സന്തോഷ് ജോർജ് കുളങ്ങര ഇതുവരെയും പോകാത്ത 3 രാജ്യങ്ങൾ ഇവയൊക്കെയാണ് – കാരണം അദ്ദേഹം പറയുന്നു

3892

സന്തോഷ് ജോർജ് കുളങ്ങര എന്ന് പറയുമ്പോൾ ഒരു പക്ഷേ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഒരു യാത്രയെക്കുറിച്ചുള്ള ഓർമ്മയായിരിക്കും. പലരുടെയും കുട്ടിക്കാലം ഓർമ്മകളിൽ മുതൽ സന്തോഷ് ജോർജു കുളങ്ങര എന്ന് പറഞ്ഞാൽ യാത്രാവിവരണം നടത്തുന്ന ഒരു വ്യക്തി എന്ന ലേബലാണ് ഉള്ളത്. ഒരുപക്ഷേ ഈ ലോകത്തിൽ തന്നെ അദ്ദേഹം പോയിട്ടില്ലാത്ത സ്ഥലങ്ങൾ വളരെ കുറവായിരിക്കും. അത്രത്തോളം സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള സംസ്കാരങ്ങളെ അടുത്തറിയുകയും ചെയ്ത ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. യാത്രകൾ തന്നെ കൂടുതൽ ജീവിതാനുഭവമുള്ള വ്യക്തിയാക്കി മാറ്റിയിട്ടുണ്ടെന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ പറയുന്നത്.

എന്നാൽ അദ്ദേഹത്തിന് പോകാൻ സാധിക്കാത്ത ചില രാജ്യങ്ങളും ഉണ്ട്. അത്തരത്തിൽ അദ്ദേഹം കാണാത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് എന്ന് അവതാരകന്റെ ചോദ്യത്തിൽ അദ്ദേഹം പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

സർ പോകാത്ത ഒരു മൂന്നു രാജ്യങ്ങൾ പറയുമോ എന്ന് ചോദിച്ചപ്പോൾ ആയിരുന്നു ഇതിന് സന്തോഷ് മറുപടി പറയുന്നത്. അങ്ങനെ ചോദിക്കുകയാണെങ്കിൽ താൻ ഖസാക്കിസ്ഥാനിൽ പോയിട്ടില്ല എന്ന് സന്തോഷ് ജോർജു കുളങ്ങര പറയുന്നു. അത് പോയി കാണേണ്ട ഒരു രാജ്യമായിരുന്നു പക്ഷേ താൻ അവിടെ പോയിട്ടില്ല. അതുപോലെ തന്നെ ഞാൻ പാപ്പുവാൻന്യൂഗിലിയിൽ പോയിട്ടില്ല. ഈസ്റ്റ് തിമോർ, സുഡാൻ തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നും പോയിട്ടില്ല. അങ്ങോട്ടൊക്കെ പോവുക എന്നതാണ് ഇനി അടുത്ത പദ്ധതികൾ എന്നും അദ്ദേഹം പറയുന്നുണ്ട്.

യാത്രകൾ ഒരു വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനം എന്നു പറയുന്നത് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഒരു മനുഷ്യനെ അടിമുടി മാറ്റി കളയാൻ ഒരു യാത്രയ്ക്ക് സാധിക്കാറുണ്ട്. പലപ്പോഴും പലരും പല വിഷമഘട്ടങ്ങളിലും യാത്രകളെ കൂട്ടുപിടിക്കുന്നതിന്റെ കാരണം തന്നെ മനസ്സിന് വലിയ സന്തോഷം നൽകാൻ യാത്രകൾക്ക് സാധിക്കും എന്നത് തന്നെയാണ്.

ഒരു വ്യക്തിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരുപാട് ചിന്തകളെ മാറ്റിമറിക്കാൻ സാധിക്കുന്ന ഒന്നാണ് യാത്രകൾ എന്ന് പറയുന്നത്.. ഇപ്പോൾ യൂട്യൂബ് ഒക്കെ വന്നതിനു ശേഷം നിരവധി വ്ലോഗർമാർ ഇത്തരത്തിൽ യാത്രകൾ ചെയ്യുന്നുണ്ട് എന്നാൽ അവർക്കൊക്കെ മുൻപേ തന്നെ ഒരു ട്രാവല്‍ വ്ലോഗർ ആയി മാറിയ ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന് പറയാം. വെറുതെ വീഡിയോ പാക്‌ വെക്കുക അല്ല പോകുന്ന സ്ഥലത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച് വളരെ വിശദമായ വിവരണവും അദ്ദേഹം നടത്താറുണ്ട്.

ADVERTISEMENTS
Previous articleമമ്മൂട്ടിക്ക് എന്ത് ജാഡയാണ് എന്ന് പറയുമ്പോൾ അങ്ങേക്ക് വിഷമം തോന്നിയിട്ടുണ്ടോ – മാസ്സ് മറുപടി നൽകി മമ്മൂക്ക.
Next articleസാറിന് ഇഷ്ടപ്പെട്ട മലയാളം വ്‌ളോഗർമാർ ആരൊക്കെ – സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി