
വലിപ്പത്തിലല്ല കാര്യം” എന്നത് കാലങ്ങളായി പുരുഷന്മാർക്കിടയിൽ നിലനിൽക്കുന്ന ഒരു ആശ്വാസവാക്കാണ്. എന്നാൽ കിട#പ്പറയിലെ കാര്യങ്ങളിൽ ഇത് എത്രത്തോളം സത്യമാണ്? ലൈം#ഗിക അവയവത്തിന്റെ വലിപ്പം ബന്ധങ്ങളെ ബാധിക്കുമോ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുകയാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ (University of Western Australia) ഗവേഷകർ.
പുരുഷന്മാരുടെ ശാരീരിക സവിശേഷതകൾ സ്ത്രീകൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ച് നടത്തിയ ഈ പുതിയ പഠനം, നിലവിലുള്ള പല ധാരണകളെയും തിരുത്തുന്നതും ഒപ്പം ചിലത് ശരിവെക്കുന്നതുമാണ്.
പഠനം നടന്നത് ഇങ്ങനെ
തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഗവേഷകർ ഈ പഠനം നടത്തിയത്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച പുരുഷന്മാരുടെ വിവിധ രൂപങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. വ്യത്യസ്ത ഉയരം, ശരീരപ്രകൃതി (Body build), അവയവ വലിപ്പം എന്നിവയുള്ള ചിത്രങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും കാണിച്ചു. സ്ത്രീകളോട് ഇതിൽ ഏറ്റവും ആകർഷകമായി തോന്നിയ രൂപം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, പുരുഷന്മാരോട് ചോദിച്ചത് ഇതിൽ ഏതാണ് തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി തോന്നുന്നത് എന്നായിരുന്നു.
സ്ത്രീകൾ തിരഞ്ഞെടുത്തത്
പഠനഫലങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾ പുരുഷന്റെ അവയവ വലിപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് തന്നെയാണ്. ഉയരമുള്ള, തോളെല്ലുകൾ വിരിഞ്ഞ് ഇടുപ്പ് ഒതുങ്ങിയ (V-shaped body), സാമാന്യം വലിപ്പമുള്ള ലൈം#ഗിക അ#വയവമുള്ള പുരുഷന്മാരെയാണ് ഭൂരിഭാഗം സ്ത്രീകളും ആകർഷകമായി തിരഞ്ഞെടുത്തത്.
എന്നിരുന്നാലും, ഇതിൽ പുരുഷന്മാർ ആശ്വസിക്കേണ്ട ഒരു കാര്യമുണ്ട്. അവയവത്തിന്റെ വലിപ്പം കൂടുന്തോറും ആകർഷണീയത കൂടും എന്ന് ഇതിനർത്ഥമില്ല. “ഒരു പരിധി വരെ മാത്രമേ വലിപ്പം ആകർഷണീയതയെ സ്വാധീനിക്കുന്നുള്ളൂ” എന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ആ പരിധി കഴിഞ്ഞാൽ പിന്നെ വലിപ്പം കൂടിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതായത്, അമിത വലിപ്പത്തേക്കാൾ, കൃത്യമായ അനുപാതത്തിനാണ് സ്ത്രീകൾ മുൻഗണന നൽകുന്നത്.
പുരുഷന്മാരുടെ തെറ്റിദ്ധാരണ
സ്ത്രീകൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം പുരുഷന്മാർ അവയവ വലിപ്പത്തിന് നൽകുന്നുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞ മറ്റൊരു രസകരമായ കാര്യം. വലിപ്പമേറിയ അവയവമുള്ളവരെ മറ്റ് പുരുഷന്മാർ കാണുന്നത് തങ്ങളുടെ ലൈംഗിക എതിരാളികളായും , ശാരീരികമായി ഭീഷണി ഉയർത്തുന്നവരായും ആണ്.
“സ്ത്രീകളെ ആകർഷിക്കാൻ ഈ പ്രത്യേകതകൾ അത്യന്താപേക്ഷിതമാണെന്ന് പുരുഷന്മാർ തെറ്റായി കണക്കാക്കുന്നു. യഥാർത്ഥത്തിൽ സ്ത്രീകൾ നൽകുന്നതിനേക്കാൾ അമിത പ്രാധാന്യം പുരുഷന്മാർ വലിപ്പത്തിന് നൽകുന്നുണ്ട്,” പഠനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
ശാസ്ത്രം പറയുന്നത്
എന്തുകൊണ്ടാണ് വലിപ്പം ഒരു ഘടകമാകുന്നത് എന്നതിന് പിന്നിൽ പരിണാമപരമായ ചില കാരണങ്ങളുണ്ട്. ഉയർന്ന അളവിലുള്ള ടെസ്റ്റോ#സ്റ്റിറോൺ ഹോർമോണിന്റെ ലക്ഷണമായാണ് വലിയ അവയവങ്ങളെ കണക്കാക്കുന്നത്. ഇത് മികച്ച ആരോഗ്യം, പേശീബലം, ആത്മവിശ്വാസം എന്നിവയെ സൂചിപ്പിക്കുന്നു.
മാനസിക സമ്മർദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോൾ അഡ്രിനാലിൻ രക്തയോട്ടം കുറയ്ക്കുന്നതിനാൽ അവയവം ചുരുങ്ങാൻ സാധ്യതയുണ്ട്. അതിനാൽ, സാധാരണ നിലയിൽ സാമാന്യം വലിപ്പമുള്ളത്, ആ വ്യക്തിക്ക് സമ്മർദ്ദം കുറവാണെന്നും ആത്മവിശ്വാസം കൂടുതലാണെന്നുമുള്ളതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.
രാജ്യങ്ങളും വലിപ്പവും: കണക്കുകൾ ഇങ്ങനെ
ഈ പഠനത്തോടനുബന്ധിച്ച് വേൾഡ് പോപ്പുലേഷൻ റിവ്യൂ (World Population Review 2025) പുറത്തുവിട്ട കണക്കുകളും ചർച്ചയാകുന്നുണ്ട്. ഉദ്ധ#രിച്ച അവസ്ഥയിൽ ശരാശരി 7.1 ഇഞ്ചുമായി സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. 3.7 ഇഞ്ചുമായി തായ്‌ലൻഡാണ് ഏറ്റവും പിന്നിൽ.
അമേരിക്ക, ബ്രിട്ടൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ശരാശരി വലിപ്പം 5.6 ഇഞ്ചാണ്. കാനഡയിൽ ഇത് 5.5 ഇഞ്ചാണ്. മുൻകാല കണക്കുകൾ പ്രകാരം ഇന്ത്യയിലെ ശരാശരി വലിപ്പം ഏകദേശം 4 മുതൽ 5 ഇഞ്ച് വരെയാണ്.
ചുരുക്കത്തിൽ, വലിപ്പം ഒരു ഘടകമാണെങ്കിലും അതൊരു ‘ഡീൽ ബ്രേക്കർ’ അല്ല. ആരോഗ്യകരമായ ശരീരവും, ആത്മവിശ്വാസവും, പങ്കാളിയോടുള്ള സമീപനവുമാണ് വലിപ്പത്തേക്കാൾ പ്രധാനമെന്ന് ഈ പഠനം അടിവരയിടുന്നു.











