പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി- ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ബെയിൽ വാൻ രംഗനാഥൻ

2828

നടി വരലക്ഷ്മി ശരത് കുമാറിനെ അറിയാത്ത തമിഴ് പ്രേക്ഷകർ ഉണ്ടായിരിക്കില്ല. മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി വരലക്ഷ്മി മാറിയിട്ടുണ്ട്. ഓരോ ചിത്രങ്ങളും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. തമിഴ് നിരൂപകനായ ബായിൽവാൻ രംഗനാഥൻ ആണ്.

അടുത്തകാലത്ത് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മുംബൈയിൽ വച്ചാണ് 38 കാരിയായ വരലക്ഷ്മി വിവാഹ നിശ്ചയത്തിനായി ഒരുങ്ങിയത്. തന്റെ സുഹൃത്തു കൂടിയായ വ്യക്തിയെയാണ് ഭർത്താവായി സ്വീകരിക്കുവാൻ താരം തീരുമാനിച്ചിരുന്നത്.

ADVERTISEMENTS

നടിയെക്കുറിച്ച് രംഗനാഥൻ പറയുന്നത് പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി എന്നാണ്. അച്ഛൻ ശരത് കുമാറിനെ പോലെ തന്നെയാണ് വരലക്ഷ്മി എന്നും ഒരിക്കൽ നടൻ വിശാലുമായി വരലക്ഷ്മിക്ക് ലിവിങ് ടുഗതർ ഉണ്ടായിരുന്നുവെന്നും രംഗനാഥൻ പറയുന്നു.

READ NOW  അന്നയാളുടെ കൈകൾ എന്റെ പിൻ ഭാഗത്തൂടെ ഓടിക്കൊണ്ടിരുന്നു - അർജുനെതിരെ നടി അന്ന് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.അതിനു അർജുന്റെ മറുപടി

ഒരു അഭിമുഖത്തിൽ വരലക്ഷ്മിയെ പോലെ ഒരാൾ തന്റെ ഭാര്യയായി വരണമെന്ന് മനസ്സിലാവാത്ത രീതിയിൽ തന്നെ വിശാല്‍ പറഞ്ഞിരുന്നു. അന്ന് അത് തിരുത്തുവാൻ വരലക്ഷ്മിക്ക് താല്പര്യമുണ്ടായിരുന്നില്ല. കാരണം ഇരുവരും അന്ന് ലിവിങ് ടുഗതർ ആയിരുന്നു. പിന്നീട് നടികർ സംഘത്തിന്റെ പ്രശ്നത്തെ തുടർന്ന് വിശാലും സരത് കുമാറും തമ്മില്‍ വല്യ വിഷയങ്ങള്‍ ഉണ്ടാവുകയും ശരത് കുമാർ വലിയ പ്രതിസന്ധികൾ തരണം ചെയ്തപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം ഉലയുകയും അത് ബ്രേക്ക് അപ്പിൽ കലാശിക്കുകയും ചെയ്തു.

വരലക്ഷ്മിയുടെ സ്വഭാവത്തെ കുറിച്ച് പറയുവാൻ ആണെങ്കിൽ വലിയ ഗഡ്സ് ഉള്ള പെൺകുട്ടിയാണ് വരലക്ഷ്മി. നടു റോഡിൽ കിടന്ന് അടി ഉണ്ടാക്കാൻ പോലും മടിക്കാറില്ല. ശരത് കുമാർ ഒന്നും നോക്കാതെ എന്തും ചെയ്യുന്ന പ്രകൃതമാണ്. അതേപോലെ തന്നെയാണ് വരലക്ഷ്മിയും.

വരലക്ഷ്മി രാത്രി 12 മണിക്കാണ് വീട്ടിലേക്ക് പോകുന്നത് പോലും. ആ സമയത്ത് ആരെങ്കിലും ഉപദ്രവിക്കുവാനോ പരിഹസിക്കുവാനോ വന്നാൽ അവർക്ക് കണക്കിന് കൊടുക്കാനും വരലക്ഷ്മിയ്ക്ക് അറിയാം.

READ NOW  സിൽക്ക് സ്മിതയുടെ ജീവിതകഥ വീണ്ടും സിനിമയാകുന്നു ; ചാന്ദ്രിക രവി നായികയായി-കിടിലൻ ഇൻട്രോ ടീസർ കാണാം

വലുതായി ഗഡ്സുള്ള പെൺകുട്ടികളുടെ കൂട്ടത്തിൽ ആണ് വരലക്ഷ്മി ഉള്ളത് എന്നും രംഗനാഥൻ പറയുന്നുണ്ട്. ഇന്നത്തെ കാലത്ത് അങ്ങനെയുള്ള പെൺകുട്ടികളെയാണ് നമ്മുടെ നാടിന് ആവശ്യമെന്നാണ് ഈ വാർത്ത കേട്ടുകൊണ്ട് പലരും കമന്റുകളിലൂടെ പറയുന്നത്. കസബ, മാസ്റ്റർ പീസ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ മലയാളത്തിലും വരലക്ഷ്മി തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്..

ADVERTISEMENTS