അച്ഛനെ പോലെ തന്നെ വാക്കുകൾ കൊണ്ട് ആരെയും പിടിച്ചിരുത്താൻ കഴിയുന്ന ഒളിമറയില്ലാദി കാര്യങ്ങൾ തുറന്നു പറയുന്ന ,എങ്ങനെയാണോ അങ്ങനെ ജീവിക്കുന്ന വ്യക്തി. സകല കലാ വല്ലഭൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ ശ്രീനിവാസനെ ക്കുറിച്ചാണ് പറഞ്ഞു വന്നത്.
തന്റെ അച്ഛൻ തിരക്കഥ എഴുതി നിർമ്മിച്ച ഒരു ചിത്രത്തിന്റെ ഡബ്ബ് ചെയ്യാത്ത വേർഷൻ കണ്ട കാര്യം ഒരിക്കൽ ഒരഭിമുഖത്തിൽ ധ്യാൻ പറയുന്നുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ആ സിനിമ ഒട്ടും ഇഷ്ടമായില്ല അച്ഛനോട് താൻ തറപ്പിച്ചു പറഞ്ഞു ഈ സിനിമ ഒരിക്കലും ഓടില്ല. ഞാൻ ഉറപ്പിച്ചു ശ്രീനിവാസൻ എന്ന വൻമരം വീണു ,അച്ഛൻ ഫീൽഡ് ഔട്ട്.
പക്ഷേ അപ്പോൾ അച്ഛൻ എന്നോട് മറുപടിയായി പറഞ്ഞത് ഈ സിനിമ മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റായിരിക്കും എന്ന് പറഞ്ഞു. കഥ പറയുമ്പോൾ എന്നതാണ് ആ സിനിമയുടെ ടൈറ്റിൽ താൻ അപ്പോൾ ചിന്തിച്ചത് ഒരു എഴുത്തുകാരന്റെ ഓവർ കോൺഫിഡന്റ് ആയാണ് എന്നാൽ വീട്ടിലിരുന്നു രണ്ടു തവണ ആ സിനിമ കണ്ട ഞാൻ തീയറ്ററിൽ ഇരുന്നു പൊട്ടിക്കരഞ്ഞു.
ഞാൻ നോക്കുമ്പോൾ എന്റെ ചുറ്റും ഇരുന്ന എല്ലാവരും കരയുന്നുണ്ട്. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ചോദിച്ചു സിനിമ കണ്ടോ ഞാൻ പറഞ്ഞു കണ്ടു, സിനിമ ഓടുമോ ഞാൻ പറഞ്ഞു ഓടും, കാരണം അതുവരെ ആ സിനിമയി എന്ത് തന്നെ നടന്നാലും അതിൽ കാര്യമില്ല പക്ഷേ ആ സിനിമയുടെ അവസാനം മമ്മൂക്ക വന്നു പറയുന്ന ആ ഡയലോഗ് , ആ ഒരൊറ്റ സീനിൽ സിനിമയുടെ ആത്മാവ് തന്നെ മാറുകയാണ്. മമ്മൂക്ക എന്ന മാന്ത്രികന്റെ അവിസ്മരണീയമായ പ്രകടനം.
അന്നാണ് ഞാൻ മനസിലാക്കുന്നത് ഒരു സിനിമയിൽ ഡബ്ബിങ്ങിന് എന്ത് മാത്രം പ്രാധാന്യം ഉണ്ട് സൗണ്ടിൽ എന്ത് മാത്രം പ്രാധാന്യം ഉണ്ട് എന്നൊക്കെ . ആ ഒരൊറ്റ സീനുകൊണ്ട് ആ സിനിമയുടെ ആത്മാവ് തന്നെ മാറുമെന്ന് തിരിച്ചറിയാൻ തന്റെ അച്ഛനായ ശ്രീനിവാസന് കഴിഞ്ഞു അങ്ങനെ ഒരാൾ എന്തൊരു വിഷനറി ആയിരിക്കും എന്ന്.