ബേസിലും ടോവിനോയും ഒക്കെ അല്ലു അർജുൻ കണ്ടു പഠിക്കണം എന്താന്നല്ലേ ഈ വീഡിയോ അതിനു ഉത്തരം പറയും.

2077

അബദ്ധങ്ങൾ പറ്റുക മനുഷ്യ സഹജം എന്നാല തു പൊതു വേദിയിൽ വച്ച് നൂറു കണക്കിന് ക്യാമറകൾക്ക് മുന്നിൽ വച്ചാകുമ്പോൾ ആ അബദ്ധം പറ്റുന്ന ആൾ എയറിലാകുന്നത് സ്വാഭാവികം അത്തരത്തിൽ എയറിലായ വ്യക്തികളാണ് ബേസിൽ ജോസഫ് ടോവിനോ തോമസ് മന്ത്രി വി ശിവൻ കുട്ടി എന്നിവരൊക്കെ. ഇവരെ കൂടാതെ മറ്റു പലർക്കും ഇത് സംഭവിച്ചിട്ടുണ്ട് എങ്കിലും ബേസിലും ടോവിനോയും ആണ് ഇത് ഇത്ര കൂടുതൽ വൈറൽ ആയത് . ഒരു ഫുട്‍ബോൾ മത്സരത്തിനിടയിൽ വച്ച് ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈ നീട്ടിയ ബേസിലിനെ ശ്രദ്ധിക്കാതെ ആ താരം പോയതും ബേസിൽ നോക്കുന്നതും വൈറൽ ആയിരുന്നു.

അതെ പോലെ ഒരു സിനിമയുടെ പൂജയ്ക്കിടെ ആരതി ഉഴിഞ്ഞ വിളക്കിണ് മുകളിൽ കൈ കൊണ്ട് ചെന്ന ടോവിണോയെ പരിഗണിക്കാതിരുന്നതും വൈറൽ ആയിരുന്നു . അതിൽ ഏറ്റവും രസകരം ഈ താരങ്ങൾ ഇതിന് പരസ്പരം ട്രോളുകളുമായി എത്തിയതും വളരെ വൈറൽ ആയിരുന്നു. അടുത്തിടെ മന്ത്രി വി ശിവൻകുട്ടിക്ക് ഇത്തരത്തിൽ ഒരു അബദ്ധം പറ്റിയിരുന്നു. നടൻ ആസിഫ് അലി നേരെ അദ്ദേഹം നീട്ടിയ കൈ ആസിഫ് ശ്രദ്ധിക്കാതെ പോയതും അടുത്തിരുന്ന ടോവിനോ പിന്നീട് അത് ശ്രദ്ധിച്ചു ആ ആസിഫ് വിളിച്ചു അദ്ദേഹത്തെ കാണിക്കുന്നതും വൈറൽ ആയിരുന്നു . ആ വീഡിയോയ്ക്ക് താഴെയും ബേസിൽ കമെന്റുമായി എത്തിയിരുന്നു. ജ്ഞാഗളുട നനയിലേക്ക് സ്വാഗതം സാർ എന്ന് പറഞ്ഞായിരുന്നു ബേസിൽ എത്തിയത് . അതിന്റ പിന്നാലെ ടോവിനോയും എത്തിയിരുന്നു.

ADVERTISEMENTS
   

എന്നാൽ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ സമചിത്തതയോടെ ബുദ്ധിപരമായി കൈകാര്യം ചെയ്യണം എന്ന് കാണിച്ചു തന്നിരിക്കുകയാണ് സൂപ്പർ താരം അല്ലു അർജുൻ. ഇന്ത്യ മൊത്തം വൈറൽ ആകാൻ സാധ്യത ഉണ്ടായിരുന്ന ഒരു സംഭവത്തെ വളരെ ശ്രദ്ധതയോടെ സമചിത്തതയോടെ അല്ലു കൈകാര്യം ചെയ്തത് വൈറൽ ആയിരുന്നു.

പുഷ്പ ടു വിന്റെ വിജയാഘോഷ സമയത്തു ഒരു പെൺകുട്ടിയെ ആദരിക്കുനന്തിന്റെ ഭാഗമായി സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ ആണ് അദ്ദേഹം ആ കുട്ടിക്ക് നേരെ കൈ നീട്ടുന്നത് എന്നാൽ ആ പെൺകുട്ടി അത് കാണാതെ മുന്നോട്ടു പോവുകയും എന്നാൽ താൻ നീട്ടിയ കൈ മാറ്റാതെ തന്നെ അല്ലു അത് അതെ പോലെ നീട്ടിപ്പിടിച്ചു ക്ഷമയോടെ അല്ലു ആ പെൺകുട്ടിയുടെ മറുപടിക്കായി കാത്തു നിന്ന് . അത് കാണുന്ന ആ കുട്ടി അതീവ ആഹ്ലാദത്തോടെ തിരികെ കൈ കൊടുക്കുന്നതും കാണാം. ഈ വീഡിയോ വൈറൽ ആവുകയും വീണ്ടും ബേസിലും ടോവിനോയുമൊക്കെ എയറിലാവുകയും ചെയ്തിരിക്കുകയാണ്. ഇരുവരും അല്ലുവിനെ കണ്ടു പഠിക്കണം എന്നും അദ്ദേഹം വലിയ പാൻ ഇന്ത്യൻ താരമായിരുന്നിട്ടും വലിയ ക്ഷമയാണ് അദ്ദേഹതിനു എന്നും ആളുകൾ പറയുന്നുണ്ട്.

ADVERTISEMENTS