
നടി അനശ്വര രാജനെതിരെ ഗുരുതര ആരോപണമായി എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകൻ ദീപു കരുണാകരൻ. അനശ്വര രാജനെയും ഇന്ദ്രജിത് സുകുമാരനും പ്രധാന കഥാപാത്രങ്ങളായ മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ എന്ന ചിത്രത്തിൻറെ സംവിധായകൻ കൂടിയാണ് ദീപു കരുണാകരൻ .
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമയുടെ ഗാനങ്ങളും പോസ്റ്ററുകളും മറ്റും അനശ്വരയുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കണമെന്ന് നിരന്തര ആവശ്യമുണ്ടായിട്ടും പരിഗണിച്ചില്ല എന്നും ഒടുവിൽ കാലു പിടിക്കേണ്ട അവസ്ഥ പോലും വന്നു എന്നിട്ട് പോലും ആ കുട്ടി അത് ഇതുവരെ ചെയ്തില്ല എന്നും ദീപു കരുണാകരൻ പറയുന്നു.
ആ വിഷയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്
പ്രമോഷൻ എന്ന് പറയുന്നത് ഒരു സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണെന്നും എന്നാൽ ആ കാര്യം ചെയ്യുന്നതിന് എന്തിനാണ് വിമുഖത കാണിക്കുന്നതിനും അദ്ദേഹം ചോദിക്കുന്നു. ആ ചിത്രത്തിലെ പ്രധാന നടി അനശ്വരയാണ് സത്യത്തിൽ സിനിമയിൽ നായകനെക്കാൾ നായിക പ്രാധാന്യമുള്ള ഒരു ചിത്രമാണ് എന്നിട്ടും എന്താണ് അവരെ തടയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും മുതിർന്ന സംവിധായകൻ ദീപു കരുണാകരൻ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ സിനിമയുടെ ഗാനങ്ങളും പോസ്റ്ററും അടക്കം മൂന്നു പോസ്റ്റ് ഇടാൻ ആവശ്യപ്പെട്ടിട്ടും നിരന്തരം ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല എന്നാണ് അദ്ദേഹം പറയുന്നത് കഴിഞ്ഞത് ചിത്രത്തിലെ നായക കഥാപാത്രം ചെയ്ത ഇന്ദ്രജിത്ത് പറഞ്ഞിട്ട് പോലും അവർ അതിന് കൂട്ടാക്കിയില്ല എന്നും ദീപു കരുണാകരൻ പറയുന്നു.
ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്തുടനീളം തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ തന്ന ആർട്ടിസ്റ്റുകൾ ഒരാളാണ് അനശ്വര രാജൻ. ഒരു നിർമാതാവ് പകുതിക്ക് വച്ച് ഉപേക്ഷിച്ചു പോയ സിനിമയാണ് അതിനുശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട് ആ സമയത്തെല്ലാം തന്റെ കൂടെ നിന്ന് ഒരു ആർട്ടിസ്റ്റ് പിന്നീട് ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ദീപു കരുണാകരൻ പറയുന്നു.
താൻ എത്രയോ തവണ ആ കുട്ടിയുടെ മാനേജരെ വിളിച്ചു പോലും ഇത് ചെയ്യണമെന്ന് പറഞ്ഞ് അഭ്യർത്ഥിച്ചിട്ടുണ്ട് അന്നേരം പോലും അത് വിസമ്മതിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല ആ സമയത്ത് മറ്റൊരു സംവിധായകന്റെ അവർ അഭിനയിക്കുന്ന ചിത്രം അവർ ഇൻസ്റ്റാഗ്രാമിൽ പ്രമോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നും ദീപു കരുണാകരൻ പറയുന്നു. എന്തിനാണ് തന്നോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് തനിക്ക് അറിയേണ്ടത്. മുഴുവൻ പ്രതിഫലവും കൊടുത്തിട്ടുള്ളതാണ് എന്നിട്ടും എന്തിനാണ് ആ കുട്ടി ഇങ്ങനെ ചെയ്യുന്നത് അറിയില്ല എന്ന് അദ്ദേഹം പറയുന്നത്അവസാന നിമിഷം ഇനി ആരെങ്കിലും പറഞ്ഞോ എന്ന് അറിയത്തില്ല ഇനി സിനിമയുടെ ഭാഗമാകുന്നത് നിങ്ങളുടെ കരിയർ വളർച്ചക്ക് തടസമാകുമെന്ന്.
അത്തരത്തിൽ എന്താണ് കാരണം എന്ന് അറിയില്ല എന്നും ദീപു കരുണാകരൻ പറയുന്നു.
അനശ്വരയെ പോലെയുള്ളവർ കണ്ടു പഠിക്കേണ്ട ഒരു താരമാണ് മഞ്ജു വാര്യർ. താൻ ഇപ്പോഴും അതിശത്തോടെ കാണുന്ന ഒരു നടിയാണ് മഞ്ജുവാര്യർ എന്ന് പറയുന്നത്. എങ്ങനെ ഇത്രയും വലിയ ഒരു താരത്തിന് ഇത്ര വിനയത്തോടെ അവർക്ക് തീരുമാനം സാധിക്കുന്നു അദ്ദേഹം ചോദിക്കുന്നുണ്ട്.
താൻ ചെയ്ത കരിങ്കുന്ന സിക്സസ് ചിത്രത്തിൽ നായികയായിരുന്ന മഞ്ജു ചിത്രത്തിന് അവസാന സമയം വരെ അവർക്കുള്ള പ്രതിഫലം കൊടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ആ സമയങ്ങളിൽ ഒന്നും ഒരു മോശം വാക്കോ ഒരു എതിർപ്പോ? അതല്ലെങ്കിൽ പ്രമോഷൻ വരാൻ പറ്റത്തില്ല എന്നുള്ള ഒരു ബുദ്ധിമുട്ട് കാണിക്കാതെ തന്നോട് ഒപ്പം നിന്ന് ഒരു നായികയാണ് അവർ. ആ സിനിമയുടെ മേക്കിങ്ങിലും ക്ലൈമാക്സിലും ഒക്കെ ചില പ്രശ്നങ്ങൾ വന്നപ്പോൾ പോലും ഇത് ദീപു കരുണാകരന്റെ പടമാണ് അല്ലാതെ മഞ്ജു വാര്യരുടെ പടം എന്നല്ല പറയുന്നത്. എങ്ങനെയാണ് ദീപു ഈ പ്രശ്നങ്ങൾ നമുക്ക് സോവിൽ ചെയ്യാനാകുക എന്ന് സമാധാന വാക്കുകളായി വന്ന ഒരു നടിയാണ് അവരെയൊക്കെയാണ് ഈ യുവതലമുറ കണ്ടുപഠിക്കേണ്ടത് അദ്ദേഹം പറയുന്നു.
ഇത്തരത്തിലുള്ള മഹാപ്രതിഭകളായ ആൾക്കാർ പോലും കാണിക്കാത്ത ജാടയാണ് ഇപ്പോഴത്തെ നടിമാർ കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ജാഡ ആണോ എന്നൊന്നും തനിക്കറിയില്ല എന്ന് അദ്ദേഹം പറയുന്നു. മറ്റു സിനിമകൾ ഒക്കെ അനശ്വര തുള്ളിച്ചാടി പ്രമോട്ട് ചെയ്യുന്നുണ്ട്. സത്യത്തിൽ ഇതിൻറെ ഒരു ഹാങ്ങോവർ ഒരു മാസം തനിക്കുണ്ടായിരുന്ന എന്നും ഈ സംഭവം ഒരു അപമാനമായാണ് ഒതനിക്ക് തോന്നിയത് എന്നും ദീപു കരുണാകരൻ പറയുന്നു.
ഇന്ദ്രജിത്ത് ചിത്രത്തിന് പ്രമോഷൻ വന്നില്ലേ എന്ന് ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഒരു പ്രമോഷന് ഇന്ദ്രജിത് വന്നു എങ്കിലും പഴയപോലെ അല്ല ഇപ്പോൾ നടൻമാർ ഒന്നും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തനിക്ക് തന്ത വൈബ് ആയതുകൊണ്ട് അങ്ങനെ തോന്നുന്നതാണോ എന്നും അദ്ദേഹം തമാശയുടെ പറയുന്നുണ്ട്. ഇന്ദ്രജിത്തിന്റെ പ്രമോഷൻ ഇടപെടലുകളിലും താൻ സംതൃപ്തനല്ല എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.
ഇന്ദ്രജിത്ത് അല്ലേ പൃഥ്വിരാജിനെക്കാൾ മികച്ച നടൻ ആരീതിയിലാണ് സോഷ്യൽ മീഡിയയിൽ ഉള്ള കമൻറുകൾ ഒക്കെ എന്നും അവതാരകണ്ടെ ചോദ്യത്തിന് ദീപുവിന്റെ മറുപടി ഇങ്ങനെയാണ്.
ഞാൻ വലിയ ആർട്ടിസ്റ്റ് ആണ് എന്ന് പറഞ്ഞു കഴിവുണ്ടെന്ന് പറഞ്ഞു വീട്ടിലിരുന്ന് കഴിഞ്ഞാൽ ഒരു സിനിമകളും ഒരു കഥകളും അവരെ തേടിയെത്തില്ല. അതിന് അവർ ഹാർഡ് വർക്ക് ചെയ്യേണ്ടത് അനിവാര്യമാണ്ദിലീപ് ആണ് അതിന് ഏറ്റവും ക്ലാസിക് ആയിട്ടുള്ള ഉദാഹരണം. ദിലീപേട്ടന്റെ വീട്ടിൽ സംവിധായകാർത്തി അദ്ദേഹത്തിനെ കൊണ്ട് സിനിമ ചെയ്യിപ്പിച്ചതല്ല അദ്ദേഹമായി ഇറങ്ങി സിനിമകൾ ഉണ്ടാക്കിയെടുത്ത് ഹിറ്റുകൾ ആക്കിയതാണ് എന്നും അദ്ദേഹം പറയുന്നു. അതെ പോലെ തന്നെയാണ് പ്രിത്വിരാജ്ഉം മമ്മൂട്ടിയുമൊക്കെ. ദീപു കരുണാകരൻ പറയുന്നു.