മകളുടെ ഭാവി ഓർത്താണ് കമലഹാസനമായി വേർപിരിഞ്ഞത് ഒടുവിൽ തുറന്നു പറഞ്ഞു ഗൗതമി

160

ഉലകനായകനായ കമലഹാസൻ ഒരു സമയത്ത് തെന്നിന്ത്യയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ്. കൂടുതലായും സ്ത്രീകളുമായി ബന്ധപ്പെട്ട ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ എല്ലാം തന്നെ.

ശ്രീവിദ്യ മുതൽ പല നടിമാരുടെയും പേരിൽ ഒരുപാട് വാർത്തകൾ കമലഹാസനോടൊപ്പം വന്നിട്ടുണ്ടായിരുന്നു. ഗൗതമിയെ വിവാഹം കഴിച്ചതിനു ശേഷം ഒരുപാട് കാലം അദ്ദേഹം വിവാദങ്ങളിൽ നിന്നും മാറിനിന്നു എന്നതാണ് സത്യം. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പല പ്രണയബന്ധങ്ങളും പോലെ തന്നെ വേർപിരിയലിൽ ആയിരുന്നു ഗൗതമി കമൽഹാസൻ ബന്ധവും എത്തിയത്.

ADVERTISEMENTS
   

ഇപ്പോൾ ഗൗതമി തന്റെ മകളെക്കുറിച്ചും തന്നെ കുറിച്ചുമൊക്കെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കമലഹാസന്റെ വിവാഹ ജീവിതത്തിൽ മൂന്നാം സ്ഥാനമായിരുന്നു ഗൗതമിക്ക്. ഗൗതമി കമലഹാസന്റെ മൂന്നാമത്തെ ഭാര്യയാണ്.

ഇരുവരും തമ്മിലുള്ള വേർപിരിയൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അന്ന് കമലഹാസനെതിരെ ഗൗതമി ഉന്നയിച്ച ആരോപണങ്ങൾ ആയിരുന്നു അതിന് കാരണം. കമലഹാസന്റെ സിനിമകളിൽ താൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന്റെ ശമ്പളം പോലും തനിക്ക് ലഭിച്ചിരുന്നില്ല എന്ന് ഗൗതമി പറഞ്ഞിരുന്നു.അദ്ദേഹവുമായുള്ള ജീവിതം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലെക്ക് തള്ളി വിട്ടു എന്നും തന്റെയും മകളുടെയും സുരക്ഷിതമായ ഭാവി മുന്നില്‍ കണ്ടു ആ ബന്ധം വേണ്ട എന്ന് തീരുമാനിച്ചു എന്നും ഗൌതമി പറയുന്നു.

READ NOW  14 ദിവസത്തെ കോമയ്ക്ക് ശേഷം നടൻ നാസറിന്റെ മകൻ ആദ്യം പറഞ്ഞത് വിജയ് എന്ന് - സംഭവം തുറന്നു പറഞ്ഞു നാസർ

കമലഹാസന്റെ മക്കൾക്ക് താനുമായുള്ള വേർപിരിയലിൽ പങ്കില്ല എന്നും ഗൗതമി വ്യക്തമാക്കിയിരുന്നു. തനിക്കും തന്റെ മകൾക്കും സുരക്ഷിതമായ അന്തരീക്ഷം പുനർ നിർമ്മിക്കുവാൻ വേണ്ടിയാണ് വേർപിരിയുന്നത് എന്നായിരുന്നു കമലഹാസനമായുള്ള വേർപിരിയലിനെ കുറിച്ച് താരം പറഞ്ഞിരുന്നത്.

ദൃശ്യം എന്ന ചിത്രത്തിൽ കമലഹാസൻ ഒപ്പം അഭിനയിച്ചത് ഗൗതമിയായിരുന്നു. എന്നാൽ ദൃശ്യം ടുവിൽ കമലഹാസനൊപ്പം അഭിനയിക്കാൻ വേണ്ടി പോലും ഗൗതമി എത്തിയില്ല.. തുടർന്ന് മീന തന്നെയാണ് ഈ ഒരു വേഷത്തിൽ ആ ചിത്രത്തിൽ എത്തിയിരുന്നത്.

തന്റെ മകളുടെ ഭാവിയോർത്താണ് താൻ വേർപിരിഞ്ഞത് എന്ന് വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ഗൗതമി പറഞ്ഞിരുന്നു. വളരെ പ്രതികാരപരമായ രീതിയിൽ ആയിരുന്നു താരം ഇടപെട്ടിട്ടുള്ളത്. കമലഹാസനെതിരെ ഏത് വേദി കെട്ടിയാലും സംസാരിക്കാൻ ഗൗതമി തയ്യാറായിരുന്നു.

പലപ്പോഴും വളരെ പബ്ലിക്കായി തന്നെ കമലഹാസനെതിരെ താരം സംസാരിച്ചിട്ടുണ്ട്. എന്നാൽ ഗൗതമിക്കെതിരെ എവിടെയും ഒരു വാക്ക് പോലും കമലഹാസൻ പറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഒരിക്കൽ അവർ തന്റെ ജീവിതപങ്കാളിയായിരുന്നു എന്നതിന് വലിയ പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു കമലഹാസൻ മുൻപോട്ടു പോയിരുന്നത്. എന്നാൽ ഗൗതമി അങ്ങനെ ആയിരുന്നില്ല. പതിമൂന്ന് വര്ഷം നീണ്ടു നിന്ന ലിവിംഗ് റിലേഷന്‍ ഷിപ്പ് ആണ് ഇരുവരും അവസാനിച്ചത്. ഇരുവര്‍ക്കും ഈ ബന്ധത്തില്‍  കുട്ടികള്‍ ഇല എങ്കിലും തങ്ങളുടെ ആദ്യ വിവാഹങ്ങളില്‍ ഇരുവര്‍ക്കും കുട്ടികള്‍ ഉണ്ട്.

READ NOW  ജയം രവി വീണ്ടും വിവാഹിതനായോ ? സിനിമകൾ തിരഞ്ഞെടുക്കുന്നത് ഭാര്യ മാതാവ് - പണം ചിലവാക്കാൻ അവകാശമില്ല -എപ്പോളും റൂം വിഡിയോ കോളിൽ കാണിക്കണം -ഭാര്യക്കെതിരെ ജയം രവി.
ADVERTISEMENTS