ആറോളം സിനിമകൾ സംവിധാനം ചെയ്യുകയും ധാരാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതുകയും ചെയ്ത പ്രതിഭധനനായ സംവിധായകൻ ആയിരുന്നു ഡെന്നിസ് ജോസഫ്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറന്ന സിനിമകൾ ഒട്ടുമിക്കവയും വമ്പൻ വിജയങ്ങളുമാണ് രാജാവിന്റെ മകൻ, ന്യൂ ഡൽഹി, കോട്ടയം കുഞ്ഞച്ചൻ,NO 20 മദ്രാസ് മെയിൽ തുടങ്ങിയവ അവയിൽ ചിലതു മാത്രം.
തന്റെ കരിയറിന്റെ ആദ്യ വർഷങ്ങളിൽ താൻ വളരെ വിജയ പ്രതീക്ഷയോടെ ഒരുക്കിയ ഒരു മമ്മൂട്ടി ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് മുൻപൊരിക്കൽ അദ്ദേഹം ഒരു ചാനൽ ഇന്റർവ്യൂവിൽ പറഞ്ഞത് വൈറലായിരിക്കുന്നു.
1988 ൽ മമ്മൂട്ടിയെ നായകനാക്കി ദിനരാത്രങ്ങൾ എന്ന ചിത്രമാണ് ഡെന്നിസ് ജോസഫ് ഒരുക്കിയത് ,അന്നത്തെ വലിയ താര നിരയെ ഉൾപ്പെടുത്തി ജോഷിയുടെ സംവിധാനത്തിൽ ആണ് ദിനരാത്രങ്ങൾ പുറത്തിറക്കിയത്. മമ്മൂട്ടിയെ കൂടാതെ മുകേഷ് സിദ്ധിഖ് പാർവ്വതി സുമലത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.
നൂറു ശതമാനം വിജയം ഉറപ്പിച്ചു താൻ ചെയ്ത ആ ചിത്രം പക്ഷേ ബോക്സ്ഓഫീസിൽ പരാജയപ്പടുകയായിരുന്നു. എന്നത് ആദ്യം തനിക്ക് വിശ്വസിക്കാൻ ആകുമായിരുന്നില്ല എന്ന് ഡെന്നിസ് പറയുന്നു. പക്ഷേ ആ സിനിമയുടെ പരാജയത്തേക്കാളും തന്നെ ഞെട്ടിച്ച ഒരു കാര്യം ഇവിടെ പരാജയപ്പെട്ട ആ ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യാൻ അന്നത്തെ പ്രമുഖ നിർമ്മാതാവ് കൃഷ്ണ റെഡ്ഢി തന്നെ സമീപിച്ചിരുന്നു എന്ന് ഡെന്നിസ് ജോസഫ് ഓർക്കുന്നു.
എന്നാൽ ചിത്രം സംവിധാനം ചെയ്യാൻ അദ്ദേഹം തന്നെയാണ് തിരഞ്ഞെടുത്തത്. പക്ഷേ ജോഷി ചെയ്തിട്ട് പോലും മലയാളത്തിൽ പരാജയപ്പെട്ട ആ ചിത്രം തെലുങ്കിൽ പോയി ആകെ ഒരു ചിത്രം സംവിധാനം ചെയ്ത പരിചയത്തിൽ താനെങ്ങനെ ചെയ്യുമെന്ന ആശങ്ക കൊണ്ട് ഏത് വിധേനയും അന്ന് തനിക് വന്നു കേറിയ ആ ഓഫർ താൻ വേണ്ടാന്ന് വെക്കാൻ തീരുമാനിച്ചു.
നേരിട്ട് പറഞ്ഞാൽ മോശമാകുമെന്നു വച്ച് എന്തെങ്കിലും ഒരു എതിർപ്പ് ഉണ്ടാക്കി തടിയൂരാൻ തീരുമാനിച്ചു. അങ്ങാണ് ഇരിക്കുമ്പോൾ തന്നെ തന്റെ ചിത്രത്തിലേക്ക് ഒരു പുതിയ നായികയെ ഉൾപ്പെടുത്താൻ കൃഷ്ണ റെഡ്ഢി തീരുമാനിക്കുകയും അവരുടെ ചിത്രം എന്നെ കൊണ്ട് വന്നു കാണിക്കുകയും ചെയ്തിരുന്നു എന്ന് ഡെന്നിസ് ജോസഫ് പറയുന്നു. പുള്ളി അതീവ താല്പര്യത്തോടെ കൊണ്ട് വന്ന നായികയെ ഒരു കാരണവുമില്ലാതെ ചേരില്ല എന്ന് പറഞ്ഞു താൻ ഒരു ഉടക്കുണ്ടാക്കി ആ പ്രോജക്ട് ഉപേക്ഷിച്ചു എന്നും ഡെന്നിസ് ജോസഫ് അന്ന് പറഞ്ഞിരുന്നു. അന്ന് താൻ തള്ളിക്കളഞ്ഞ നായികയായാണ് പിന്നെ തെന്നിന്ത്യൻ സൂപ്പർ താരമായ ഗൗതമി എന്ന് അന്ന് ഡെന്നിസ് പറഞ്ഞിരുന്നു.
കുറച്ചു കാലം തിരക്കഥ രചനയിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്ന ഡെന്നിസ് ഒരു രണ്ടാം വരവിനു തയ്യാറെടുത്തു ചെയ്ത ചിത്രമായിരുന്നു ഒമർ ലുലു ബാബു ആന്റണിയെ നായകനാക്കി ഒരുക്കിയ പവർ സ്റ്റാർ. എന്നാൽ ആ ചിത്രത്തിന്റെ തിരകക്ത രചനയിലെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ അദ്ദേഹം ഇ ലോകത്തോട് വിട പറഞ്ഞു. പവർ സ്റ്റാർ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.