അങ്ങനെയൊരു ചീത്തപ്പേര് ഉണ്ടായിട്ടുണ്ട് , വെളിപ്പെടുത്തലുമായി ഭാമ

4068

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ മലയാളികളുടെ പ്രീയങ്കരിയായി മാറിയ താരമാണ് ഭാമ . കൈ നിറയെ വേഷങ്ങളുമായി  നിൽക്കുമ്പോൾ തന്നെ അപ്രതീക്ഷിതമായാണ് ഭാമ സിനിമ മേഖലയിൽ നിന്ന് ഒരു ഇടവേള എടുത്തത്. തന്നെ സിനിമയിൽ നിന്ന് തന്നെ പുറത്താക്കണം എന്ന രീതിയിൽ ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഭാമ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിവാഹിതയായത്തിനു ശേഷം താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയാണ്.

ഇപ്പോൾ ഭാമ മുൻപ് നൽകിയ ഒരു ഇന്റർവ്യൂ വില പറഞ്ഞിട്ടുള്ള ചിലപ്രസക്ത ഭാഗങ്ങൾ ആണ്വൈറൽ ആയിരിക്കുന്നത്.ജീവിതത്തിന്റെയും സിനിമയുടെയും യാഥാർഥ്യം മനാസിലാക്കി കൊണ്ട് തന്നെയുമാണ് താൻ സിനിമയിൽ എത്തിയിരിക്കുന്നത് എന്ന് ഭാമ പറയുന്നു. നിവേദ്യത്തിന്റെ സെറ്റിൽ അവസാന പാക്ക് അപ്പ് ദിനത്തിൽ ലോഹിയങ്കിൾ (സംവിധായകൻ ലോഹിതദാസ് ഏവരെയും അടുത്ത് വിളിച്ചു പറഞ്ഞിരുന്നു ഈ ചിത്രത്തിന്റെ സെറ്റ് പോലെഅധികം ഫ്രണ്ട്‌ലി ആയിരിക്കില്ല എല്ലാ ചിത്രങ്ങളുടെയും . അതുകൊണ്ടു തന്നെ നിങ്ങൾ വളരെ സൂക്ഷിച്ചു ഇടപെടുകയും പെരുമാറുകയും ചെയ്യണം. എല്ലാവരോടും ഒരു സുരക്ഷിതമായ അകലം പാലിച്ചു വേണം ഇടപെടാൻ . അത് ജീവിതത്തിൽ വല്യ ഒരു പാഠമായിരുന്നു. പക്ഷേ അതുകൊണ്ടു ഭാമ ഒട്ടും ഫ്രണ്ട്‌ലി അല്ല എന്ന ചീത്തപ്പേരാണ് താൻ ഏറ്റവും കൂടുതൽ കേട്ടത് എന്ന് ഭാമ തുറന്നു പറയുന്നു.

ADVERTISEMENTS
   

സിനിമയിലെ വനിതകൾക്ക് വേണ്ടി അടുത്തിടെ രൂപം കൊണ്ട സംഘടനയാണ് ഡബ്ള്യു സി സി ,ഡബ്ള്യു സി സിയും താര സംഘടനയുമായ അമ്മയും തമ്മിലുള്ള പ്രശ്ങ്ങളെ കുറിച്ചും അഭിപ്രായ ഭിന്നതകൾ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട് . ഡബ്ള്യു സി സി പറയുന്ന കാര്യങ്ങളെ അങ്ങനെ നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല എന്നാണ് ഭാമയുടെ പക്ഷം.ഇന്നും പല സിനിമ സീറ്റുകളിലും പ്രാഥമിക സൗകര്യങ്ങൾക്കുള്ള സുരക്ഷിതമായ സ്ഥലങ്ങൾ ഇല്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ് . അങ്ങോട്ട് നിർബന്ധിച്ചാൽ മാത്രമേ മുതിർന്ന താരങ്ങൾക്കു പോലും കാരവാന് പോലുള്ള സൗകര്യങ്ങൾ ലഭിക്കുകയുള്ളു എന്നും താരം പറയുന്നു.

സിനിമയിൽ നിന്നും താൻ എടുത്ത ബ്രേക്ക് തന്നിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നും തന്റെ ചിന്തങ്ങളും അഭിരുചികളും പരുവപ്പെടാൻ സഹായിച്ചിട്ടുണ്ട് എന്നും ,ഇനിയും പലതും ചെയ്യാനുണ്ട് എന്നും അതിനായി എന്നെ തന്നെ തയ്യാറാക്കാൻ ഞാൻ നന്നായി ശ്രമിക്കുന്നുണ്ട്. അത്തരത്തിൽ മികച്ച ഒരു വേഷത്തിനായികാത്തിരിക്കുകയാണ് എന്നും താരം പറയുന്നു

ADVERTISEMENTS
Previous articleതാൻ പോടോ എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച് മമ്മൂട്ടി
Next articleമോഹൻലാലിനെ വച്ചുള്ള ആ സിനിമയ്ക്ക് കാലതാമസമുണ്ടെങ്കിൽ എന്നെ വച്ച് ഒരു പടം ആലോചിക്ക്: മമ്മൂട്ടിയുടെ ഈ വാചകത്തില്‍ നിന്ന് പിറന്നത് ഒരു തകര്‍പ്പന്‍ സിനിമ