കാമുകിക്ക് മുൻ കാമുകൻ മെസ്സേജ് അയച്ചു സുഹൃത്തിന്റെ തലവെട്ടിക്കളഞ്ഞു ഹൃദയം മുറിച്ചെടുത്തു സ്വകാര്യ ഭാഗങ്ങൾ ഛേദിച്ചു സൈക്കോ കാമുകൻ ഞെട്ടിച്ചു

2387

22 കാരനായ യുവാവ് സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയതായി ശനിയാഴ്ച തെലുങ്കാന പോലീസ് പറഞ്ഞു. പക്ഷേ സമാനതകളില്ലാത്ത ക്രൂരതയാണ് യുവാവ് സ്വൊന്തം സുഹൃത്തിനോട് ചെയ്തത്.

പ്രതി പിന്നീട് മരിച്ചയാളുടെ ശിരഛേദം ചെയ്യുകയും ഹൃദയവും സ്വകാര്യ ഭാഗങ്ങളും നീക്കം ചെയ്യുകയും വിരലുകൾ മുറിക്കുകയും ചെയ്തു അതിനു ശേഷം പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് നടന്ന് വെള്ളിയാഴ്ച കീഴടങ്ങുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ADVERTISEMENTS

ഇരയുമായി മുമ്പ് ബന്ധമുണ്ടായിരുന്ന കാമുകിക്ക് മെസേജ് അയച്ചതിനും കോളുകൾ ചെയ്തതിനുമാണ് യുവാവ് തന്റെ സുഹൃത്തിനെ ഇത്രയും ക്രൂരമായി കൊന്നത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കുകയും മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച്, നവീനും ഹരിഹര കൃഷ്ണയും ദിൽസുഖ്നഗറിലെ കോളേജിൽ ഒരുമിച്ച് ഇന്റർമീഡിയറ്റ് പൂർത്തിയാക്കി.സംഭവത്തിന്റെ കേന്ദ്രമായ പെൺകുട്ടിയും അതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഇരുവരും പെൺകുട്ടിയുമായി പ്രണയത്തിലായി, എന്നിരുന്നാലും, നവീൻ ആദ്യം അവളോട് തന്റെ പ്രണയം തുറന്നു പറയുകയും അവൾ അവന്റെ പ്രണയം സ്വീകരിക്കുകയും ചെയ്തു, എന്നിരുന്നാലും കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു, പിന്നീട് ഹരിഹര കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും ശേഷം പെൺകുട്ടി ഹരിഹര കൃഷ്ണയുമായി പ്രണയത്തിലാവുകയുമായിരുന്നു.

READ NOW  "അവസാന സല്യൂട്ട്"; തേജസ് വിമാനാപകടത്തിൽ പൊലിഞ്ഞ ഭർത്താവിന് വിട നൽകി വിങ് കമാൻഡർ അഫ്‌ഷാൻ; കണ്ണീരണിഞ്ഞ് ഹിമാചൽ ഗ്രാമം

ബന്ധം വേർപെടുത്തിയെങ്കിലും നവീൻ പെൺകുട്ടിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവൾക്ക് മെസ്സേജ് അയക്കുകയും കോളുകൾ ചെയ്യുകയും ചെയ്തു, ഇത് കൃഷ്ണയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

മൂന്ന് മാസത്തിലേറെയാണ് പ്രതി അവസരത്തിനായി കാത്തിരുന്നത്. ഫെബ്രുവരി 17ന് മദ്യപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി, കൃഷ്ണ നവീനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു, പ്രതി ഇരയുടെ തല വേർപെടുത്തി സ്വകാര്യഭാഗങ്ങളും ഹൃദയവും വിരലുകളും വെട്ടിമാറ്റിയതായി പോലീസ് പറഞ്ഞു.
അതിനു ശേഷം യുവാവ് ചിത്രമെടുത്ത് കാമുകിക്ക് വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

ADVERTISEMENTS