സ്വവർഗ്ഗ അനുരാഗികളെ കൗൺസിലിംഗ് വഴി നേരെയാക്കാൻ സാധിക്കുമോ? – ഡോക്ടർ നൽകുന്ന മറുപടി ഇതാണ്

319

സ്വവർഗ്ഗ രതി വലിയ കുറ്റകൃത്യമായിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു കുറച്ചു നാൾ മുൻപ് ഇന്ത്യയും എന്നാൽ പിന്നീട് കാലത്തിനൊപ്പമുള്ള മാറ്റവും നമ്മുടെ നാട്ടിൽ വരികയും സ്വവർഗ്ഗ രതിയും സ്വവർഗ്ഗ വിവാഹവുമെല്ലാം നിയമ സാധുതയുള്ള ഒന്നായി ഇവിടെയും വന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ വലിയ പോസിറ്റീവ് ആയ മാറ്റങ്ങളിൽ ഒന്നാണ് . എങ്കിലും ഇപ്പോഴും അതിനെ അംഗീകരിക്കാൻ സമൂഹത്തിയിലെ ഒരു വിഭാഗം ആളുകൾക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വോവർഗ്ഗാനുരാഗികളായ വ്യക്തികൾക്ക് നേരെയുള്ള സൈബർ ആക്രമണവും മറ്റും.

കുറച്ചു നാൾ മുൻപ് സ്വവർഗ്ഗ അനുരാഗികളായ രണ്ടു പെൺകുട്ടികൾ തങ്ങളുടെ കുടുംബത്തിന്റെ ഭീഷണിയെ തുടർന്ന് ഒന്നിച്ചു ജീവിക്കാനുള്ള അവസരം നൽകണം എന്ന് അപേക്ഷിച്ചു കൊണ്ട് കോടതിയെ സമീപിച്ചതും കോടതി അതിനുള്ള അനുമതിയുംഅവസരവും അവർക്ക് നൽകിയതും വലിയ വാർത്തകൾ ആയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്ന ഒരു ചർച്ച സ്വവർഗ്ഗ അനുരാഗികളായ വ്യക്തികളെ കൗൺസിലിംഗ് മുഖാന്തിരം മനസ്സ് മാറ്റാൻ സാധിക്കും എന്നും അത്തരത്തിലുള്ള ചില പ്രചാരണങ്ങളും നടക്കുന്നതിന് മറുപടി കൊടുക്കുകയാണ് സോഷ്യൽ മീഡിയയിൽ വളരെ പ്രശസ്തയായ ഡോക്ടർ ഷിംന അസീസ്.

ഡോക്ടർ ഇതിന്റെ ശാസ്ത്രീയ വശം ഏവർക്കും പറഞ്ഞു മനസിലാക്കാൻ തന്റെ പോസ്റ്റിലൂടെ ശ്രമിക്കുന്നുണ്ട്. സത്യത്തിൽ ലെസ്ബിയനോ ഗേയോ ആയ വ്യക്തികളെ കൗൺസിലിംഗിലൂടെ മാറ്റാൻ സാധിക്കുമോ എന്ന ചോദ്യം തന്നെ അടിസ്ഥാന പരമായി തെറ്റാണു എന്നാണ് ഡോക്ടർ ഷിംന പറയുന്നത്. ആ ചോദ്യത്തിന് പോലും പ്രസക്തിയില്ല എന്നാണ് ഡോക്ടർ ഷിംന പറയുന്നത്.

നമ്മൾ എല്ലാം നോർമൽ ആണെന്ന് പറയുന്ന ഹെറ്ററോ സെക്ഷ്വൽ ആയ അതായത് ആണിന് പെണ്ണിനോടോ അതോ തിരിച്ചോ ആയ വ്യക്തികളെ കൗൺസിലിംഗ് ചെയ്തു മാറ്റാൻ സാധിക്കാത്ത പോലെ തന്നെ ഒന്നാണ് ലെസ്ബിയനോ ഗേയോ ആയവരെ കൗൺസിലിംഗ് ചെയ്തു മാറ്റാൻ ആകില്ല എന്ന് പറയുന്നതും. ഹെറ്ററോ സെക്ഷ്വൽ ആയവർക്ക് തോന്നുന്ന ആകർഷണം പോലെ തന്നെ ആണ് ഇവർക്കും ഒരേ ജൻഡറിൽ പെട്ടവർക്ക് തോന്നുന്നആകർഷണവും .

ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ തീരുമാനിക്കുന്നത് അയാളുടെ ജനിതകവും അയാളുടെ ഹോര്മോണുകളുടെ വ്യതിയാനവുമൊക്കെയാണ് അതിൽ അസ്വാഭാവികമായി ഒന്നുമില്ല. അതിൽ മാറ്റാനായി ഒന്നുമില്ല ഒരാൾ പങ്കാളിയെ കണ്ടെത്തുന്നത് ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും ആണ് എന്ന മിഥ്യ ധാരണയാണ് .

അതിൽ നിന്നാണ് കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന് പറയുന്നത്. ഇത്തരത്തിലുള്ള അബദ്ധ ധാരണകൾ രണ്ടു പേരുടെയും ജീവിതം നശിപ്പിക്കാനും വലിയ മാനസിക ബുദ്ധിമുട്ടിലെത്തിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് ഡോക്ട്ടർ പറയുന്നു.

ADVERTISEMENTS
Previous articleഅല്ലാതെ കഴപ്പ് .. അല്ല.. യ്യോ പൊന്നെ .. വർഷങ്ങളായി തനിക്ക് മെസേജ് അയക്കുന്ന ഞരമ്പ് രോഗിയുടെ ചാറ്റ് ന്റെ വീഡിയോ പങ്ക് വച്ച് ശ്രീലക്ഷ്മി
Next articleആ പിശാചുക്കളോട് നന്ദി പറയുന്നു. കൊക്കിൽ ജീവനുള്ളിടത്തോളം ഗണേശോത്സവത്തിൽ പങ്കെടുക്കും സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം