നടിപ്പിൻ രാക്ഷസി എന്ന് സത്യരാജും ലേഡി കമൽഹാസൻ എന്ന് തമിഴകവും അറിയപ്പെടുന്ന മലയാള നടി. വൈറലായി ബാലാജിയുടെ വാക്കുകൾ

7477

R J ബാലാജി, തമിഴകത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിത്വമാണ്. അദ്ദേഹം ഒരു റേഡിയോ ജോക്കിയായി സേവനമനുഷ്ഠിക്കെയാണ് അദ്ദേഹം സിനിമ ഇൻഡസ്ട്രിയിലേക്ക് വരുന്നത് . നടനും കൊമേഡിയനും അവതാരകനും മാത്രമല്ല നല്ലൊരു സംവിധായകൻ കൂടിയാണ് ആർ ജെ ബാലാജി.

നിലപാടുകൾ എപ്പോഴും തമാശ രൂപേണ മറ്റുള്ളവരിലേക്ക് എത്തിക്കാൻ അദ്ദേഹം നന്നായി ശ്രമിക്കാറുണ്ട്. മൂർച്ചയുള്ള നർമ്മത്തിനും ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾക്കും പേരുകേട്ട ആളാണ് RJ ബാലാജി. ഈ കുറഞ്ഞ പ്രായത്തിൽ തന്നെ വളരെയേറെ നല്ല സിനിമകൾക്ക് ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്.

ADVERTISEMENTS
   

2020 ലാണ് നയൻതാര മുഖ്യ വേഷത്തിൽ എത്തുന്ന മൂക്കുത്തിയമ്മൻ എന്ന സിനിമ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്നത്. അതിലെ നായക കഥാപാത്രം ആയിരുന്നു ബാലാജി. ബാലാജിയുടെ അമ്മയായി വേഷമിട്ടത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഉർവശിയായിരുന്നു.

ഇപ്പോൾ അടുത്തിടെ ഒരു ചാനലിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ ഉർവശിയെ കുറിച്ചുള്ള പരാമർശം ഒരു മലയാളി എന്ന നിലയിൽ നമുക്കേവർക്കും വളരെയേറെ അഭിമാനം ഉണ്ടാക്കുന്ന ഒന്നാണ്. ഇവരുടെയൊക്കെ വാക്കുകൾ കേൾക്കുമ്പോൾ നമുക്ക് നിസംശയം പറയാനാവും മലയാളത്തിൻറെ ലേഡീ സൂപ്പർസ്റ്റാർ ഉർവശി ആണെന്ന്.

READ NOW  പുരുഷന്റെ സ്വഭാവമുള്ള പെൺകുട്ടിയാണ് വരലക്ഷ്മി- ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ബെയിൽ വാൻ രംഗനാഥൻ

ബാലാജിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.  ഇന്ത്യയിലെ കഴിഞ്ഞ 50 വർഷത്തിനുള്ളിലെ  പ്രഗൽഭരായ അഭിനേതാക്കളിൽ ആദ്യ മൂന്നിൽ ഉർവശി ഉൾപ്പെടും. ആദ്യ അഞ്ചിൽ എന്നല്ല ആദ്യ മൂന്നിൽ എന്ന് തന്നെ നിസ്സംശയം പറയാം എന്നാണ് അദ്ദേഹം പറയുന്നത് .. അദ്ദേഹം ഒരു കാര്യം കൂടി വ്യക്തമായി പറഞ്ഞു അതിൽ ആൺ പെൺ എന്നില്ല ഇന്ത്യയിലെ തന്നെ മൂന്ന് പ്രഗൽഭരായ അഭിനേതാക്കൾ എന്ന് മാത്രമേ ഞാൻ പറയുള്ളൂ.അവരിൽ ഉൾപ്പെടും ഉർവശി
താൻ അങ്ങനെ പറയുന്നതിന് കാരണമുണ്ട് കാരണം അവർക്ക് അറിയാൻ വയ്യാത്തതായി ഒന്നുമില്ല എന്നാണ് ബാലാജി പറയുന്നത്. കൃത്യമായ ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും കൃത്യമായ നർമ്മബോധത്തിന്റെയും ഒരു മിശ്രിതമാണ് ഉർവശി.എല്ലാം വളരെ പെട്ടന്ന് പഠിക്കുന്ന വ്യക്തിയാണ് ഉര്‍വശി മാം. ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.സിനിമയുടെ പിന്നണി കാര്യങ്ങളിലും  നല്ല അറിവാണ്.നടിപ്പിൻ രാക്ഷസി എന്നാണ് സത്യരാജ് സാർ ഉർവശി വിളിക്കുന്നത്.

READ NOW  ഈ ചിത്രങ്ങളൊന്നും എ ഐ അല്ല എ.ഐയുടെ കള്ളത്തരം പൊളിച്ച് സായ് പല്ലവി; വ്യാജ ചിത്രങ്ങൾക്ക് ചുട്ടമറുപടി

ഞാൻ അവരുടെ കൂടെ രണ്ട് പടം ചെയ്തിട്ടുണ്ട്. മൂക്കുത്തി അമ്മനും . വീട്ടിലെ വിശേഷവും ഉർവശിയോടൊപ്പം ചെയ്ത രണ്ട് സിനിമകളാണ് . ഇതിൽ ഏത് സെറ്റിൽ വച്ചാണെന്ന് അറിയില്ല ഞങ്ങൾ ക്യാമറയ്ക്ക് പിന്നിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. ഉർവശി മേടം അവിടെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ നോക്കുമ്പോൾ മേടം അഭിനയിക്കുന്നത് വളരെ കുറവായിട്ട് തോന്നി. ക്യാമറാ മാനോട് പറഞ്ഞു ,മാമിനു എന്തെങ്കിലും വയ്യായ്മ ഉണ്ടോ .നന്നായി അഭിനയിക്കുന്നില്ലല്ലോ ,ഇതെന്താ ഇങ്ങനെ അലസമായി ചെയ്യുന്നത് എന്ന്.

അപ്പോൾ ക്യാമറാമാൻ പറഞ്ഞു ക്യാമറ എവിടെയാണ് ഇരിക്കുന്നതെന്നു നോക്കൂ എന്ന് ,കാരണം ക്യാമറ ഉർവശി മാമിനെ ഫോക്കസ് ചെയ്യുന്നതേയില്ല . അത് കൃത്യമായി മനസ്സിലാക്കിയാണ് മാഡം അവിടെ നിൽക്കുന്നത് .ആ സീനിൽ ഉർവശി മാം ഉണ്ടെങ്കിലും ഉർവശി മേടം അവിടെ ഒരു മെയിൻ ഫോക്കസ് അല്ല.
ക്യാമറ എവിടെയാണെന്നും ലൈറ്റിംഗ് എവിടെയാണെന്നും ഒരു സീനിൽ എത്രത്തോളം അഭിനയിക്കണമെന്നും എത്രത്തോളംഅഭിനയിക്കേണ്ട എന്നും ,എന്ന് വേണ്ട എല്ലാമേ അവർക്കറിയാം. അത് മാത്രമല്ല ഭാഷ അവരുടെ കൈക്കുള്ളിൽ ആണെന്ന് നമുക്ക് തോന്നും അത്രയും നന്നായിട്ടാണ് ഭാഷ കൈകാര്യം ചെയ്യുന്നത്.

READ NOW  ഓരോ ദിവസം കഴിയും തോറും കയ്യിലെ ചരടിന്റെ എണ്ണം കൂടുന്നല്ലോ ? കളിയാക്കാൻ ശ്രമിച്ച അവതാരകന് യോഗി ബാബു നൽകിയ മറുപടി ഇങ്ങനെ

അതെന്തെന്നാൽ സ്ക്രിപ്റ്റ് മുഴുവനും അവർ മനഃപാഠമാക്കും .ഓരോ ഡയലോഗും അത്ര ഹൃദിസ്ഥമാണ് അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ത്യയിലെ ആദ്യ മൂന്ന് അഭിനേതാക്കളെ എടുത്തുകഴിഞ്ഞാൽ അതിൽ ഒരാൾ ഉർവശി മാം ആയിരിക്കുമെന്ന്.

മലയാളത്തിന്റെ സൗഭാഗ്യങ്ങളിൽ ഒരാളാണ് ഉർവശി എന്ന് നിസംശയം നമുക്ക് പറയാം. കാരണം ഏതു കഥാപാത്രം ഉർവശിയുടെ കൈകളിൽ എത്തിയാലും അതെല്ലാം അതിമനോഹരമാക്കാൻ ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി കഥാപാത്രമായാലും,സ്വഭാവനടി ആയാലും,കണ്ണീർ നായിക ആയാലും,നെഗറ്റീവ് റോൾ ആയാലും ഏത് കഥാപാത്രവും ആ കൈകളിൽ സുരക്ഷിതമാണ്.

ADVERTISEMENTS