ദിലീപിന്റെ ആ ചിത്രം മോഹൻലാലിന്റെ ആ ബിഗ് ബജറ്റ് ചിത്രത്തേക്കാൾ മുകളിൽ പോകും. ശാന്തിവിള ദിനേശ്

334

ദിലീപ് നായകനായി എത്താനിരുന്ന കുട്ടികളെയും മുതിർന്നവരെയും വലിയ അമ്പരപ്പോടെ കാത്തുനിർത്തിയ ഒരു ത്രീഡി ചിത്രമായിരുന്നു പ്രൊഫസർ ഡിങ്കൻ. പ്രധാനമായും കുട്ടികളെ ഫോക്കസ് ചെയ്താണ് ഈ ചിത്രം ഇറങ്ങാൻ കാത്തിരുന്നത് .എന്നാൽ ദിലീപിന്റെ സ്വകാര്യജീവിതത്തിൽ ഉണ്ടായ കേസുകളും പ്രശ്നങ്ങളും ഒക്കെയാണ് ഈ ചിത്രത്തിന്റെ റിലീസിനെ മോശമായ തരത്തിൽ ബാധിച്ചത്.

ആ സമയത്ത് ദിലീപ് കമ്മിറ്റ് ചെയ്ത പല ചിത്രങ്ങളും പെട്ടിയിൽ തന്നെ ഇരിക്കുകയാണ് ചെയ്തത്. ഈ ചിത്രത്തെക്കുറിച്ച് ഒരിക്കൽ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

ഡിങ്കൻ സിനിമയുടെ കുറച്ചു ഭാഗങ്ങൾ താൻ കണ്ടിട്ടുണ്ട് എന്നും അത് കണ്ടപ്പോൾ തന്നെ അത് വലിയൊരു ചിത്രമായിരിക്കും എന്ന് തനിക്ക് മനസ്സിലായി എന്നുമാണ് അദ്ദേഹം പറയുന്നത്. അത്രത്തോളം ഗംഭീരമാണ് ആ സിനിമയുടെ പലരംഗങ്ങളും. രംഗങ്ങൾ കണ്ടിട്ട് ആ ചിത്രം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തേക്കാൾ മുകളിൽ പോകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്.

ഒരു ത്രീഡി ചിത്രമായതുകൊണ്ടുതന്നെ ഇത് മൈ ഡിയർ കുട്ടിച്ചാത്തന്റെ ആയിരം ഇരട്ടിയോളം മുകളിൽ വരുന്ന ഒരു ചിത്രമായാണ് തനിക്ക് തോന്നിയത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പല വിഷ്വൽ എഫക്ടുകളും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്.

ഒരുപക്ഷേ ബറോസിനെക്കാളും മുകളിൽ പോകാൻ ഒരുപാട് സാധ്യതയുള്ള ഒരു ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. പ്രത്യേകിച്ച് അതിൽ ഒരു തായ്‌ലാൻഡ് വനിതയുടെ സംഘടന രംഗമുണ്ട് അത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി അത്രത്തോളം മികച്ച രീതിയിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല നാദിർഷ അതിലൊരു ഗാനവും ചെയ്തിട്ടുണ്ട്. ബാക്കി ഗാനങ്ങൾ ചെയ്തിരിക്കുന്നത് ഗോപി സുന്ദറാണ്.

തായ്‌ലാൻഡിൽ വച്ച് ചിത്രീകരിച്ച പാട്ടാണ് ചിത്രത്തിന് കൂടുതൽ മനോഹാരിത നൽകുന്നത്. അതിന്റെ സെറ്റ് പോലും അത്രത്തോളം അതിമനോഹരമായിരുന്നു ഒന്നരക്കോടി രൂപയോളം മുടക്കിയാണ് ആ സെറ്റ് ഇട്ടത്. തിയേറ്ററിൽ വരുമ്പോൾ ചിത്രം വലിയ വിജയമാകും എന്നാണ് ദിനേശ് പറയുന്നത്.

ദിനേശിന്റെ ഈ വാക്കുകൾ വളരെയധികംശ്രദ്ധ നേടുകയാണ് . എന്നാൽ എല്ലായ്പ്പോഴും ശാന്തിവിളയുടെ പ്രസ്താവനയ്ക്ക് മോശം കമന്റുകളും എത്താറുണ്ട്.ചിലർ നൽകിയ കമന്റുകൾ ഇങ്ങനെയാണ് .

മോഹൻലാൽ ചിത്രത്തേക്കാൾ ഉയരെ പോകും എന്നൊക്കെ പറയുന്നത് അല്പം കൂടി പോയില്ലേ എന്നാണ്. ചിത്രത്തിന്റെ പോസ്റ്റർ കണ്ടവരാണ് തങ്ങൾ എന്നും അത് കണ്ടപ്പോൾ തന്നെ ചിത്രത്തിന്റെ ടെക്നിക്കൽ വശം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി എന്നുമൊക്കെയാണ് പലരും പറയുന്നത്.

ADVERTISEMENTS
Previous articleഅപ്പോഴാണ് ഞാൻ എന്റെ പ്രണയം വെളിപ്പെടുത്തിയത്.അതിനു സുപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു -പൃഥ്‌വിരാജ്
Next articleവിവാഹസമയത്ത് അമൃത ഇട്ടിരുന്ന സ്വർണ്ണം എല്ലാം അച്ഛനും അമ്മയും നൽകിയതാണ് അതൊന്നും ബാല തിരിച്ചു കൊടുത്തിട്ടില്ല. മകളെ വിട്ടുകൊടുക്കാത്തതിന് കാരണമുണ്ട്.