വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ല, തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്

7224

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ പ്രമുഖയാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം ചൂടിയ താരം മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടിയായും മോഡലുമായുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഗായത്രി സുരേഷ്. റൊമാന്റിക് താരം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. തുടർന്ന് സഖാവ്, ഒരു മെക്‌സിക്കൻ അപാരത വർണ്യത്തിൽ ആശങ്ക തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഗായത്രി തന്റെ പ്രതിഭ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം എന്നും വിവാദങ്ങളുടെ കൂടപ്പിറപ്പാണ് നടി. ഒരിക്കൽ ടിവി സീരിയലിനെ കളിയാക്കി വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടത് വലിയ വിവാദമായിരുന്നു.


ട്രോളുകളും താരം ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. വീണ്ടും ഇൻസ്റ്റഗ്രാമിൽ നടി സജീവമായിരുന്നു. അതിന് ശേഷവും നടി വിവാദത്തിൽ ചെന്ന് ചാടിയിരുന്നു. വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് നേരത്തെ ഒരു ചാനൽ പരിപാടിയിൽ തുറന്നു പറഞ്ഞതാണ് ഗായത്രിയെ വീണ്ടും വെട്ടിലാക്കിയത്.അത്തരം പരാമർശങ്ങൾ സ്വാഭാവികമായും സദാചാര വാദികളെ പ്രകോപിപ്പിക്കുന്ന തരത്തിലാണല്ലോ അതും സ്ത്രീയാകുമ്പോൾ പ്രത്യേകിച്ചും . ഡൈൻ ഔട്ട് എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി സുരേഷ് പറഞ്ഞത്. ഇതോടെ നടിക്കെതിരേ സോഷ്യൽ മീഡിയയിലടക്കം ഒരുകൂട്ടർ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സംഭവം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ADVERTISEMENTS
   

അവതാരകയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്‌സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ഗായത്രി പറഞ്ഞത് വിവാഹത്തിന് മുൻപേ ഉള്ള സെക്‌സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല എന്നായിരുന്നു.തൊട്ടടുത്ത ചോദ്യം ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വ്യക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാൻ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കിൽ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റുകളും ട്രോളുകളും പ്രവഹിക്കുന്നുണ്ട്.ഗായത്രി പറഞ്ഞതിൽ തെല്ലും തെറ്റുണ്ടെന്ന് കരുതുന്നില്ല തീർച്ചയായും അതൊക്കെ വ്യക്തിപരമായ തീരുമാനവും സ്വാതന്ത്ര്യവുമാണ്. അംഗീകരിക്കുന്നതാണ് ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണം.

ADVERTISEMENTS
Previous articleപശുക്കുട്ടിയെ വാഹനമിടിച്ചിട്ടു; പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രി വരെ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മ പശു വീഡിയോ കാണാം
Next articleആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ