“എന്നെ കൊണ്ട് വയ്യേ ഇനി അങ്ങേരുടെ വായിലിരിക്കുന്ന ചീത്ത കേൾക്കാൻ” , മമ്മൂക്കയെ ക്ഷണിക്കാൻ ലാൽ ടെൻഷനിടിച്ച സിനിമ, ഒടുവിൽ സംഭവിച്ചത് അക്കഥ ഇങ്ങനെ

20865

1990ല്‍ ജോഷിയുടെ ഡെന്നിസ് ജോസഫ് തിരകകഥയെഴുതി ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയും മമ്മൂട്ടിയായി തന്നെ ചിത്രത്തിൽ എത്തിയതോടെ സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു.

എന്നാല്‍ മോഹൻലാൽ നായകനായ ആ ചിത്രത്തിൽ ഒരു വേഷം ചെയ്യാനായി മമ്മൂക്ക സമ്മതിച്ചതിനു പിന്നിൽ, അല്ലേൽ ആ സാഹചര്യമൊരുങ്ങിയതിനു പിന്നിലുള്ള രസകരമായ ഒരു സംഭവം പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു ഡെന്നിസ് ജോസഫ്. സഫാരി ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ADVERTISEMENTS
   

‘ചിത്രത്തില്‍ ഒരു പ്രത്യേക കഥാപാത്രമുണ്ട്, ഒരു സെലിബ്രിറ്റി കഥാപാത്രം അയാൾ യഥാർത്ഥ ജീവിതത്തിൽ ഉള്ളയാളായി തന്നെയാണ് ചിത്രത്തിലും . മോഹന്‍ലാലും കൂട്ടുകാരും ക്രിക്കറ്റ് കളി കാണാന്‍ വരുന്നതും, ഇടയ്‌ക്ക് ട്രെയിനില്‍ കയറുന്ന ഒരു സെലിബ്രിറ്റി കഥാപാത്രം. ജഗതി ശ്രീകുമാറിനെ പോലെ ഒരാളിനെയാണ് ഞങ്ങള്‍ ആദ്യം മനസില്‍ കണ്ടിരുന്നത്. വളരെ പ്രധനപ്പെട്ട ഒരു ടി.ടി.ആര്‍ റോളുമുണ്ട് ചിത്രത്തില്‍.

അത്തരം ചർച്ചകൾ നീണ്ടു പോകുന്നതിനിടക്ക് മോഹൻലാൽ എന്നോട് ഒരു സജഷന്‍ പോലെ ചോദിച്ചു. ‘സെലിബ്രിറ്റി ആക്‌ടറായിട്ട് നമുക്ക് ജഗതി ചേട്ടനു പകരം മമ്മൂക്ക ആയോലോ?’ സത്യത്തിൽ ഞാൻ പെട്ടന്ന് സ്‌റ്റക്കായി. ഞാന്‍ ലാലിനോടു ചോദിച്ചു – മമ്മൂക്കയോ അമ്പരപ്പോടെയാണ് ആ ചോദ്യം മമ്മൂക്കയെങ്കിൽ സംഗതി കലക്കും ഒരു പ്രശനമുണ്ട് നിങ്ങൾ മെയിൻ ഹീറോ ആയ ചിത്രത്തിലേക്ക് ഇത്തരം ഒരു വേഷം ചെയ്യാൻ മമ്മൂട്ടി സമ്മതിക്കുമോ? ലാൽ തന്നെ ഒന്ന് പറഞ്ഞു നോക്കു. അത് കേട്ട ലാലിന്റെ ഭാവം മാറി ഒപ്പം അതീവ രസകരമായ മറുപിടിയെത്തി അയ്യയ്യോ എന്നെ കൊണ്ട് വയ്യേ അങ്ങേരുടെ ചീത്ത വിളി കേൾക്കാൻ നമുക്ക് ആ പണി ജോഷി സാറിനെ ഏൽപ്പിക്കാം. പുള്ളിയാവുമ്പോൾ കറക്ട് ആൾ ആണ്.

ഇഷ്ട്ടപ്പെട്ടെങ്കിലും അങ്ങനെ ഒരു വേഷത്തിന്റെ കാര്യം മമ്മൂക്കയോട് പറയാൻ അദ്ദേഹത്തിനും ഒരു മടിയുണ്ടായിരുന്നു. എല്ലാവരും തടിയൂരിയതോടെ അവസാനം ഞാൻ തന്നെ മമ്മൂക്കയുടെ ചീത്ത കേൾക്കാൻ തീരുമാനിച്ചു. വളരെ അങ്കലാപ്പോടെ ഞാൻ മമ്മൂക്കയോട് വിഷയം അവതരിപ്പിച്ചു. സത്യത്തിൽ എന്നെ ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. ആഹാ അതുകൊള്ളാല്ലൊ അത് ഞാൻ ചെയ്യാം കുഴപ്പമൊന്നുമില്ല നീ ഈ വിവരം ജോഷിയോട് പറഞ്ഞേരെ എന്ന് മമ്മൂക്ക. എനിക്ക് കേട്ടത് വിശ്വസിക്കാൻ ആദ്യമായില്ല. പിന്നെ ഫോൺ വച്ചിട്ട് ഞാനും മോഹൻലാലും ജോഷിയും തമ്മിൽ അടുത്ത ഇടി ആരംഭിച്ചു ഇനി എന്തായാലും മമ്മൂക്കയെ വിളിച്ചു ഇവർ അത് സംസാരിക്കണമല്ലോ അങ്ങനെ ഒരു വിധത്തിൽ ജോഷിയെ കൊണ്ട് ഞങ്ങൾ മമ്മൂക്കയെ വിളിക്കാൻ സമ്മതിപ്പിച്ചു ഗത്യന്തരമില്ലാതെ അദ്ദേഹം മമ്മൂക്കയെ വിളിച്ചു ആ വേഷത്തിന്റെ കാര്യം ഉറപ്പിച്ചു. അങ്ങനെ കരിയറിൽ ആദ്യമായി മമ്മൂക്ക നടൻ മമ്മൂട്ടിയായി ഒരു സുപ്രധാന വേഷം ചെയ്തു. ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ച ഒന്നായിരുന്നു ആ വേഷം.

 

ADVERTISEMENTS
Previous articleഅന്ന് ആദ്യമായി ആ റൂമിലിരുന്ന് മോഹൻലാൽ എന്നെ തന്നെ നോക്കിക്കൊണ്ടു പറഞ്ഞു ഐ ലവ് യു എന്ന് – മറക്കാൻ പറ്റാത്ത ആ അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
Next articleഗജിനിയും കാക്ക കാക്കയും മോഹൻലാലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു ചെയ്തവയാണ് സൂര്യ വെളിപ്പെടുത്തുന്നു