര്യാദയായി പെരുമാറിയെന്നും, മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിച്ചതിന്റെ ഓഡിയോ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഹെലൻ തന്റെ പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തി.

ജാസി ആഷി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് ഹെലൻ ഓഫ് സ്പാർട്ട രംഗത്തെത്തിയത്. താൻ ജാസിയുടെ ശസ്ത്രക്രിയയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചതിനെതിരെയും, തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്കെതിരെയുമാണ് ഹെലൻ രൂക്ഷമായി പ്രതികരിച്ചത്.

ADVERTISEMENTS
   

വീഡിയോ കോളിനെച്ചൊല്ലിയുള്ള വിവാദം

ജാസി ആഷി തന്നെ വീഡിയോ കോൾ ചെയ്യുകയും, വസ്ത്രം മാറി ശരീരഭാഗങ്ങൾ കാണിക്കാൻ ശ്രമിച്ചുവെന്നും ഹെലൻ ഗുരുതരമായ ആരോപണം ഉന്നയിച്ചു. “വീഡിയോ കോൾ ഓണാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ പുറത്താണെന്ന് അറിയിച്ചു.എന്നിട്ടും വീഡിയോ കോൾചെയ്തു എന്നാൽ കോൾ എടുത്ത ഉടനെ വസ്ത്രം മാറി സിലിക്കോൺ വെച്ചുപിടിപ്പിച്ച ശരീരഭാഗങ്ങൾ കാണിച്ചുതരികയായിരുന്നു. ഞാൻ ഉടൻ തന്നെ ഫോൺ മറച്ചുപിടിച്ചു. ഒരു സ്ത്രീയാണെന്ന് തെളിയിക്കാൻ ഇത്തരത്തിലാണോ പെരുമാറേണ്ടത്?” ഹെലൻ വീഡിയോയിൽ ചോദിക്കുന്നു. താൻ ആൾക്കൂട്ടത്തിൽ നിൽക്കുകയാണ് എന്ന് പറഞ്ഞിട്ടും വീഡിയോ കോൾ ചെയ്തു മാറിടം കാണിച്ചു. താൻ ഒറ്റക്കൽ ഉള്ളത് അതുകൊണ്ടു മറച്ചു പിടിച്ചു ഇനി ഒട്ടാകെനൽ പോലും മറച്ചു പിടിക്കും . താൻ ജാസിയുടെ ശസ്ത്രക്രിയയെപ്പറ്റി സംശയം പ്രകടിപ്പിച്ചു എന്ന ജാസിയുടെ വാദത്തെയും ഹെലൻ തള്ളി. ബ്രെസ്റ്റ് ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് നടന്നതെന്ന് താൻ പറഞ്ഞിട്ടുണ്ടെന്നും, എന്നാൽ അത് നടന്നില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഹെലൻ വ്യക്തമാക്കി.

READ NOW  'വിവാഹമോചിതയായി മരിക്കാൻ ആഗ്രഹിക്കുന്നില്ല...': 82 കാരിയുടെ ആഗ്രഹം സുപ്രീം കോടതി അനുവദിച്ചു. സംഭവം ഇങ്ങനെ

ഓഡിയോ ക്ലിപ്പുകളും ഭീഷണിയും

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ പലരെക്കുറിച്ചും ജാസി ആഷി മോശമായി സംസാരിച്ചതിന്റെ വോയിസ് റെക്കോർഡുകൾ തന്റെ കൈവശമുണ്ടെന്ന് ഹെലൻ അവകാശപ്പെട്ടു. “ഇനി ഇത്തരം നാടകങ്ങളുമായി വന്നാൽ ആ ഓഡിയോ ക്ലിപ്പുകൾ ഞാൻ പുറത്തുവിടും. അത് പല ട്രാൻസ്ജെൻഡർ വ്യക്തികളെയും ബാധിച്ചേക്കാം, പക്ഷേ എനിക്ക് മറ്റ് വഴികളില്ല,” ഹെലൻ മുന്നറിയിപ്പ് നൽകി. ജാസിയുടെ ആശുപത്രിയുമായി ബന്ധപ്പെട്ട അവ്യക്തതകളെക്കുറിച്ചും വീഡിയോയിൽ പരാമർശമുണ്ട്. റെന മെഡിസിറ്റിയിൽ നടന്നത് ശസ്ത്രക്രിയയാണോ എന്നതിനെക്കുറിച്ച് മറ്റ് ചില വ്ലോഗർമാർ സംശയം ഉന്നയിച്ച കാര്യവും ഹെലൻ ചൂണ്ടിക്കാട്ടി.

നിയമനടപടിയുടെ സാധ്യതകൾ

ജാസി ആഷിക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകിയാൽ ആശുപത്രി അധികൃതർക്കെതിരെയും നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഹെലൻ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും, തന്റെ പക്കലുള്ള തെളിവുകൾ പുറത്തുവിടാൻ മടിക്കില്ലെന്നും ഹെലൻ വ്യക്തമാക്കി.

READ NOW  വ്‌ളോഗറുടെ കഴുത്തിലൂടെ കൈയിട്ട് ശരീര ഭാഗത്തു പിടിക്കുന്ന വീഡിയോ വൈറൽ -യുവാവിന് സംഭവിച്ചത്

ഇരുവരും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പരസ്പരമുള്ള ഇത്തരം വ്യക്തിഹത്യകളും ആരോപണങ്ങളും സൈബർ ഇടങ്ങളിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് കാരണമായേക്കാം.

ADVERTISEMENTS