നിരവധി ചിത്രങ്ങളിൽ നായകനെ വിറപ്പിക്കുന്ന വില്ലൻ വേഷങ്ങങ്ങൾ ചെയ്യുന്ന ഒരു നടനാണ് ബസന്ത് രവി. തമിഴ് നടനാണ് അദ്ദേഹമെങ്കിലും നിരവധി മലയാളം ചിത്രങ്ങളിൽ അദ്ദേഹത്തിൻറെ സാന്നിധ്യം സ്ഥിരമായി ഉണ്ട്. ശക്തമായ വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ ഒപ്പം അതിമനോഹരമായ ഫൈറ്റ് സീനുകൾ കൈകാര്യം ചെയ്യാനും പ്രത്യേകം മികവുള്ള വ്യക്തിയാണ് ബസന്ത് രവി.ഫൈറ്റ് ചെയ്യുന്ന വെറുമൊരു വില്ലൻ നടൻ മാത്രമല്ല അദ്ദേഹം ഒരു മികച്ച ആക്ഷൻ കൊറിയോഗ്രാഫർ കൂടിയാണ് അദ്ദേഹം. കരാട്ടെ ബ്ലാക്ക് ബെൽറ്റ് അടക്കം നേടിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
അടുത്തിടെ ഒരു അഭിമുഖത്തിൽ മലയാള സൂപ്പർസ്റ്റാറുകളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കണക്ട് ചെയ്തുകൊണ്ടുള്ള ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി വൈറൽ ആയിരുന്നു. അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചത് മലയാള സൂപ്പർസ്റ്റാറായ മോഹൻലാലും മമ്മൂട്ടിയും ഇവരിൽ ആർക്കൊപ്പം ഫൈറ്റ് ചെയ്യുന്നതാണ് താങ്കൾക്ക് ഈസി എന്നായിരുന്നു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയാണ്.
ഇരു താരങ്ങൾക്ക് ഒപ്പവും ഫൈറ്റ് ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ അദ്ദേഹം പറയുന്നുണ്ട്. അതിൽ മോഹൻലാലിനൊപ്പം ഫൈറ്റ് ചെയ്യുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്ന് അദ്ദേഹം പറയുന്നുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിക്കൊപ്പം ഫൈറ്റ് ചെയ്യുന്നത് വളരെ കഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി മികവുറ്റ നടനാണ് അതിൽ യാതൊരു സംശയവുമില്ല, എങ്കിലും ഫൈറ്റിന്റെ കാര്യത്തിൽ മോഹൻലാലിനോളം വരില്ല എന്നും അദ്ദേഹത്തോടൊപ്പം ഫൈറ്റ് ചെയ്യുമ്പോൾ പലപ്പോഴും നമ്മൾ മുന്നോട്ട് ചെന്ന് ആ ടൈമിംഗ് കണക്ട് ചെയ്യുന്ന രീതിയിൽ സിങ്ക് ആയി അഭിനയിക്കേണ്ടി വരും എന്നാണ് അദ്ദേഹം പറയുന്നത്.
മോഹൻലാൽ അതിന്റെ മുറ രീതിയിൽ കളരിയും ഗുസ്തിയും മറ്റും പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരെ ഈസിയായി ഫൈറ്റ് ചെയ്യാനറിയാം.
മോഹൻലാലിൻറെ ഫൈറ്റിങ് പെർഫെക്ഷൻ വളരെ മികച്ചതാണെന്നാണ് ബസന്ത് രവി പറയുന്ന.ത് അത് വേറെ ലെവൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. അതിനു ഉദാഹരണമായി അദ്ദേഹത്തോടൊപ്പം അഭിനയിച്ച അലിഭായ് എന്ന സിനിമയിലെ ഒരു ഫൈറ്റ് രംഗം അദ്ദേഹം എടുത്തു പറയുന്നുണ്ട്. താനൊരു അംബാസിഡർ കാറിന്റെ മുകളിലൂടെ കറങ്ങി മുന്നിലേക്ക് വരുമ്പോൾ മോഹൻലാൽ ഒരു സ്പിന്നിങ് കിക്കിലൂടെ തന്നെ ലോക്ക് ചെയ്യണം. അത്തരമൊരു സീനാണ് ചെയ്യേണ്ടത്. വളരെ പെർഫെക്റ്റ് ആയിട്ട് ഒറ്റ ടേക്കിൽ തന്നെ മോഹൻലാൽ അത് ചെയ്തു. ഒരു നോർമൽ ഹീറോയ്ക്ക് അത്ര പെട്ടെന്ന് അങ്ങനെ ലോക്ക് ചെയ്യാൻ കഴിയുകയില്ല. കാരണം ഞാൻ വായുവിലൂടെ കറങ്ങി അവിടെ വന്നു നിൽക്കുമ്പോൾ കറക്റ്റ് ആയിട്ട് ടൈമിങ്ങിൽ അത് കാലുകൊണ്ട് തന്നെ ലോക്ക് ചെയ്യണം. അദ്ദേഹം വളരെ നിസാരമായ അത് ചെയ്തു.മോഹൻലാൽ സാറിന് ഫൈറ്റിൽ വളരെ മികച്ച ടൈമിംഗ് ആണെന്നാണ് ബസന്ത് രവി പറയുന്നത്.
എന്നാൽ മമ്മൂട്ടിയുടെ രീതി അല്പം ബുദ്ധിമുട്ടാണ്. അദ്ദേഹം ഫൈറ്റ് ചെയ്യുമ്പോൾ നമ്മൾ അടുത്തേക്ക് ചെന്നുവേണം അത് സിംഗ് ആക്കി എടുക്കാൻ. അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം വളരെ കഴിവുള്ള ഒരു നടനാണ് അതിൽ യാതൊരു സംശയവുമില്ല പക്ഷേ എല്ലാവർക്കും എല്ലാ കാര്യങ്ങളിലും മികവ് കാണുന്നില്ലല്ലോ. ഫൈറ്റ് അദ്ദേഹം മികച്ച രീതിയിൽ ചെയ്യുമെങ്കിലും ഒരു അതിന്റെ ടൈമിംഗ് ഒക്കെ കണക്ടായി ഒരു പെർഫെക്ഷൻ വേണമെങ്കിൽ അത് നമ്മൾ മുന്നോട്ട് ചെന്ന് അഡ്ജസ്റ്റ് ചെയ്ത് നിൽക്കേണ്ടതായ അവസ്ഥ വരും. എന്നാൽ മോഹൻലാലിൻറെ കാര്യത്തിൽ അതില്ല എന്ന് ബസന്ത് രവി പറയുന്നു.
മോഹൻലാൽ കേറി വന്ന് അടിക്കും എന്നാൽ മമ്മൂട്ടി അടിക്കുമ്പോൾ നമ്മൾ കേറി നിന്ന് അത് കണക്ട് ആക്കി എടുക്കണംതന്റെ രീതികൾ കൊണ്ട് തന്നെ രണ്ടുപേർക്കും തന്നെ വലിയ ഇഷ്ടമാണെന്നാണ് ബസന്ത് രവി പറയുന്നത്.
പുതിയ നടന്മാർ ഫൈറ്റ് ഒന്നും പഠിക്കാതെ വരുമ്പോൾ ടൈമിംഗ് കറക്റ്റ് ആവാതെ അവർ നമ്മളെ നേരിട്ട് അടിക്കും അത് നമ്മുടെ ദേഹത്തൊക്കെ ഒരുപാട് അടി കൊള്ളാനുള്ള സാധ്യതയുണ്ട്അങ്ങനെ അത്തരത്തിൽ മിസ്റ്റേക്ക് ആയി നമ്മളെ അടിക്കുന്ന ധാരാളം ഹീറോ ഉണ്ട് എന്ന് അദ്ദേഹം പറയുന്നു.