മമ്മൂട്ടിക്ക് എന്ത് ജാഡയാണ് എന്ന് പറയുമ്പോൾ അങ്ങേക്ക് വിഷമം തോന്നിയിട്ടുണ്ടോ – മാസ്സ് മറുപടി നൽകി മമ്മൂക്ക.

824

മലയാള സിനിമയുടെ അഭിമാന താരമാണ് മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ മെഗാസ്റ്റാർ പട്ടവും ചുമലിലേറ്റി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂക്ക. ഓരോ വർഷവും അദ്ദേഹം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയെ കൂടുതൽ അറിയുവാനും സിനിമയോടുള്ള താല്പര്യം വർധിപ്പിക്കുവാനും ആണ് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കുറിച്ച് പൊതുവേ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണ് എന്നുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയൊക്കെ കൂടുതൽ ആക്ടീവായി ഈ കാലഘട്ടത്തിൽ അതിനെ ചെറിയ ഒരു കുറവ് വന്നു എങ്കിലും കൂടുതലായി ഉയർന്ന് കേട്ടിട്ടുള്ള ഒരു വാക്കാണ് അത്.

ADVERTISEMENTS
   

ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ സംവിധായകനും നടനുമായ നാദിർഷ മമ്മൂട്ടിയോട് ചോദിക്കുന്നതും മമ്മൂട്ടി ഇതിന് മറുപടി പറയുന്നതുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിക്ക് എന്തൊരു ജാഡ ആണല്ലേ എന്ന പറച്ചില്‍ കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടില്ലേ എന്നായിരുന്നു ചോദ്യം.

അതിനു മറുപടി മമ്മൂട്ടി പറയുന്നത് ഇങ്ങനെയാണ്. ” ജാഡ നമുക്ക് മനസ്സിലില്ല മുഖത്ത് ജാഡയുണ്ട് അതിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. മനസ്സിൽ എനിക്ക് ജാഡ ഇല്ല എന്നാൽ എന്നെ കാണുമ്പോൾ ആകാരത്തിൽ ഒരു ജാഡയുണ്ട്”. ഉടനെ തന്നെ നാദിർഷ കാറിൽ ഇക്കയുടെ ഒരു പൊസിഷനിൽ തന്നെ ഇറങ്ങണം അത് അല്ലാതെ ചെന്നിറങ്ങേണ്ട കാര്യമില്ല എന്ന് പറയുമ്പോൾ കാറിൽ നിന്നും സാധാരണ ഇറങ്ങുന്നത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് താൻ ഇറങ്ങുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.

എന്റെ മുഖഭാവത്തിൽ മാത്രമാണ് ജാഡ ഉള്ളത് എന്നും എന്നാൽ എന്റെ മനസ്സില്‍ ജാടയില്ല എന്നും എന്റെ രൂപത്തില്‍ ജാഡ യുണ്ട് അത് നമ്മുക്ക് മാറ്റാൻ പറ്റില്ലല്ലോ . ശബ്ദത്തിലുണ്ട് അല്പം ജാഡ, ഭയങ്കര പരുഷമായ ശബ്ദമാണ്. ഒട്ടും സ്മൂത്തായി പറയാൻ പറ്റാറില്ല. അപ്പോൾ നാദിര്ഷ പറയുന്നുണ്ട് പിന്നെ മുഖത്തു നോക്കി കാര്യം പറയും ,അപ്പോൾ മമ്മൂക്ക പറയുന്നുണ്ട് മുഖത്ത് നോക്കാതെ കാര്യം പറയാൻ കഴിയില്ലല്ലോ എന്ന്. മുഖഹ്റ് നോക്കാതെ എന്തോരം പേര് എന്തെല്ലാം പറയുന്നു ഞാൻ ഒന്നുമില്ലെങ്കിൽ മുഖത്ത് നോക്കിയല്ല കാര്യം പറയുന്നത് എന്ന് മമ്മൂട്ടി പറയുന്നു

വർഷങ്ങൾക്കു മുൻപുള്ള മമ്മൂട്ടിയുടെ ആഭിമുഖം വളരെ വേഗം തന്നെ വൈറലായി മാറുകയായിരുന്നു ചെയ്തത്.. നിരവധി ആളുകളാണ് ഈ അഭിമുഖത്തിന് പലതരത്തിലുള്ള കമന്റുകളുമായി എത്തുന്നത്..

ADVERTISEMENTS
Previous articleകാവ്യയുടെ സ്ഥാനത്ത് അന്ന് നവ്യ ആയിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടായേനെ – നേമം പുഷ്പരാജ് അന്ന് പറഞ്ഞത്.
Next articleസന്തോഷ് ജോർജ് കുളങ്ങര ഇതുവരെയും പോകാത്ത 3 രാജ്യങ്ങൾ ഇവയൊക്കെയാണ് – കാരണം അദ്ദേഹം പറയുന്നു