ഒരു ചെറു വൈരാഗ്യത്തിന്റെ പേരിൽ ഒരുത്തൻ ഒരു കുട്ടിയെ കാർ കയറ്റി കൊല്ലുക. അതും പതിയിരുന്നു-തിരുവനന്തപുരം സംഭവത്തിൽ നെഞ്ചുലയ്ക്കുന്ന കുറിപ്പുമായി അഞ്ചു പാർവ്വതി

41009
തിരുവനന്തപുരത്തു പൂവച്ചലിൽ സ്കൂൾ വിദ്യാർത്ഥി വണ്ടി ഇടിച്ചു മരിച്ച സംഭവം കൊലപാതകമാണ് എന്ന് സൂചനകൾ പുറത്തു വരുന്നു പ്രതി പ്രീയ രഞ്ജൻ ഒളിവിലാണ് ഇയാൾക്കെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രതിക്ക് മുൻപുണ്ടായ സംഭവത്തെ ചൊല്ലി കുട്ടിയോട് പകയുണ്ടായിരുന്നു എന്നും അത് വീട്ടിയതാണ് എന്നും കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തെ കുറിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അഞ്ചു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
കുറിപ്പ് വായിക്കാം..
വിറങ്ങലിച്ച മനസ്സോടെ, ഹൃദയം നുറുങ്ങുന്ന നോവോടെ മാത്രമേ ആ CCTV ദൃശ്യങ്ങൾ കാണുവാൻ കഴിയൂ. കൂട്ടുകാരനുമൊത്ത് സൈക്കിൾ ഓടിക്കുന്ന ഒരു പതിനഞ്ചുകാരൻ കുഞ്ഞ്. അതിന്റെ പിന്നിലേയ്ക്ക് പാഞ്ഞു വരുന്ന ഒരു എസ് യു വി കാർ. കൂട്ടുകാരൻ കുഞ്ഞ് ഒരു വശത്തേയ്ക്ക് ഓടി മാറുന്നു. സൈക്കിൾ ഓടിക്കുന്ന കുഞ്ഞിന്റെ മേലേക്ക് പാഞ്ഞുപ്പോവുന്ന കാർ. കുഞ്ഞും സൈക്കിളും വണ്ടിയുടെ അടിയിൽ ചതഞ്ഞരയുന്നു. കുറച്ച് ദൂരം പോയ കാറിൽ നിന്നും കാർ കയറ്റി കുഞ്ഞിനെ കൊന്നവൻ ഇറങ്ങി വരുന്നു.
വല്ലാത്ത നോവോടെ കണ്ട ദൃശ്യങ്ങൾ!!!
ഒരു ചെറു വൈരാഗ്യത്തിന്റെ പേരിൽ ഒരുത്തൻ ഒരു കുട്ടിയെ കാർ കയറ്റി കൊല്ലുക. അതും പതിയിരുന്നു,കുട്ടി സൈക്കിളുമായി റോഡിൽ ഇറങ്ങുന്നത് വരെ കാത്തിരുന്നിട്ട് . ശേഷം ഒന്നും അറിയാത്തവനെ പോലെ സംഭവ സ്ഥലത്ത് തിരികെ വന്ന് ഒരു അപകടം, അഥവാ കൈയബദ്ധം സംഭവിച്ചുവെന്ന രീതിയിൽ പശ്ചാതാപത്തോടെ പെരുമാറുക. ശേഷം നാട് വിടുക.
ഇതൊക്കെ സംഭവിച്ചത് അങ്ങ് വടക്ക് ഒന്നുമല്ല. നമ്മുടെ കണ്മുന്നിൽ തിരുവനന്തപുരത്താണ്. പ്രബുദ്ധ കേരളത്തിന്റെ തലസ്ഥാനത്ത്‌. എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക്??
ക്ഷേത്രത്തിന് സമീപത്തു നിന്ന് മുതിർന്ന ഒരുത്തൻ മൂത്രമൊഴിക്കുന്നത് കണ്ട ആദികേശവൻ എന്ന പൊന്ന് മോൻ, അതും ബന്ധുവായ ഒരുത്തൻ ആയതിനാൽ, ഇത് ശരിയാണോ ചേട്ടാ എന്ന് ചോദിക്കുന്നു. താൻ ചെയ്ത തെറ്റ് തന്നേക്കാൾ ഒരുപാട് വയസ്സിനു ഇളപ്പം ഉള്ള ഒരു കുട്ടി ചോദ്യം ചെയ്തത് പിടിക്കാത്ത പ്രിയരഞ്ജൻ എന്ന ക്രിമിനൽ.
അവൻ ആ പക ഉള്ളിലിട്ട് മൂപ്പിച്ചു കുട്ടിയെ കൊല്ലാൻ വേണ്ടി ഇറങ്ങിതിരിക്കുന്നു. ഒരു അപകടമരണം എന്ന രീതിയിൽ ആക്കിയാൽ ഇവിടെ കേസ് എടുക്കുക മനഃപൂർവം അല്ലാത്ത നരഹത്യ എന്നാണെന്നു അവനറിയാം. വക്കീലിന് കുറച്ച് കാശ് എറിഞ്ഞു കഴിഞ്ഞാൽ ഒരു ശിക്ഷയും കിട്ടില്ലെന്നും അവനറിയാം. പിഴച്ചുപ്പോയ ഒരു നിയമവ്യവസ്ഥിതി ഉള്ള നാട്ടിൽ ഇതും ഒരു ഒറ്റപ്പെട്ട അപകടമരണം ആയി തീരുമെന്ന് അവനു വ്യക്തമായിട്ടറിയാം.
ശരിക്കും ഇവനെ പോലുള്ള പക മൂത്ത ക്രിമിനലുകൾക്ക് കൊടുക്കേണ്ട ശിക്ഷ എന്താണ്?കുറച്ച് നാൾ പിടിച്ചു അകത്തിട്ട് കൊഴുപ്പിച്ചു വിടുന്നത് ഒന്നുമല്ല. ഒരു നിസ്സാര പ്രശ്നത്തിന്റെ പേരിൽ ഒരു കുട്ടിയെ ഇല്ലായ്മ ചെയ്ത പിശാചിന്റെ മനസ്സ് ഉള്ള കൊടും ക്രിമിനൽ ആണിവൻ. ഇവനെയൊക്കെ തീർക്കേണ്ടത് UP മോഡലിൽ തന്നെയാണ്. ഇപ്പോൾ ഒളിവിൽ ഉള്ള അവൻ പൊങ്ങണം എങ്കിൽ ഇവന്റെ പേരിൽ ഉള്ള വീട്, സ്വത്ത് ഇവയ്ക്ക് മേലെ ഒക്കെ ബുൾഡോസർ കയറി ഇറങ്ങണം. ഇവനെ പോലെ ഉള്ളവനൊന്നും ഒരു വിധത്തിലും ഉള്ള മനുഷ്യാവകാശം അർഹിക്കുന്നില്ല. കേവലം പതിനഞ്ചു വയസ്സ് മാത്രം ഉള്ള ഒരു മോൻ, അവൻ ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷകളും ആ മോന് ഉണ്ടായിരുന്നു കാണണം. എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പതി ഇരുന്ന് തീർത്തില്ലേ ഈ ചെറ്റ. ദയയുടെ ചെറു കണിക പോലും ഇവൻ അർഹിക്കുന്നില്ല!!
ഈ നാട് മൊത്തം പിശാചുകൾ ആയി കഴിഞ്ഞു. ഇത് ഡെവിൾസ് ഓൺ കൺട്രി
ADVERTISEMENTS