മമ്മൂട്ടി പറഞ്ഞത് കൊണ്ടാണ് ഞാൻ ലാലിനോട് അങ്ങനെ ചെയ്തത് അതോടെ ലാലിനെ എനിക്ക് നഷ്ടപ്പെട്ടു – സാജൻ പറയുന്നു

18816

സിനിമയിൽ എപ്പോഴും ആരോഗ്യകരമായ മത്സരങ്ങൾ നിലനിൽക്കാറുണ്ട്. അവയൊക്കെ ആരാധകരും ഒരു പരിധിവരെ ആസ്വദിക്കാറുണ്ട് എന്ന് പറയുന്നതാണ് സത്യം. അത്തരം മത്സരങ്ങൾ സൂപ്പർതാരങ്ങൾക്കിടയിൽ വരെ നിലനിൽക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.  സൂപ്പർതാരങ്ങൾ തമ്മിലുള്ള ഒരു മത്സരത്തെക്കുറിച്ച് പ്രമുഖ സംവിധായകൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സംവിധായകനായ സാജനാണ് സൂപ്പർ താരങ്ങൾക്കിടയിൽ ഉണ്ടായ മത്സരത്തെക്കുറിച്ച് പറയുന്നത്. രണ്ട് സൂപ്പർസ്റ്റാറുകൾ ഒരുമിച്ചൊരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ആരുടെ കഥാപാത്രത്തിലാണ് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഏത് സ്വാഭാവികമായും രണ്ടുപേരും ചിന്തിക്കും.

ADVERTISEMENTS
   

അത്തരത്തിൽ താൻ മമ്മൂട്ടിയെ മോഹൻലാലിനെയും വെച്ച് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു ഗീതം എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നിർദേശപ്രകാരം തനിക്ക് ചില ഡയലോഗുകൾ മാറ്റി എഴുതേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാൽ അതിന്റെ പേരിൽ തനിക്ക് നഷ്ടമായത് മോഹൻലാലിനെ തുടർന്നുള്ള ചിത്രങ്ങളിൽ ലഭിക്കുക എന്നതാണ്. ഈ ചിത്രത്തിൽ പ്രാധാന്യം കൂടുതലുള്ള കഥാപാത്രം മമ്മൂട്ടിക്കാണ്. ഗീതയാണ് നായികയായി വരുന്നത് അവർ ഡബിൾ റോളിലാണ് അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ കഥാപാത്രം ഗീതയുടെ ഒരു കഥാപാത്രത്തെ ഒരു ഘട്ടത്തിൽ സംരക്ഷിക്കുകയാണ്. ആ ഗീതയുടെ കുഞ്ഞ് മോഹൻലാലിന്റെതാണ്. അയാൾ ഗീത ഗർഭിണി ആയിരിക്കുമ്പോൾ തന്നെ നാടുവിട്ടുപോയ ഒരാളാണ്. പിന്നീട് സമ്പന്നനായി വന്ന അയാൾ കുട്ടിയെ ആവശ്യപ്പെടുകയാണ്.

എന്നാൽ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ നൽകുന്നില്ല. അയാൾക്ക് ആ കുട്ടിയെ പിരിയാൻ സാധിക്കില്ല. എന്നാൽ മോഹൻലാലിന്റെ ആവശ്യം ന്യായവും ആണ്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പക്ഷേ കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യമുള്ളതുകൊണ്ടാണ് ആ ഒരു റോളിലേക്ക് പുള്ളി വന്നത്.

ചിത്രത്തിലെ ചില സമയത്ത് ഡയലോഗുകൾ പറയാൻ മമ്മൂട്ടിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. ആ സമയത്ത് ഡബ്ബിങ്ങിന് വന്നപ്പോൾ മോഹൻലാൽ തന്നോട് ചോദിക്കുകയും ചെയ്തു. അങ്ങനെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ ആ ഡയലോഗ് കണ്ടില്ല പിന്നെ എന്ന്.

ഞാൻ പറഞ്ഞു അത് കട്ട് ചെയ്തു എന്തിന് കട്ട് ചെയ്തു എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ അത് വേണ്ട എന്ന് ഞാൻ അപ്പോൾ ലാലിനോട് പറഞ്ഞു. ഓ അത് വേണ്ടല്ലേ .. ശരി ഓക്കേ എന്ന് പറഞ്ഞു അദ്ദേഹം പോവുകയാണ് ചെയ്തത്. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ വല്ലാത്ത ഒരു വേദന ഞാൻ പറഞ്ഞ വാക്കുകളിൽ ഉണ്ടായി എന്ന് എനിക്ക് മനസ്സിലായി.

മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് എനിക്ക് ഡയലോഗുകൾ മാറ്റേണ്ടി വന്നത്. എന്നാൽ അദ്ദേഹം അതിനൊരു പരിഭവവും പറഞ്ഞില്ല. പിന്നീട് അദ്ദേഹത്തിന്റെ ഒരു ഡേറ്റ് പോലും എനിക്ക് ലഭിച്ചിട്ടില്ല എന്നും ആ സംവിധായകൻ ഓർമ്മിക്കുന്നു. എങ്കിലും രണ്ടുപേരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണെന്ന് സാജൻ പറയുന്നു.

അന്ന് എസ് എൻ സ്വാമി അടക്കം പറഞ്ഞിട്ടും ആ ഡയലോഗുകൾ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് താൻ മാറ്റിയത്. എസ് എന്‍ സ്വാമി അന്ന് എന്നോട് പറഞ്ഞത് അത് മികച്ച ഒരു ടയലോഗ് ആണല്ലോ സാജാ അത് മാറ്റണോ എന്നാണു. പക്ഷെ മമ്മൂട്ടി നിര്‍ബധിച്ചാല്‍ നമ്മള്‍ എന്താ ചെയ്ക എന്ന് ഞാനും പറഞ്ഞു. അത് തന്റെ ജീവിതത്തിൽ വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത്. അന്ന് മോഹന്‍ലാല്‍ ഡബ്ബിംഗ് എല്ലാം കഴിഞ്ഞു പോകാന്‍ നേരം ചോദിച്ചു എല്ലാം കഴിഞ്ഞല്ലോ അല്ലെ എന്ന് ? എന്നിട്ട് അദ്ദേഹം പറഞ്ഞ വാക്ക് ഇന്നും മനസ്സില്‍ ഉണ്ട് . ശരി ഇനി നമ്മള്‍ കാണില്ല കേട്ടോ  അന്ന് മോഹന്‍ലാല്‍ പോകാന്‍ നേരം പറഞ്ഞു. സാജൻ വ്യക്തമാക്കുന്നു.

ADVERTISEMENTS