Advertisement
Home MOVIES Malayalam ആര്യ രാജേന്ദ്രൻ എന്ത് മോശം വസ്ത്രം ധരിച്ചിട്ടാണ് ഇങ്ങനത്തെ ഡബിൾ മീനിങ് ആയിട്ടുള്ള വാക്കുകൾ...

ആര്യ രാജേന്ദ്രൻ എന്ത് മോശം വസ്ത്രം ധരിച്ചിട്ടാണ് ഇങ്ങനത്തെ ഡബിൾ മീനിങ് ആയിട്ടുള്ള വാക്കുകൾ അവർക്ക് കേൾക്കേണ്ടി വരുന്നത്? വിവാദ പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീലക്ഷ്മി അറക്കൽ

1227

സ്ത്രീ ലൈംഗികതയെകുറിച്ചും സ്ത്രീകൾ ലൈംഗിക ഉപകരണങ്ങൾ ഉൾപ്പടെ ഉപയോജിക്കുന്നതിനെ കുറിച്ചുമൊക്കെ തുറന്നെഴുതി ആണ് പ്രശസ്ത ആക്ടിവിസ്റ്റും അധ്യാപികയും എഴുത്തുകാരിയുമൊക്കെയായ ശ്രീലക്ഷ്മി അറക്കൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് പിന്നീടങ്ങോട്ട് ശ്രീലക്ഷ്മി തന്റെ ഫേസ്ബുക്കിലും യൂട്യുബിലും ഒക്കെ പറഞ്ഞ പല കാര്യങ്ങളും കൂടുതൽ സാമൂഹിക ശ്രദ്ധ നേടിയിരുന്നു. പലതും ചിന്തോദ്വീപകങ്ങൾ ആണ് . പലപ്പോഴും ഇത്തരത്തിലുള്ള തുറന്നെഴുത്തിന് വലിയ തോതിലുള്ള സദാചാര ആക്രമാനം നേരിടാറുള്ള വ്യക്തികൂടിയാണ് ശ്രീലക്ഷ്മി.

ഇപ്പോൾ ശ്രീലക്ഷ്മി വീണ്ടും വളരെ പ്രാധാന്യമുള്ള ഒരു വിഷയം തന്റെ എഴുത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ മനുഷ്യരാശിക്ക് വലിയ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കിയതാണ് എന്നുള്ളതിൽ തർക്കമില്ല. ഇന്ന് അത് മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. പലർക്കും അത് ഒരു ജീവിതോപാധി ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ ഏതൊരാൾക്കും സോഷ്യൽ മീഡിയയിൽ നിന്നും പണം ഉണ്ടാക്കാനുള്ള അവസരം ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകൾ നൽകുന്നുണ്ട്. അതിന്റെ ഭാഗമായി ഫേസ്ബുക് ബോണസ് എന്ന ഒരു പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്.

ADVERTISEMENTS

അത്തരത്തിലുള്ള അവസരങ്ങൾ മുതലാക്കാൻ ഒരു കൂട്ടർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പോസ്റ്റുകൾക്ക് കൂടുതൽ റീച് ലഭിക്കാനും ലൈക്കും കമെന്റും ലഭിക്കാനും ആർക്കെതിരെയും എന്തും എഴുതിപ്പിടിപ്പിക്കുക എന്നത് ഒരു ശീലമാക്കി മാറ്റിയിക്കുകയാണ്.എ തരത്തിൽ ഉള്ള ഒരു പോസ്റ്റിനെ കുറിച്ചാണ് ഇപ്പോൾ ശ്രീലശ്കഹ്മി അറക്കൽ കുറിച്ചിരിക്കുന്നത്. ഇത്തവണ പല സോഷ്യൽ മെയ്യ് പേജിലും വന്ന ഒരു പോസ്റ്റ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എതിരെ ആയിരുന്നു ദ്വയാർത്ഥം കലർന്ന രീതിയിലുള്ള ഒരു പോസ്റ്റ് ആയിരുന്നു അത് ആര്യ രാജേന്ദ്രന്റെ ഒരു പഴയകാല ചിത്രം വച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് . ഈ പോസ്റ്റും പങ്ക് വച്ചുകൊണ്ടാണ് ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിൽ ഇത്തരം ഓൺലൈൻ പേജുകൾക്കെതിരെ വിമർശനം നടത്തിയിരിക്കുന്നത്.

READ NOW  ഗ്ലാസിലെ വെള്ളത്തിൽ മുങ്ങിമരിക്കുമെന്ന് പരിഹാസം; സൈബർ ആക്രമണത്തിനെതിരെ കണ്ണീരോടെ അമലും സിതാരയും

തന്റെ കുറിപ്പിൽ നടി ഹണി റോസിനെതിരെ വിമർശനമുണ്ടായത് അവരുടെ വസ്ത്രധാരണം കൊണ്ടാണ് എന്നുള്ള സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വറിന്റെ വിമർശനത്തെ എടുത്തു പറഞ്ഞാണ് ശ്രീലക്ഷ്മി വിമർശിച്ചിരിക്കുന്നത് ഇവിടെ ഡബിൾ മീനിങ് ആയിട്ടുള്ള വൃത്തികേട് ആര്യ രാജേന്ദ്രന് എതിരെ പറയുന്നത് അവർ എന്ത് മോശം വസ്ത്രം ധരിച്ചിട്ടാണ് എന്ന് ശ്രീലക്ഷ്മി ചോദിക്കുന്നു. സ്ത്രീകൾ ഈ സമൂഹത്തിൽ വലിയ പദവികളിൽ ഇരിക്കുന്നതും ഉയർന്നു വരുന്നതും ഇവിടുത്തെ ഈ പുരുഷാധിപത്യ സമൂഹത്തിനു ഇഷ്ടമല്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അല്ലാതെ രാഹുൽ ഈശ്വറിൻ്റെ വാദം പോലെ സോ called മാന്യമായി ഡ്രസ്സ് ധരിക്കാത്തത് കൊണ്ട് അല്ല എന്നും . സ്ത്രീകളെ അശ്ലീലമായ രീതിയിൽ ചിത്രീകരിച്ചു അപമാനിക്കാൻ ഇട്ടു കൊടുത്തു അതിൽ വരുന്ന ലൈക്, കമൻ്റ് ഒക്കെ ഡോളർ ലേക്ക് convert ചെയ്തു പൈസ ഉണ്ടാക്കുകയാണ് സോ called പല പല ഫേസ്ബുക്ക് അക്കൗണ്ട് കളും ചെയ്യുന്നത്. എന്നും ശ്രീലക്ഷ്മി പറയുന്നു.

READ NOW  ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.

പോലീസ് ഇത്തരക്കാരെ വെളിയിൽ കൊണ്ട് വരണമെന്നും; ഫേസ്ബുക്കിനോട് ഔദ്യോഗികമായി നമ്മുടെ സൈബർ സെൽ ആവശ്യപ്പെട്ടാൽ ഇത്തരം പേജുകളുടെ ഉടമസ്ഥരുടെ വിവരങ്ങള വർ നൽകുമെന്നും അവരെ സമൂഹത്തിന്റെ മുന്നിൽ എത്തിക്കണം എന്നും ശിക്ഷ നൽകണമെന്നും ശ്രീലക്ഷ്മി തന്റെ പോസ്റ്റിൽ പറയുന്നു.

ശ്രീലഷ്മിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ..

“ആര്യ രാജേന്ദ്രൻ എന്ത് രീതിയിൽ ഉള്ള മോശം വസ്ത്രം ധരിച്ചത് കൊണ്ട് ആണ് ഇങ്ങനത്തെ ഡബിൾ meaning ആയിട്ടുള്ള വാക്കുകൾ അവർക്ക് കേൾക്കേണ്ടി വരുന്നത്?

സ്ത്രീകൾ സമൂഹത്തിൽ ഒരു പദവിയിലും ഇരിക്കുന്നതോ ഉയർന്നു വരുന്നതോ ഇവിടുത്തെ പുരുഷാധിപത്യ സമൂഹത്തിന് ഇഷ്ടമല്ല . അതാണ് മെയിൻ കാരണം.
അല്ലാതെ രാഹുൽ ഈശ്വറിൻ്റെ വാദം പോലെ സോ called മാന്യമായി ഡ്രസ്സ് ധരിക്കാത്തത് കൊണ്ട് അല്ല.

സ്ത്രീകളെ സ്ലട്ട്  shaming ചെയ്യാൻ ഇട്ടു കൊടുത്തു അതിൽ വരുന്ന ലൈക് കമൻ്റ് ഒക്കെ ഡോളർ ലേക്ക് convert ചെയ്തു പൈസ ഉണ്ടാക്കുകയാണ് സോ called പല പല ഫേസ്ബുക്ക് അക്കൗണ്ട് കളും ചെയ്യുന്നത്.

ഇതുപോലെ ഒരു ലോഡ് ഫേസ്ബുക്ക് പേജുകൾ കാണാൻ സാധിക്കും ഇപ്പൊൾ. ഇതിൽ വരുന്ന ലൈക് കമൻ്റ് ഒക്കെ ഫേസ്ബുക്ക് ബോണസ് ആയി മാറി അവരുടെ അക്കൗണ്ടിലേക്ക് പൈസ ചെല്ലും.

ഇതൊക്കെ ചെയ്തു പൈസ ഉണ്ടാക്കുന്നവരെ എക്സ്പോസ് ചെയ്യുക തന്നെ വേണം. ഫേസ്ബുക്ക് നോഡ് സൈബർ സെൽ ഒഫീഷ്യൽ ആയി ചോദിച്ചാൽ പൈസ കൈമാറുന്ന അക്കൗണ്ട് , അതിൻ്റെ അഡ്രസ്സ് ഒക്കെ സൂപ്പർ ആയി കണ്ട് പിടിച്ചു ഇങ്ങനെ ഉള്ള ഫേക്ക് പ്രൊഫൈൽ നേ കണ്ടെത്താൻ കഴിയും.
സൈബർ സെല്ലുകാർ ഇങ്ങനെ അവരെ കണ്ടുപിടിച്ച് ഇതുപോലെ ഉള്ള പേജുകളുടെ ഉടമകളെ പുറത്ത് കൊണ്ട് വരണം.

പെണ്ണുങ്ങളുടെ ആത്മാഭിമാനം വിറ്റ് കാശ് ഉണ്ടാക്കുന്ന പരിപാടി ഇതുപോലെ ഉള്ള ഊള പേജ് അഡ്മിൻ മാർ നിർത്തണം.”

ADVERTISEMENTS