ആരോഗ്യ പ്രവർത്തകയെ കടന്നു പിടിച്ചു യുവാവ് – ആളെ അറിയില്ലെന്ന് യുവതി

13007

ബീഹാറിലെ ജാമുയി ജില്ലയിലെ ആശുപത്രിയിൽ ഒരാൾ സ്ത്രീയെ പിന്നിൽ നിന്ന് വന്നു കടന്നു പിടിച്ചു ബലമായി ഉപദ്രവിക്കുന്നത്തിന്റെ  സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. മാർച്ച് 10 ന് സദർ ഹോസ്പിറ്റലിലാണ് സംഭവം. സംഭവത്തെ തുടർന്ന് ബീഹാർ പോലീസ് “സീരിയൽ ക്രിമിനലിനെതിരെ  ” കേസെടുത്തു.

ഇരയായ യുവതി ജാമുയി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു. പോലീസ് കേസ് അന്വേഷിക്കുകയാണെന്ന് ഡിഎസ്പി അഭിഷേക് കുമാർ സിംഗ് എഎൻഐയോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇരുവരും തമ്മിൽ ബന്ധത്തിലാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ യുവതി അത് നിഷേധിക്കുകയാണ് ഉണ്ടായത്.

ADVERTISEMENTS

2015 മുതൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയായി ജോലി ചെയ്യുന്ന ഇര എഎമാധ്യമങ്ങളോട്  പറഞ്ഞതു ഇപ്രകാരമാണ് , “ആരോ അജ്ഞാതൻ പിന്നിൽ നിന്ന് വന്ന് എന്റെ വായിൽ അമർത്തി, . ഞാൻ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു, അവൻ എന്തിനാണ് വന്നത്, എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്, എനിക്ക് പറയാൻ കഴിയില്ല.” “എനിക്ക് ആ വ്യക്തിയെ അറിയില്ല”, “ഞാൻ പോലീസില്‍ പരാതിപ്പെട്ടു അയാള്‍ക്കെതിരെ ഒരു എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്” എന്നും അവർ പറഞ്ഞു.

READ NOW  ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിനിൽ ആളുകളുടെ നടുക്ക് പെൺകുട്ടിയുടെ ഹോട്ട് ഡാൻസ് വീഡിയോ വൈറൽ ട്രോളുകളും തെറിവിളിയും

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ഡിഎസ്പി അഭിഷേക് കുമാർ എഎൻഐയോട് പറഞ്ഞു.

സമാനമായ സംഭവങ്ങള്‍ ഉണ്ടോ എന്ന് പോലിസ് അന്വോഷിക്കുന്നുണ്ട്. ഒരു സീരിയല്‍ ക്രിമിനൽ  ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇരയേ സ്ത്രീ പറയുന്നത് തനിക്ക് യുവാവിനെ അറിയില്ല എന്നാണ്. അപ്പോള്‍ അന്ജതനായ ഒരാള്‍ വന്നു സ്ത്രീയെ കടന്നു പിടിച്ചു എങ്കില്‍ കൂടുതല്‍ ഗൌരവമായി എടുക്കേണ്ടതുണ്ട് എന്നാണ് പോലിസ് ഭാഷ്യം.

വീഡിയോ ഇന്റർനെറ്റിലുടനീളം ഞെട്ടൽ സൃഷ്ടിചിരിക്കുകയാണ് ., “ഒരാളുടെ ഇഷ്ടത്തിനെതിരായ ഏത് തരത്തിലുള്ള നടപടിയും സ്ത്രീകള്ക്ക് എതിരെ ഉള്ള അതിക്രമമായി  കണക്കാക്കണം, പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകണം.” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇത് സമൂഹത്തിനു മൊത്തം അപമാനമാണ് ,ഇത് തീര്‍ച്ചയായും നിസ്സാര വകുപ്പുകള്‍ ഇടാതെ സ്ത്രീ പീ ഡ നത്തില്‍ ഉള്‍പ്പെടുത്തി ഇവനെ ജയിലില്‍ അടക്കണം അങ്ങനെ പോകുന്നു കമെന്റുകള്‍.

READ NOW  9-ാം ക്ലാസ്സുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രിൻസിപ്പൽ; കത്തെഴുതി വെച്ച് പെൺകുട്ടി ജീവനൊടുക്കി;ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്
ADVERTISEMENTS