സ്വന്തം ചേച്ചിയുടെ ഭർത്താവിന്റെ ഒപ്പം ഒളിച്ചോടി – എന്നിട്ടു കാര്യങ്ങൾ വിശദമാക്കി ഇരുവരും ചേർന്ന് ലൈവ് വീഡിയോ

0

ഇന്നത്തെ സാഹചര്യത്തിൽ പ്രണയവും വിവാഹവുമെല്ലാം വളരെ വേഗത്തിലുള്ള കാര്യങ്ങൾ ആയി മാറിയിരിക്കുന്നു. രണ്ടു പേർ പങ്കാളികളായി ജീവിക്കുക എന്നത് തന്നെ വളരെ കുറവ് വിജയ സാധ്യതയുള്ള ഒരു പ്രവർത്തി ആയിരിക്കെ ഇന്ന് വളരെ പെട്ടന്നാണ് പുതിയ തലമുറ പങ്കാളികളായി ജീവിക്കാൻ തയ്യാറെടുക്കുന്നത് .. വളരെ പെട്ടന്ന് പരിചയപ്പെട്ടു അതിലും വേഗത്തിൽ ചെറു പ്രായത്തിൽ തന്നെ വിവാഹത്തിലേക്ക് കടക്കുക വളരെ ധൃതി പിടിച്ചു മാതാപിതാക്കളാവുക. ഇന്നത്തെ സാഹര്യത്തിൽ ജീവിതത്തിൽ വളരെ സമയമെടുത്തു ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ് വിവാഹമെന്നോ അതിലും വലിയ ഉത്തരവാദിത്വം ഉള്ള ഒരു പ്രവർത്തിയാണ് മാതാപിതാക്കളാവുക എന്നതോ ഒന്നും പുതിയ തലമുറ തിരിച്ചറിയാതെ പോവുകയാണ് പതിവ്.

ADVERTISEMENTS
   

കുറച്ചു ദിവസത്തെ പ്രണയം കൊണ്ട് തന്നെ ഒരാളുടെ ഒപ്പം ജീവിക്കാൻ തയ്യാറാവുകയും അത് ഇന്നത്തെ രീതിയനുസരിച്ചു സോഷ്യൽ മീഡിയയിൽ കൂടി പരസ്യപ്പെടുത്തി രണ്ടു ദിവസം കഴിഞ്ഞു അതെ മാധ്യമം വഴി പരസ്പരം തള്ളിപ്പറയുന്ന കമിതാക്കളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇപ്പോൾ വൈറൽ ആകുന്നത് സ്വന്തം ചേച്ചിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടി പോയ ഒരു യുവതി ഒളിച്ചോട്ടത്തിനിടയിൽ ഓട്ടോയിൽ വച്ച് തങ്ങൾ ഒന്നിച്ചുള്ള പ്രണയത്തെ കുറിച്ചും ഒളിച്ചോടുന്നതിനുള്ള കാരണത്തെ കുറിച്ചും പറഞ്ഞു കൊണ്ട് പങ്ക് വച്ച വീഡിയോ ആണ്.

രണ്ടു കുട്ടികളുടെ പിതാവാണ് താനെന്നും എന്നാൽ തനിക്ക് ഈ പെൺകുട്ടി ഇല്ലാതെ ജീവിക്കാൻ ആവില്ല എന്നും ഭാര്യക്ക് എല്ലാമറിയാമെന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് യുവാവ് വീഡിയോയിൽ സംസാരിക്കുന്നത് . തങ്ങളെ ആരും അന്വോഷിക്കണ്ട എന്നും തങ്ങൾ എവിടെയെങ്കിലും പോയി ജീവിച്ചോളാം എന്നും ആരും അന്വോഷിക്കരുത് എന്നും കുറച്ചു നാൾ കഴിഞ്ഞു എല്ലാം ശരിയാക്കിയതിനു ശേഷം താൻ തിരിച്ചു വരൂവെന്നും രണ്ടു മൂന്ന് പേരെ കൂടി തനിക്ക് കൊണ്ട് പോകാനുണ്ട് എന്നും യുവാവ് വീഡിയോയിൽ പറയുന്നു

തനിക്ക് വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിൽ തനിക്ക് താല്പര്യമില്ല എന്നും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ എല്ലാത്തിനും സമ്മതിച്ചത് എന്നും പെൺകുട്ടി പറയുന്നു . താനും ചേട്ടനും തമ്മിൽ വര്ഷങ്ങളായി ഇഷ്ടത്തിൽ ആണ് എന്നും പെൺകുട്ടി പറയുന്നു.

ADVERTISEMENTS