നിനക്കൊരു നായരെ കെട്ടിക്കൂടായിരുന്നോ ? മലയാള സിനിമയിലെ ജാതീയത തുറന്നു കട്ടി ജഗതി അന്ന് പറഞ്ഞത്.

2310

സിനിമ എന്നത് കല മാത്രം നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. അവിടെ കലയെ സ്നേഹിക്കുന്നവർക്കിടയിൽ ജാതിമത ചിന്തകൾ ഉണ്ടാവാൻ പാടില്ല. പക്ഷേ മലയാളം സിനിമ ലോകത്ത് ജാതിമത ചിന്തകൾ ഒരുപാട് നിലനിൽക്കുന്നുണ്ട് എന്ന് പലരും തുറന്നു പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ മികച്ച ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നവരും നിരവധിയാണ്. നായർ സംഘടനയിലുള്ള ആളുകൾക്ക് അല്പം പ്രാധാന്യം കൂടുതലാണ് മലയാള സിനിമ നൽകുന്നത് എന്നാണ് പലരും പറയുന്നത്. അത്തരത്തിൽ നടൻ ജഗതി ശ്രീകുമാറിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

നേരെ ചൊവ്വേ എന്ന അഭിമുഖത്തിൽ എത്തിയ ജഗതി ശ്രീകുമാറിനോട് അവതാരകൻ ചോദിക്കുന്നത്, മലയാള സിനിമയിൽ ജാതിയുണ്ടോ എന്നാണ് ഇതിന് വളരെ വ്യക്തമായ രീതിയിൽ തന്നെയാണ് ജഗതി ശ്രീകുമാർ മറുപടി. തനിക്കും നെടുമുടി വേണുവിനും ഒരേ പ്രായമാണ്. സിനിമയിലുള്ള ഒരു പ്രമുഖനായ പ്രൊഡ്യൂസറുടെ മകൻ എന്നെയും നെടുമുടി വേണുവിനെയും ഒരുമിച്ചു നിർത്തിയതിനു ശേഷം വേണുവിനെ വേണുച്ചേട്ടാ എന്നും എന്നെ ശ്രീകുമാർ എന്നും വിളിച്ചു. അവിടെ ആ ജാതി ഞാൻ മനസ്സിലാക്കിയതാണ്. അതുപോലെ അടൂർ ഭാസി എന്ന നടൻ ഒരുപാട് ജാതിയതയുള്ള ഒരു വ്യക്തിയാണ്.

എന്റെ ആദ്യ ഭാര്യയായ മല്ലികയോട് അയാൾ ചോദിച്ചതാണ് നിനക്കൊരു നായരെ കെട്ടി കൂടായിരുന്നുന്നോ എന്ന്. നായരെ അല്ലാതെയാണ് കെട്ടുന്നത് എങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത്. ഞാൻ നായർ അല്ല വേറൊരു സമുദായക്കാരനാണ്. അതുകൊണ്ടാണ് ഇങ്ങനെ പലരും ഇടപെട്ടിട്ടുള്ളത് എന്നും ജഗതി ശ്രീകുമാർ പറയുന്നു.

സമാനമായ ഒരു അനുഭവത്തെക്കുറിച്ച് ഒരിക്കൽ ശ്രീനിവാസനും തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. മലയാള സിനിമയിൽ നായർ എന്ന പേര് ഉണ്ടെങ്കിൽ വലിയ ഒരു സംഘം ആളുകൾ തന്നെ കൂടെ വരും എന്നായിരുന്നു ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നത്.

ജഗതി ശ്രീകുമാറിന്റെ ഈ തുറന്നുപറച്ചിലിലൂടെ വളരെ വലിയ തോതിൽ തന്നെ മലയാള സിനിമയിൽ ജാതി നിലനിൽക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കും. പഴയ ഈ ഒരു അഭിമുഖം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ് . നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് വ്യത്യസ്തമായ കമന്റുകളുമായി എത്തിയിരിക്കുന്നത് പലരും ജഗതിയെ പിന്തുണച്ചു തന്നെയാണ് കമന്റ് ചെയ്യുന്നത്.

ADVERTISEMENTS
Previous articleലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ
Next articleഅയാൾ ഒരു മണ്ടനാണ് ഞങ്ങൾ എപ്പോഴും കളിയാക്കാറുണ്ട് – ഭീമൻ രഘുവിനെ കുറിച്ച് രഞ്ജിത്ത് പറഞ്ഞത് – സംഭവം ഇങ്ങനെ