അയലത്തെ വീട്ടിലെ പയ്യൻ എന്ൻ ഇമേജിൽ സിനിമയിലേക്കെത്തി ഇന്ന് ഇന്ത്യൻ സിനിമയാകെ നിറഞ്ഞു നിൽക്കുന്ന പ്രതിഭ ശാലിയായ നടന്മാരിൽ ഒരാളാണ് ധനുഷ്. ഇപ്പോൾ അദ്ദേഹ തന്റെ മേഖല ഹോളിവുഡിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ തരാം നൽകിയ ഒരു ഇന്റർവ്യൂ വില അദ്ദേഹം തന്റെ കരിയറിന്റെ തുടക്ക കാലത്തേ ചില ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു..
കരിയറിന്റെ തുടക്ക കാലം ധനുഷിന് വളരെ യധികം ബുദ്ധിമുട്ടേറിയ ധാരാളം അനുബഹ്വാങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു സമയങ്ങളിൽ അതി കഠിനമായ വളരെ വേദന ജനകമായ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട് എന്ന് ധനുഷ് തന്നെ വ്യക്തമാക്കുന്നു. 2003 ൽ ഇറങ്ങിയ കാതൽ കൊണ്ടെൻ എന്ന ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു നടന്ന സംഭവങ്ങൾ ആണ് ധനുഷ് വ്യക്തമാക്കുന്നത്.
ALSO READ:ഹരി കൃഷ്‍ണൻസിലെ മൂന്ന് ക്ളൈമാക്സിന്റെ യഥാർത്ഥ കാരണം ഇതാണ് മമ്മൂക്ക തന്നെ പറയുന്നു
ഈ വാർത്തക്ക് ആധാരമാകുന്നത് 2015ൽ വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദർ, സതീഷ് എന്നിവരുമായുള്ള സംഭാഷണത്തിനിടെ ആളുകൾ തന്നെ എങ്ങനെ കളിയാക്കാറുണ്ടെന്ന് ധനുഷ് പറഞ്ഞ വീഡിയോ ആണ്.
സംഭവം ധനുഷ് വിവരിക്കുന്നത് ഇങ്ങനെ – “കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ ഒരാൾ എന്നോട് ചോദിച്ചു, ആരാണ് നായകൻ എന്ന്. ഇനി ഒരു അപമാനവും നേരിടാൻ ഞാൻ തയ്യാറല്ലാത്തതിനാൽ ഞാൻ അവിടെ നിന്ന അഭിനേതാക്കളിൽ നിന്ന് മറ്റൊരാളെ ചൂണ്ടിക്കാണിച്ചു. പിന്നീട് ഞാനാണ് നായകൻ എന്നറിഞ്ഞപ്പോൾ സെറ്റിലുള്ളവരെല്ലാം എന്നെ നോക്കി ചിരിച്ചു. എന്നിട്ടു ഒരേ സ്വരത്തിൽ പറഞ്ഞു, ‘ഏയ് ആ ഓട്ടോ ഡ്രൈവറെ നോക്കൂ, അവനാണ് നായകൻ’ എന്നിങ്ങനെ. ചെറുപ്പമായിരുന്നതിനാൽ അത്തരത്തിലുള്ള കളിയാക്കലുകൾ നേരിടാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാൻ കാറിനടുത്ത് ചെന്ന് നിന്ന് ഉറക്കെ ഉറക്കെ കരഞ്ഞു. എന്റെ ശരീര പ്രകൃതത്തെ കളിയാക്കാത്ത ഒരാൾ പോലും അന്നുണ്ടായിരുന്നില്ല എന്ന് ധനുഷ് ഓർക്കുന്നു.
“എന്തുകൊണ്ട് ഒരു ഓട്ടോ ഡ്രൈവർക്ക് ഹീറോ ആകാൻ കഴിയാത്തത്?” എന്ന ചിന്ത തന്നിൽ ഉണ്ടാകാൻ പ്രേരിപ്പിച്ചത് ഈ സംഭവമാണ്. ഒരാൾക്ക് കഴിവുണ്ടെങ്കിൽ അയാളുടെ രൂപവും ഭാവവും ഒരിക്കലും പ്രശ്നമാകില്ല എന്ന് ധനുഷ് പറയുന്നു. സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനാണ് ധനുഷ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹം ചെയ്തിരുന്നു.
അതേസമയം, വർക്ക് ഫ്രണ്ടിൽ, ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാതി ഇപ്പോൾ ബോക്സോഫീസിൽ തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിർവ്വഹിച്ച ഇന്ത്യൻ ആക്ഷൻ ഡ്രാമ ചിത്രമാണിത്. മലയാളി നായിക സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക. ചിത്രം ഇതുവരെ 60 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. അടുത്തതായി, അദ്ദേഹത്തിന് ക്യാപ്റ്റൻ മില്ലറും ഉണ്ട്, അത് ഒരു പീരിയോഡിക് റൊമാന്റിക് ആക്ഷൻ-ഡ്രാമയായിരിക്കും.