ഇതുകൊണ്ടാണ് വാപ്പച്ചി അല്പം പരുക്കനായി പെരുമാറുന്നത് – കാരണം എന്നോട് പറഞ്ഞിട്ടുണ്ട് – ദുൽഖർ സൽമാൻ പറഞ്ഞത്..

2597

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് എന്നും ആവേശമാണ്. ആ അഭിനയ പ്രതിഭയെ പറ്റിയുള്ള ഓരോ വിഷയങ്ങളും പങ്ക് വെക്കാനും അറിയാനും പ്രേക്ഷകർ കാണിക്കുന്ന ജിജ്ഞാസ വളരെ വലുതാണ്. അത് ആ മഹാനടൻ തന്റെ ഇത്രയും കാലത്തേ അഭിനയ ജീവിതം കൊണ്ട് നേടിയെടുത്തതാണ്. മമ്മൂട്ടിയെ പറ്റി എല്ലാക്കാലവും എടുത്തു പറയുന്ന ഒരു നെഗറ്റീവ് എന്ന് തന്നെ പറയാം, അത് അദ്ദേഹത്തിന്റെ പരുക്കൻ സ്വഭാവമാണ്. വളരെ പെട്ടന്ന് ദേഷ്യപ്പെടും, അധികം അടുക്കില്ല, വളരെ സീരിയസ് ആണ് എന്നൊക്കെ. എന്നാൽ അദ്ദേഹത്തിനു വളരെ അടുപ്പമുള്ളവർക്ക് അദ്ദേഹം വളരെ വത്യസ്തനായ ഒരു മനുഷ്യനാണ്.

മമ്മൂട്ടിയുടെ മുൻകോപത്തെ കുറിച്ച് പല തരത്തിലുള്ള കഥകളും പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ എന്ത് തന്നെയായാലും വളരെ ആർദ്രതയുള്ള ഒരു മനസിന് ഉടമയാണ് അദ്ദേഹം എന്നത് പലരും പറഞ്ഞിട്ടുള്ള അനുഭവങ്ങളിൽ നിന്ന് വ്യക്ത്മാണ്. ഇപ്പോൾ പ്രമുഖ അവതാരിക വീണ ഒരഭിമുഖത്തിൽ ഈ വിഷയത്തെ പറ്റി മമ്മൂട്ടിയുടെ മകൻ ദുല്ഖര് സൽമാനോട് ചോദിക്കുന്നതും ദുല്ഖര് അതിനു നല്കുന്ന മറുപടിയുമാണ് വൈറൽ ആയിരിക്കുന്നത്.

ADVERTISEMENTS
   
READ NOW  സിനിമയിൽ തകർച്ച നേരിട്ട മമ്മൂക്കയെ അന്ന് കൈ പിടിച്ചു ഉയർത്തിയത് തിലകൻ - ആ കഥാപത്രം മമ്മൂട്ടി ചെയ്യാൻ കാരണം അദ്ദേഹം -ഷോബി തിലകൻ പറഞ്ഞത്.

വീണ ചോദിക്കുന്നത് ഇതാണ് മമ്മൂക്കയുടെ അടുത്തിരിക്കുന്നതും സംസാരിക്കുന്നതും നമ്മുക്ക് വളരെ ടെൻഷൻ നൽകുന്ന കാര്യമാണ് എന്നാൽ ഡിക്യൂ വളരെ കൂൾ ആണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് , മമ്മൂക്ക സത്യത്തിൽ വീട്ടിലും ഇങ്ങനെ തന്നയാണോ? ഇതായിരുന്നു ചോദ്യം. അതിനു ദുൽഖർ സൽമാൻ നൽകുന്ന മറുപടി ഇങ്ങനെയാണ്.

“വീട്ടിൽ വാപ്പച്ചി ഇങ്ങനെയല്ല വളരെ കൂൾ ആണ് . പക്ഷേ ഇതിന്റെ കാരണവും വാപ്പച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. തുടക്ക കാലത്തു ഇങ്ങനെ പ്രത്യേകിച്ച് യാതൊരു സിനിമ ബാക്ഗ്രൗണ്ടും ഇല്ലാതെ വരുമ്പോൾ നമ്മൾ കുറച്ചു റ്റഫ് ആയി നിന്നാലേ ആളുകൾ നമ്മളെ കുറച്ചു സീരിയസ് ആയി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ പ്രശ്നമില്ല, ആ ലക്ഷുറി ഉണ്ട്. നീ നല്ല കുട്ടിയായിട്ടു നിന്നോ കുഴപ്പമില്ല. പക്ഷേ എനിക്ക് അത് പറ്റില്ലല്ലോ അന്ന് അച്ഛൻ മമ്മൂട്ടി പറഞ്ഞു എന്ന് ദുല്ഖര് സൽമാൻ പറയുന്നു.

READ NOW  മോഹൻലാലിനെ ഒരിക്കൽ കമല ഹാസൻ രൂക്ഷമായി വിമർശിച്ചിരുന്നു അതിന്റെ കാരണം ഇതായിരുന്നു.

തന്റെ മകൾ വീട്ടിൽ തങ്ങൾ എല്ലാവരുടെയും സ്ട്രെസ് ബസ്റ്റർ ആണ്. വാപ്പച്ചിയുടെയും മകളുടെയും മൊമെന്റ്‌സ്‌ ക്യാപ്ച്ചർ ചെയ്യാൻ വലിയ ഇഷ്ടമാണ് തനിക്ക്. അങ്ങനെ താൻ എടുത്തതാണ് വാപ്പച്ചി മകളുടെ മുടി കെട്ടിക്കൊടുത്തു കൊണ്ട് ഇരിക്കുന്ന ആ ചിത്രം. ദുല്ഖര് പറയുന്നു.

സിനിമയിൽ ആരും ഒപ്പം ഇല്ലാതിരുന്ന കാലത്തു താൻ ഒറ്റക്കാണ് എന്ന് മനസിലാക്കി ഇങ്ങോട്ടു വന്നു സഹകരിച്ചു ഫ്രണ്ട് ആയ വ്യക്തിയാണ് സണ്ണി വെയിൻ അവൻ അങ്ങനെയാണ് എല്ലാവരോടും ഇടിച്ചു കേറി അങ്ങ് സഹകരിക്കും. ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ അധികം ആളുകൾ അറിയാത്ത സമയത്തു താനും സണ്ണിയും കോഴിക്കോട് എല്ലായിടത്തും കറങ്ങുമായിരുന്നു എന്നും ദുല്ഖര് പറയുന്നു.

ADVERTISEMENTS