കൽപ്പനയോ ജഗതിയോ ആകണമെന്ന് പുതുമുഖങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്താണ്? ജഗതിയോട് അന്ന് കല്‍പ്പന ചോദിച്ചത് – മറുപടി

99

മലയാള സിനിമയിലെ ഭാഗ്യജോഡികൾ ആയിരുന്നു ജഗതി ശ്രീകുമാറും കൽപ്പനയും. ഇരുവരും ഒരുമിച്ച് എത്തിയ ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. കോമഡിയുടെ ഹാസ്യ സാമ്രാട്ടായിരുന്നു ജഗതിയെങ്കിൽ പിടിച്ചുനിൽക്കാൻ സാധിച്ചിട്ടുള്ള  കോമഡിയുടെ റാണി തന്നെയായിരുന്നു കൽപ്പന.

ഇരുവരും ഒരുമിച്ചെത്തുന്ന സിനിമകൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ എല്ലാകാലത്തും ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇരുവരും തങ്ങൾ ചെയ്ത ചിത്രങ്ങളെ കുറിച്ചൊക്കെ സംസാരിക്കുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ജഗതി ശ്രീകുമാറും കൽപ്പനയും ജോഡികളായി അഭിനയിച്ചത് പോലെ ഇവരുടെ മാതാപിതാക്കളും അഭിനയിച്ചിട്ടുണ്ട് എന്നാണ് ഇവർ അഭിമുഖത്തിൽ പറയുന്നത്.

ADVERTISEMENTS
   

കൽപ്പനയുടെ അമ്മയും ജഗതി ശ്രീകുമാറിന്റെ അച്ഛനും നാടകങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൈതൃകം കൊണ്ടാണ് രണ്ടുപേർക്കും തമാശകൾ പറയാൻ സാധിച്ചത് എന്ന് ഇരുവരും പറയുമ്പോൾ, തന്റെ അച്ഛന്റെ പകുതി പോലും താൻ തമാശ പറയില്ല എന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്.

അദ്ദേഹത്തിന് തമാശകൾ എഴുതാനുള്ള കഴിവ് കൂടിയുണ്ടായിരുന്നു എന്നാൽ തനിക്ക് അത് ഇല്ല എന്നും ജഗതി ശ്രീകുമാർ സമ്മതിക്കുന്നുണ്ട്. തന്റെ അമ്മയുടെ കഴിവ് തനിക്കും ലഭിച്ചിട്ടില്ല എന്നാണ് കൽപ്പന പറയുന്നത്. പക്ഷേ പൈതൃകമായി കുറച്ചൊക്കെ കഴിവ് ലഭിച്ചിട്ടുണ്ട് അതുകൊണ്ടായിരിക്കും നമുക്ക് തമാശ പറയാൻ സാധിക്കുന്നത് എന്ന് കല്പന പറയുന്നു.

തന്നോട് പലരും ചോദിച്ചിട്ടുണ്ട് ഇനി കൽപ്പനയുടെ മകളും ജഗതി ശ്രീകുമാറിന്റെ മകനും ഒരുമിച്ച് അഭിനയിക്കുമോ എന്ന് കല്പന പറയുമ്പോൾ അങ്ങനെ സംഭവിച്ചു കൂടാഴിക ഇല്ല എന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്.

സിനിമയിൽ വരുമ്പോൾ എല്ലാവരും നായകനും നായികയും ആകണം എന്നാണ് ആഗ്രഹിക്കാറുള്ളത്. ആരും ഇതുവരെ ജഗതി ശ്രീകുമാറോ കൽപ്പനയോ ആകണം എന്ന് പറഞ്ഞിട്ടില്ല അതെന്താണ് ചേട്ടാ എന്ന് കല്‍പ്പന ചോദിക്കുമ്പോൾ; ഹ്യൂമർ അത്ര പെട്ടെന്ന് ആർക്കും പറയാൻ സാധിക്കുന്ന ഒന്നല്ല എന്നാണ് ജഗതി മറുപടി പറയുന്നത്. അറിയാന്‍ പാടില്ലാത്തത് ചെയ്തു മോശമാക്കുന്നതിലുംനല്ലതല്ലേ ചെയ്യാതിരിക്കുന്നത് എന്ന് ജഗതി പറയുന്നു. അതുപോലെ ഹുമാര്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാകാം അവര്‍ അങ്ങനെ ആഗ്രഹികാത്തത്. അതെ പോലെ ഒരു നായകനോ നായികയോ ആകുമ്പോള്‍ കിട്ടുന്ന താര പ്രഭയും സമ്പത്തും ഞങ്ങളുടെ മനസ്സിലെ സ്ഥാനവും ഒക്കെയും അങ്ങനെ ആഗ്രഹിക്കാതിരിക്കാന്‍ ഒരു കാരണമാകാം എന്ന് ജഗതി പറയുന്നു.

തന്നെ ആദ്യമായി ഒരു സിനിമയുടെ സെറ്റിൽ വച്ച് കണ്ടപ്പോൾ ജഗതി ശ്രീകുമാർ നിനക്ക് ഹ്യൂമർ ചെയ്തു കൂടെ എന്ന് ചോദിച്ചത് ഓർമിക്കുന്നുണ്ട് എന്നുകൂടി ആ വേദിയിൽ കല്പന പറയുന്നുണ്ട്. അന്ന് തനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ താല്പര്യമില്ല എന്ന് ആയിരുന്നു തന്റെ മറുപടി എന്നും ആ അഭിമുഖത്തില്‍ കല്പന ഓര്‍ക്കുന്നു. ഇന്ന് കല്‍പന എന്ന അനുഗ്രഹീത അഭിനയത്രി നമ്മോടൊപ്പം ഇല്ല. അതെ പോലെ ജഗതി എന്നാ മികച്ച അഭിനയ പ്രതിഭ അപകടം പറ്റിയത് മൂലം അഭിനയ ലോകത്ത് നിന്ന് ഏതാണ്ട് വിടപറഞ്ഞ മട്ടാണ്.

ഇവര്‍ക്കിരുവര്‍ക്കും മലയാള സിനമയില്‍ പകരക്കാരന്‍ ഇല്ല എന്നത് തന്നെ മറൊരു സത്യം.

ADVERTISEMENTS
Previous articleആ ഒരു കാലഘട്ടം വരുമ്പോൾ മനുഷ്യന് മനസ്സിലാവും മതം ഒന്നുമല്ല എന്ന് സന്തോഷ് ജോർജ് കുളങ്ങര
Next articleആ കാര്യത്തെക്കുറിച്ചുള്ള ഭയം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ് ദിലീപിനെ വച്ച് സിനിമ ചെയ്യാത്തത്.ജീത്തു ജോസഫ്