
നാൽപ്പത് വർഷത്തോളം പള്ളിയിലും പ്രാർത്ഥനയുമായി ഒതുങ്ങിക്കൂടിയ ജീവിതം. ഒടുവിൽ 73-ാം വയസ്സിൽ ആ ജീവിതം മടുത്ത് തിരഞ്ഞെടുത്തതാകട്ടെ ‘എസ്കോർട്ട്’ (Escort) എന്ന തൊഴിലും. കേൾക്കുമ്പോൾ ആർക്കും അവിശ്വസനീയമായി തോന്നാവുന്ന ഈ കഥയിലെ നായിക കാരലൈൻ വീ (Caroline Vee) എന്ന ബ്രിട്ടീഷ് വനിതയാണ്. സാമ്പത്തിക ബാധ്യതകളും ഏകാന്തതയും മൂലം താൻ തിരഞ്ഞെടുത്ത പുതിയ ജീവിതത്തിൽ താൻ അതീവ സന്തുഷ്ടയാണെന്ന് കാരലൈൻ തുറന്നു പറയുന്നു.
ഒരു പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് കാരലൈൻ തന്റെ അസാധാരണമായ ജീവിതകഥ പങ്കുവെച്ചത്. യുവതികൾക്കിടയിലെ പ്രശസ്തയായ അഡൽറ്റ് കണ്ടന്റ് ക്രിയേറ്റർ ‘ബോണി ബ്ലൂ’വിന്റെ “പ്രായമായ പതിപ്പാണ്” താനെന്നാണ് കാരലൈൻ സ്വയം വിശേഷിപ്പിക്കുന്നത്.
ദൈവവഴിയിൽ നിന്നും പുതിയ വഴിയിലേക്ക്
പതിനേഴാം വയസ്സിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾക്ക് ശേഷമാണ് കാരലൈൻ ആത്മീയതയിലേക്ക് തിരിയുന്നത്. വിവാഹത്തിന് പുറത്തുള്ള ലൈംഗികത തെറ്റാണെന്ന പള്ളിയുടെ ഉപദേശം സ്വീകരിച്ച്, പിന്നീടുള്ള 40 വർഷം തികച്ചും ബ്രഹ്മചര്യം പാലിച്ചാണ് അവർ ജീവിച്ചത്. പൂക്കടയിൽ ജോലി ചെയ്തും പള്ളിയിൽ പോയും ജീവിച്ച ആ കാലഘട്ടത്തിൽ പുരുഷന്മാരുമായി യാതൊരു ബന്ധവും അവർക്കുണ്ടായിരുന്നില്ല.

എന്നാൽ 57-ാം വയസ്സിലെത്തിയപ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറി. മതം നൽകുന്ന നിയന്ത്രണങ്ങളിൽ മനംമടുത്ത അവർ, ജീവിതത്തിൽ ഇനിയും എന്തൊക്കെയോ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഡേറ്റിംഗ് ആപ്പുകളും സ്വിങ്ങിങ് പാർട്ടികളും പരീക്ഷിച്ച ശേഷമാണ് തനിക്ക് ഈ മേഖലയിൽ “പ്രത്യേക കഴിവുണ്ടെന്ന്” അവർ മനസ്സിലാക്കിയത്.
വഴിത്തിരിവായത് സാമ്പത്തിക പ്രതിസന്ധി
റിട്ടയർമെന്റ് കാലത്താണ് കാരലൈൻ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്നത്. വീടിന്റെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വീട് ജപ്തി ഭീഷണിയിലായി. ആ സമയത്താണ് ടിവിയിൽ ഫോൺ സെക്സ് ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ പരിപാടി കാണാനിടയായത്. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയിൽ ഫോണിലൂടെ പണം സമ്പാദിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ കാരലൈനും അതൊരു പ്രചോദനമായി.
തുടക്കത്തിൽ വീഡിയോ കോളുകളിലൂടെയും മറ്റും വരുമാനം കണ്ടെത്തിയെങ്കിലും, പിന്നീട് നേരിട്ടുള്ള ‘എസ്കോർട്ട്’ സേവനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഇതുവരെ 2000-ത്തിലധികം പുരുഷന്മാരെ താൻ കണ്ടുമുട്ടിയിട്ടുണ്ടെന്ന് അവർ അവകാശപ്പെടുന്നു.
“എന്റെ ശരീരം, എന്റെ തീരുമാനം”
തന്റെ 73-ാം വയസ്സിലും ഇത്തരമൊരു ജോലി ചെയ്യുന്നതിൽ ഒട്ടും കുറ്റബോധമില്ലെന്ന് കാരലൈൻ പറയുന്നു. “എനിക്ക് 73 വയസ്സായി എന്നത് കൊണ്ട് മാത്രം ഞാൻ എന്റെ ശരീരം ഒളിച്ചുവെക്കാനോ ലൈംഗികത ഉപേക്ഷിക്കാനോ തയ്യാറല്ല. ആളുകൾ എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കുന്നില്ല,” കാരലൈൻ വ്യക്തമാക്കി.
മാസം ഏകദേശം 3 ലക്ഷം രൂപയോളം (3000 പൗണ്ട്) സമ്പാദിച്ച് തന്റെ വീടിന്റെ വായ്പയെല്ലാം അവർ അടച്ചുതീർത്തു. എന്നാൽ ഈ ജോലിക്കിടയിൽ വിചിത്രമായ പല ആവശ്യങ്ങളും ഉപഭോക്താക്കളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. എങ്കിലും, സാമ്പത്തിക സ്വാതന്ത്ര്യമുള്ള, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന ഈ വാർദ്ധക്യകാലം താൻ ആസ്വദിക്കുകയാണെന്നാണ് കാരലൈൻ പറയുന്നത്.
പ്രായമായവർക്ക് നേരെ സമൂഹം വെച്ചുപുലർത്തുന്ന മുൻവിധികളെ കാറ്റിൽ പറത്തി, എന്ന പേരിൽ സോഷ്യൽ മീഡിയയിലും ഇവർ ഇപ്പോൾ താരമാണ്.











