ദിലീപേട്ടന്റെ കോമഡി ചെയ്യാനുള്ള വഴക്കം നഷ്ട്ടപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ -അതിനെക്കുറിച്ച് എന്ത് പറയുന്നു – ദിലീപ് നൽകിയ മറുപടി ഇങ്ങനെ.

4812

വളരെ സാധാരണ നിലയിൽ നിന്നും മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാവായി മാറിയ നടനാണ് ദിലീപ്. ഒരു നടൻ എന്നതിനപ്പുറം നിർമ്മാതാവ് അസിസ്റ്റൻറ് ഡയറക്ടർ വിതരണക്കാരൻ തിയേറ്ററുടമ അങ്ങനെ സിനിമയുടെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ദിലീപ് . കോമഡി റോളുകളിലും സഹനടൻ വേഷങ്ങളിലുംലൂടെയും കടന്നു വന്നു നായക സ്ഥാനം നേടിയെടുത്ത ദിലീപ്പിൻറെ വിജയത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെ വഴികൾ ഉണ്ട്.

മലയാള സിനിമയിൽ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനായിരുന്നു ദിലീപ്. എന്നാൽ വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ ദിലീപിന്റെ കരിയറിനെ വല്ലാതെ മാറ്റിമറിച്ചു എന്ന് തന്നെ പറയേണ്ടതുണ്ട്. ആദ്യഭാര്യ മഞ്ജു വാര്യരും ആയിട്ടുള്ള വിവാഹമോചനവും പിന്നീട് കാവ്യ മാധവൻ ആയിട്ടുള്ള വിവാഹവും അതിനു ശേഷം നടി അക്രമിക്കപ്പെട്ട കേസിൽ പ്രതിയായതും . ജയിലിലായത് പിന്നീട് ജാമ്യം ലഭിച്ചതും അങ്ങനെ നിരവധി സംഭവവികാസങ്ങൾ അദ്ദേഹത്തിൻറെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അതിനുശേഷം ദിലീപ് ചിത്രങ്ങൾ വേണ്ട രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

ADVERTISEMENTS

മുമ്പ് തന്റെ ഒരു ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് ദിലീപ് നൽകിയ നടപടിയുമാണ് ഇപ്പോൾ വൈറൽ ആകുന്നത്..

READ NOW  എനിക്ക് പോലും ഇല്ലാത്ത പല ഗുണങ്ങളും വിനായകനുണ്ട് ; വിനായകൻ വളരെ അച്ചടക്കമുള്ള നടനാണ്; കഥയുമായി തന്നെ സമീപിക്കുന്നവരോട് മമ്മൂട്ടിക്ക് ഒന്നേ പറയാനുള്ളൂ

താങ്കളുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം താങ്കളുടെ കോമഡി അഭിനയിച്ചു ഫലിക്കാനുള്ള വഴക്കം നഷ്ടമായി എന്നും താങ്കൾ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളിൽ നിന്നും പുറത്ത് വന്നിട്ടില്ല എന്നും ഒക്കെ പരക്കെയുള്ള ആക്ഷേപം ഉണ്ടല്ലോ അത് സത്യമാണോ? സാമൂഹ്യ മാധ്യമത്തിൽ വന്ന ചില പോസ്റ്റുകൾ ആണ് ഇതും എന്നും അദ്ദേഹം പറയുന്നു .താങ്കൾ അതിനെക്കുറിച്ച് എന്താണ് പറയുന്നത്? ഇതായിരുന്നു ദിലീപിനോട് ചോദിച്ച ചോദ്യം. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്..

അതിന് ദിലീപ് ആദ്യം ചോദിച്ച ചോദ്യം ആരാണ് ആ പോസ്റ്റ് ഇട്ടത് എന്നായിരുന്നു. അത് സാമൂഹ്യ മാധ്യമത്തിൽ വന്ന പോസ്റ്റാണ് എന്നും അതിലെ ആളുടെ പേര് പറയാൻ പറ്റില്ല എന്നുള്ളതാണ് മാധ്യമപ്രവർത്തകൻ പറഞ്ഞത്. അതെന്താണ് പറയാൻ പറ്റാത്തത് എന്ന് ചോദിക്കുന്നുണ്ട്. ആ പോസ്റ്റിൽ എന്തെങ്കിലും സത്യസന്ധത ഉണ്ടോ ആ പോസ്റ്റിൽ പറയുന്നത് ശരിയാണോ എന്നുള്ള ചോദ്യത്തിന് എനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. ഞാൻ എൻറെ കഥാപാത്രത്തിന് അനുസരിച്ചാണ് അഭിനയിക്കുന്നത്. ആ കഥാപാത്രം എന്ത് ആവശ്യപ്പെടുന്നു അതനുസരിച്ച് ഞാൻ ചെയ്താൽ പോരേ. വളരെ സീരിയസ് ആയി ഒരു കഥാപാത്രത്തിന് കോമഡി കാണിച്ചിട്ട് കാര്യമില്ലല്ലോ? ദിലീപ് ചോദിക്കുന്നു.

READ NOW  ആ വൈറലായ കണ്ണിറുക്കൽ ഞാൻ കയ്യിൽ നിന്നിട്ടത്- പ്രീയ വാര്യരുടെ തള്ള് പൊളിച്ചു തെളിവ് കാണിച്ചു ഒമർ ലുലു

അപ്പോൾ മാധ്യമ പ്രവർത്തകൻ വീണ്ടും ചോദിക്കുന്നുണ്ട്.. നല്ല രീതിയിൽ കോമഡി അഭിനയിച്ചു കൊണ്ടിരുന്ന ഒരു നടന്റെ സിനിമകളിൽ പെട്ടെന്ന് കോമഡി ഇല്ലാതായി എന്നുള്ള രീതിയിലാണ് ആ പോസ്റ്റിൽ പറയുന്നത് അപ്പോൾ ദിലീപ് പറയുന്നുണ്ട് അത് ഞാൻ ചോദിച്ചത് ആരാണ് അങ്ങനെ പറഞ്ഞത് ആരാണ് അങ്ങനെ എഴുതിയത് എന്ന്. അത് പറയാൻ പറ്റില്ലല്ലോ എന്നാണ് മാധ്യമ പ്രവർത്തകൻ പറയുന്നത് അപ്പോൾ ആരെങ്കിലും എവിടെയോ എവിടെയോ ഇരുന്ന് എന്തെങ്കിലും പറയുന്നതിന് താനെന്തിനാണ് മറുപടി പറയുന്നത് എന്ന് ദിലീപ് തിരിച്ചു ചോദിക്കുന്നു. എനിക്ക് അറിയാൻ പറ്റാത്ത ആൾക്കാർ പലയിടങ്ങളിൽ നിന്നും പലതും പറയുന്നതിന് ഞാൻ എങ്ങനെ മറുപടി പറയും അതിനെല്ലാം മറുപടി പറയാനുള്ള സമയം എനിക്കില്ല എനിക്ക് ധാരാളം ജോലിയുണ്ട് എന്ന് ദിലീപ് പറയുന്നു.

അപ്പോഴും മാധ്യമ പ്രവർത്തകൻ ദിലീപിനെ വിടാൻ ഉദ്ദേശിക്കുന്നില്ല. ആ പറഞ്ഞതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത് അത്തരത്തിലുള്ള ആരോപണത്തിന് താങ്കൾ എന്താണ് മറുപടി നൽകുന്നത് അദ്ദേഹം വീണ്ടും ആവർത്തിച്ചു ചോദിക്കുന്നു. അപ്പോൾ ദിലീപ് പറയുന്നത് ഇങ്ങനെയാണ്
താൻ വീണ്ടും പറയുന്നത് അത് കഥാപാത്രത്തെ അനുസരിച്ച് ഇരിക്കും ; തനിക്ക് അടുത്തകാലത്തായിട്ട് അങ്ങനെ അധികം കോമഡി കഥാപാത്രങ്ങൾ ഉള്ള വേഷങ്ങൾ വന്നിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ടാണ് അത്തരത്തിലുള്ള മുഴു നീളെ കോമഡി കാണിക്കാൻ പറ്റാത്തത്.

READ NOW  ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നത്- നടി സുനിതയുടെ അഹങ്കാരം തീർക്കാൻ അന്ന് ലാൽ ജോസ് ചെയ്തത്.

സീരിയസായി ഉള്ള കഥാപാത്രത്തിൽ കോമടി കാണിക്കാൻ പറ്റില്ലല്ലോ. തനിക്ക് വ്യക്തി ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ കൊണ്ട് അങ്ങനെ അഭിനയിക്കുന്നതല്ല. തനിക്ക് എല്ലാകാലത്തും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒറ്റമുറി വീട്ടിൽ നിന്ന് തുടങ്ങിയ വ്യക്തിയാണ് അന്നും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താൻ പല മികച്ച ചിത്രങ്ങൾ ചെയ്യുന്ന സമയത്ത് തനിക്ക് വ്യക്തി ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ ഉണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്നും ദിലീപ് പറയുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലാണ് താൻ അഭിനയിക്കുന്നത്. അങ്ങനെ ഓടിച്ചാടി കോമഡി ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കാതിരുന്നതാണ് അതിനു കാരണം എന്നും അദ്ദേഹം പറയുന്നു

ADVERTISEMENTS