ഒന്ന് കെട്ടിയാൽ പിന്നെ കെട്ടാൻ തോന്നില്ല – ‘അമ്മ തന്നെ നിർബന്ധിച്ചു കെട്ടിക്കാൻ കാരണം ഇത്. അതും 22 വയസ്സിൽ – ബോബി ചെമ്മണ്ണൂർ പറഞ്ഞത്

195

കേരളത്തിലെ പ്രശസ്ത ബിസിനെസ്സ് കുടുംബത്തിലെ അംഗവും പ്രശസ്ത ബിസിനസ് മാനുമായ ബോബി ചെമ്മണ്ണൂർ ബിസിനസ്സിനപ്പുറം സാമൂഹിക പ്രവർത്തനത്തിലും ചാരിറ്റി പ്രവർത്തനങ്ങളിലും . സജീവമായിട്ടുണ്ട് . നിരവധി സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളിലും കാരുണ്യ പ്രവർത്തികളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. എങ്കിലും പലപ്പോഴും സ്ത്രീ വിരുദ്ധമായ കമെന്റുകൽ പബ്ലിക്കായി പറയുന്ന ഒരു പ്രവണത ഇദ്ദേഹത്തിനുണ്ട്. ബസ്സിൽ ജാക്കി വെക്കുന്ന നരമ്പ രോഗികളുടെ സ്ഥിരം രീതികളെ ഗ്ലോറിഫൈ ചെയ്യുകയും നിസ്സാരവൽക്കക്കരിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ജാക്കി കഥ.

പൂര ഗ്രൗണ്ടിൽ വായിനോക്കിയതിന്റെയും സ്ത്രീകളെ മുട്ടിയുരുമ്മി ജാക്കി വച്ചതിന്റെയും കഥ വളരെ നിസ്സാരമായ കാര്യമായി തമാശയുടെ മേമ്പൊടിയോടെ പറയുമ്പോൾ അത് തെറ്റാകുന്നില്ല എന്നല്ല എന്ന് അപലപ്പോഴും അദ്ദേഹം വിട്ടു പോകാറുമുണ്ട്. അതെ പോലെ അടുത്തിടെ നാട്ടി ഹണി റോസിനെതീരെ അശ്‌ളീല പരാമർശം നടത്തിയതും പബ്ലിക്കായി ആയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ ശ്രീകണ്ഠൻ നായർ ഹോസ്റ്റ് ആയ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരുകോടി ഷോയിൽ താൻ വിവാഹിതനായത് എങ്ങനെ എന്ന് ബോബി ചെമ്മണ്ണൂർ തുറന്നു പറയുന്നുണ്ട്. എനിക്ക് കല്യാണം കഴിക്കാൻ യാതൊരു താൽപര്യവും പ്ലാനും ഇല്ലായിരുന്നു ഒറ്റത്തടിയായിട്ട് നടക്കാനായിരുന്നു ഉദ്ദേശം. എന്നെ അമ്മച്ചി നിർബന്ധിച്ച് പിടിച്ച് കെട്ടിച്ചതാണ് ബോബി ചെമ്മണ്ണൂർ പറയുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ആണ് തന്റെ കല്യാണം നടക്കുന്നത്. കോളേജിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിക്കുന്ന പല പെൺകുട്ടികളും വീട്ടിൽ വന്ന് അമ്മച്ചിയോട് ആവശ്യപ്പെടുമായിരുന്നു തന്നെ വിവാഹം കഴിച്ചു കൊടുക്കണം എന്ന്. അത് അവർക്ക് തന്നെയുള്ള ഇഷ്ടം കൊണ്ടായിരിക്കാം. അപ്പോഴാണ് അമ്മ ആലോചിച്ചത്ഇവനെ ഒരു കല്യാണം കഴിപ്പിച്ച് നിർത്തിയാൽ നല്ലതായിരിക്കും, അല്ലെങ്കിൽ ഇവൻ ഒരുപാട് കല്യാണം കഴിക്കും എന്ന് അമ്മ തെറ്റിദ്ധരിച്ചത് ആകാം. അങ്ങനെ തന്നെ നിർബന്ധമായി പിടിച്ചു കെട്ടിച്ചു. അതാണ് സംഭവിച്ചതെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു

പിന്നെ ആലോചിച്ചപ്പോൾ അത് വലിയ കുഴപ്പമില്ല എന്ന് തോന്നി. ഒരിക്കൽ കെട്ടിയാൽ പിന്നെ ഒരിക്കലും കെട്ടാൻ തോന്നില്ലല്ലോ. കെട്ടിയവർക്ക് പിന്നെ കെട്ടാൻ തോന്നത്തില്ല കെട്ടാത്തവർക്ക് ചിലപ്പോൾ പലതും തോന്നും ബോബി പറയുന്നു. കെട്ടാത്തവർക്ക് ഇത് ഭയങ്കര സംഭവമാണ് തോന്നും അക്കരെ പച്ച ഇക്കരപ്പച്ച ആ ഒരു തോന്നൽ ഉണ്ടാകും.

ബോബി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സിനിമ ബോയിങ് ബോയിംഗ് ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ അതിൽ ഒരുപാട് സ്ത്രീകളെ ഒരുമിച്ച് പ്രണയിക്കുന്നത് എങ്ങനെയാണെന്ന് ഉള്ളത് എന്ന് ഒരു കോടി ഷോയിൽ എത്തിയ ബോബി ചെമ്മണ്ണൂരിനോട് ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്. അതിനു അദ്ദേഹം പറയുന്നത് തന്നെ വല്ലതെ പ്രചോദിപ്പിച്ച സിനിമയാണ് ബോയിങ് ബോയിങ്. അതിൽ നിന്ന് താൻ ഒരുപാട് ഇൻസ്പിരേഷൻ എടുത്തിട്ടുണ്ട്. സിനിമ കാണുന്ന തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു.ബോയിങ് ബോയിങ് സിനിമ ഒരു പ്രസ്ഥാനം ആയിരുന്നു തന്നെ അത് എങ്ങനെ പ്രേമിക്കണം എന്നൊക്കെ പഠിപ്പിച്ച ഒരു സിനിമയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

നമ്മൾ ബലാത്സംഗം പീഡനം ഉള്ള കാര്യങ്ങൾ ചെയ്യരുത് അത്തരം കാര്യങ്ങൾ വിവരമില്ലാത്ത ആൾക്കാർ ചെയ്യുന്നതാണെന്ന് സിനിമകളിൽ നിന്നും നമുക്ക് മനസിലാക്കാം. താൻ എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ സിനിമ കാണാറുണ്ട്. ചിലപ്പോൾ ഭാര്യയെ കൂട്ടി പോകാറുണ്ട് എപ്പോഴും ഭാര്യയെ കൂട്ടി പോകാറില്ല. നമ്മൾ എല്ലാ ദിവസവും ഭാര്യയുടെ കൂടെ ആയി കഴിഞ്ഞാൽ നമുക്ക് അത്രകണ്ട് വില കിട്ടത്തില്ല. പക്ഷേ ഒരാഴ്ചയോ ഒരു മാസമൊക്കെ ഇടയ്ക്ക് കണ്ടുകഴിഞ്ഞാൽ ഭയങ്കര വിലയായിരിക്കും എന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു. താൻ അങ്ങനെയാണ് ഭാര്യയെ കാണാറുളളത്.

ഭാര്യ ഏറ്റവും കൂടുതൽ തന്നെ തെറി വിളിച്ചത് അവരെ കല്യാണം കഴിച്ചു എന്ന കാര്യം പറഞ്ഞായിരുന്നു എന്ന് ബോബി ചെമ്മണ്ണൂർ പറയുന്നത്. തനിക്കുള്ള സ്വാതന്ത്ര്യം ഭാര്യക്കും ഉണ്ട് എന്നും താൻ വളരെ ഫ്ലെക്സിബിൾ ആയ ഒരാളാണ് വീട്ടിൽ എന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. താൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ആറു വ്യക്തിയാണ് എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS
Previous articleബോച്ചേ പച്ചക്കെന്തശ്ലീലം വിളിച്ചു പറഞ്ഞാലും. ഷൈൻ ടോം ചാക്കോ ഏതേലും പെണ്ണിന്റെ മുഖത്ത് നോക്കിയവളെ കൂടെ കിടക്കാൻ വിളിചെന്നറിഞ്ഞാലും മലയാളികളത് നിസ്സാരമാക്കും-അനു ചന്ദ്രയുടെ പോസ്റ്റ് വായിക്കാം
Next articleഅന്ന് ഒന്നിച്ചു ഫോട്ടോ എടുക്കുന്നതിനിടയിൽ പെട്ടന്ന് ദേഷ്യപ്പെട്ട് അഭിഷേക് നടന്നു പോയി അന്തം വിട്ടു വിഷമത്തോടെ നിൽക്കുന്ന ഐശ്വര്യ വീഡിയോ കാണാം – സംഭവം ഇങ്ങനെ