16 വയസ്സ് മാത്രം ഉണ്ടായിരുന്ന ശ്രീദേവിയുടെ അന്ന് രജനീകാന്തിന് പ്രണയം തോന്നി. പക്ഷെ പിന്നെ വേണ്ട എന്ന് വെക്കാൻ കാരണം

160

മലയാളത്തിലും അന്യഭാഷകളിലും ഒക്കെ തന്റേതായ കഴിവ് തെളിയിച്ച നിരവധി നായികമാർ ഉണ്ട്. അത്തരത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള നായികയാണ് ശ്രീദേവി. ശ്രീദേവിയുടെ കരിയർ തുടങ്ങുന്നത് തന്നെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് . പിന്നീട് ബോളിവുഡ് സിനിമ ലോകത്തെ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ശ്രീദേവിക്ക് സാധിച്ചിരുന്നു.

പാൻഇന്ത്യൻ ലെവലിലേക്ക് ഉയർന്ന ഒരു നടി തന്നെയായിരുന്നു ശ്രീദേവി. നിരവധി തമിഴ് ചിത്രങ്ങളിലും മലയാള ചിത്രങ്ങളിലും ഒക്കെ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ സൂപ്പർതാരമായ കമലഹാസനും രജനീകാന്തിനുമൊക്കെ ഒപ്പം മികച്ച വേഷങ്ങളെ അവതരിപ്പിക്കുവാൻ ശ്രീദേവിക്ക് സാധിച്ചിട്ടുണ്ട്.

ADVERTISEMENTS
   

 

സൂപ്പർസ്റ്റാറായി രജനീകാന്തും ശ്രീദേവിയും തമ്മിൽ അടുത്ത സൗഹൃദം തന്നെ ഉണ്ടായിരുന്നു. ആദ്യമായി ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോൾ വലിയ പ്രായവ്യത്യാസം ഇവർക്കിടയിൽ ഉണ്ടായിരുന്നു. ആ സമയത്ത് ശ്രീദേവിയുടെ പ്രായം വെറും 13 വയസ്സായിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ശ്രീദേവിയുടെ കുടുംബവുമായും നല്ലൊരു സൗഹൃദം തന്നെയാണ് രജനീകാന്ത് കാത്തുസൂക്ഷിച്ചിരുന്നത്. ഒരുമിച്ച് അഭിനയിക്കുന്നതിന് മുൻപ് തന്നെ ആ കുടുംബവുമായി രജനിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് പറയുന്നത്.

ഒരു അഭിമുഖത്തിൽ പഴയ സംവിധായകനായി ബാലചന്ദ്രർ പറഞ്ഞ വാക്കുകൾ പലപ്പോഴായി ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. രജനീകാന്തിന് ശ്രീദേവിയോട് എപ്പോഴൊക്കെയോ പ്രണയം തോന്നിയിട്ടുണ്ടായിരുന്നു എന്നാണ് ബാലചന്ദ്രർ പറഞ്ഞത്.

16 കാരിയായ ശ്രീദേവിയെ പെണ്ണ് ചോദിച്ചു കൊണ്ട് രജനീകാന്ത് നടിയുടെ വീട്ടിലെത്തിയിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. ആ സമയത്ത് ശ്രീദേവിയുടെ വീട്ടിൽ ഗൃഹപ്രവേശ ചടങ്ങ് നടക്കുകയായിരുന്നു എന്നും അപ്പോൾ തന്നെ പവർകട്ട് വന്ന് കറണ്ട് പോയതുകൊണ്ട് അത് ഒരു അശുഭ ലക്ഷണമായി നടൻ കാണുകയായിരുന്നു എന്നും അങ്ങനെ വന്ന കാര്യം വേണ്ടെന്നു വയ്ക്കുകയാണ് രജനീകാന്ത് ചെയ്തത് എന്നുമായിരുന്നു ബാലചന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

ഒരിക്കൽ ഒരു ശാസ്ത്രക്രിയയെ തുടർന്ന് സിംഗപ്പൂരിലേക്ക് രജനികാന്ത് പോയ സമയത്ത് അദ്ദേഹത്തിനു വേണ്ടി ശ്രീദേവി വ്രതം എടുക്കുക വരെ ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട് എന്നൊരു വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ പിന്നീടു അത് ഒരു വ്യാജ വാര്‍ത്തയാണ് എന്നും പല കോണില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വലിയൊരു സൗഹൃദം രജനികാന്തുമായി സൂക്ഷിച്ചതു കൊണ്ടുകൂടിയായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന് വേണ്ടി വ്രതം എടുക്കുവാൻ ഒക്കെ ശ്രീദേവി തയ്യാറായത് എന്നും മറ്റും പലരും ആ സമയത്ത് പറഞ്ഞിരുന്നു. ഇവരുടെ സൗഹൃദം പ്രണയമായി തെറ്റിദ്ധരിക്കപ്പെട്ടതാണോ എന്നതും ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്താണെങ്കിലും ശ്രീദേവിയുടെ മരണകാലം വരെ രണ്ടുപേരും അടുത്ത സുഹൃത്തുക്കളായിരുന്നു. ശ്രീദേവി മരിച്ച  സമയത്ത് രജനികാന്ത് അവരെ അവസാനാമായി കാണാന്‍ പോവുകയും ചെയ്തിരുന്നു.

ADVERTISEMENTS
Previous articleഅഞ്ജലിയെ നശിപ്പിച്ചത് ജയ് ആണ് – അന്നവർ ഒരു മുറിയിലായിരുന്നു നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ
Next articleപ്രേം നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ മണ്ടന്മാരാണ്..കാരണം പറഞ്ഞു ജയറാം