ബൈജു രാജു എന്ന ഭർത്താവ് ആത്മഹത്യ ചെയ്തത് ഭാര്യയുടെ അവിഹിതം കൊണ്ടു മാത്രമോ? ക്രൂരമായ ഒരു കാരണം കൂടി ഉണ്ട്.

289486

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴ ജില്ലയിലെ കായംകുളം നിവാസിയായ ബൈജു രാജു എന്ന ചെറുപ്പക്കാരൻ ഹോട്ടൽ മുറിയിൽ ആത്മ ഹത്യ ചെയ്തിരുന്നു. ഭാര്യയുടെ അവിഹിതം താൻ കയ്യോടെ പിടിച്ചു എന്നും ഭാര്യയും അവരുടെ ബന്ധുക്കളും ചേർന്ന് തന്നെ വഞ്ചിച്ചു എന്നും ബൈജു മരണത്തിനു മുൻപുള്ള തന്റെ ഒരു വിഡിയോയിൽ ബൈജു പറയുന്നു. തന്റെ ഭാര്യയും അവരുടെ ബന്ധുക്കളും ആണ് തന്റെ മരണത്തിനു കാരണം എന്നും ബൈജു പറയുന്നു.

ഇപ്പോൾ ചാനലായ ചാനലുകളിൽ ബൈജുവിന്റെ മരണ കാരണം ഭാര്യ വഞ്ചിച്ചത് മൂലം അദ്ദേഹം മനം നൊന്തു ആത്മഹത്യ ചെയ്തതാണ് എന്ന് പറയുന്നുണ്ട്. ഭാര്യയുടെ കുറ്റസമ്മതവും ബൈജു വീഡിയോ ആയി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.

ADVERTISEMENTS
   

പക്ഷേ ഇവിടെ വരുന്ന വാർത്തകളിൽ എല്ലാം ഭാര്യ വഞ്ചിച്ചത് കൊണ്ട് മനം നൊന്തു ബൈജു ആത്മ ഹത്യ ചെയ്തു എന്നാണ്. ഭാര്യയുടെ വഞ്ചനയിൽ തീർച്ചയായും അയാൾക്ക് വിഷമമുണ്ടാകും എന്നാൽ അയാൾ ആത്മഹത്യ ചെയ്തത് ഭാര്യ അയാളെ വഞ്ചിച്ചതുകൊണ്ട് മാത്രമാണോ അതിലും ക്രൂരമായ ഒരു കാരണം കൂടിയുണ്ട് അതിനു  അതിന്റെ കാരണം ബൈജു ആ വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ അത് ആരും പരിഗണിക്കുന്നില്ല.

READ NOW  വെട്ടം കുറവായതുകൊണ്ട് ഇന്ത്യക്കാരുടെ ഫോട്ടോസ് എടുക്കാൻ പറ്റില്ല ഓസ്‌ട്രേലിയയിൽ വീണ്ടും ഇൻഡ്യക്കാർക്കെതിരെ വംശീയ അധിക്ഷേപം

ബൈജു വീഡിയോയുടെ അവസാന ഭാഗത്തു പറയുന്നുണ്ട് ഭാര്യയുടെ അവിഹിത കാര്യം താൻ അറിഞ്ഞതോടെ ഭാര്യയും അവരുടെ വീട്ടുകാരും ചേർന്ന് തന്റെ മകളെ ഫേക്ക് ആയ കേസ് കോടതിയിൽ കൊടുത്തു മകളെ തന്നിൽ നിന്നും അകറ്റി. കോടതി മകളെ അവർക്കൊപ്പം വിട്ടു അതോടെ ഒറ്റപ്പെട്ടു പോയ വേദന അയാൾ വ്യക്തമാക്കുന്നുണ്ട്.

മകൾ നല്ല കഴിവുള്ള കുട്ടിയാണ് എന്ന് അവൾ നല്ലരീതിയിൽ പഠിക്കുന്നുണ്ട്, വയലിൻ പ്രാക്ടീസ് ചെയ്യുന്നുണ്ട് അങ്ങനെ നല്ല ഭാവിയുള്ള കുട്ടിയാണ്. അവർ അവളെ തന്നിൽ നിന്നും അകറ്റി. ഇനി വര്ഷങ്ങളോളം കേസ് പറഞ്ഞാലും കുഞ്ഞിനെ കിട്ടുമോ എന്ന ആശങ്ക അയാൾക്കുണ്ടെന്നു വീഡിയോ കാണുന്നവർക്ക് വ്യക്തമാണ്.

മകളെ അകറ്റി എന്ന് പറയുന്ന ബൈജു ഇനി ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നാണ് ചോദിക്കുന്നത്. മകളെ തന്നിൽ നിന്നും അകന്നു പോയതാണ് ആ പിതാവിന് സഹിക്കാൻ കഴിയാതെ പോയത് എന്ന് വിഡിയോയിൽ നിന്ന് വ്യക്തം.

READ NOW  തനിക്ക് മധുരം നൽകാൻ നോക്കിയ വരനെ കാലേ വാരിയടിച്ചു വധു. ഒപ്പം തുപ്പി ഓടിച്ചു .എന്നിട്ടും ചിരിച്ചു നിൽക്കുന്ന വരൻ വൈറൽ വീഡിയോ

ഭാര്യയുടെ അവിഹിതം തിരിച്ചറിഞ്ഞതിനു ശേഷം അവളുടെ കാമുകനോട് വഴക്കുണ്ടാക്കാൻ പോയപ്പോൾ പോലും താൻ ഒരു അപ്പനായി ആണ് ചിന്തിച്ചത് എന്നും അവളെ ഓർത്തു അവളുടെ ഭാവിയെ ഓർത്താണ് താൻ രു അപ്പനായി ചിന്തിച്ചത്. അങ്ങനെയുള്ള ഒരാളുടെ അടുത്ത് നിന്ന് കുഞ്ഞിനെ മാറ്റിയതാണ് അയാൾക്ക് സഹിക്കാൻ വയ്യാതായി പോയത് എന്ന് വ്യക്തമാണ്.

സംശയമുള്ളവർ ബൈജുവിന്റെ വീഡിയോ ഒന്നുംകൂടി കണ്ടു നോക്കിയാൽ അത് മനസിലാകും . വീഡിയോയുടെ 5:54 മിനുട്ട് സമയം മുതൽ പ്ലേ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് മനസിലാകും അവനോടു വഴക്കുണ്ടാക്കിയതിനു ശേഷവും ഞാൻ ആലോചിച്ചു ഞാൻ എന്ത് ചെയ്യണം എന്ന്. ഞാൻ സെൽഫിഷ് ആയി ചിന്തിക്കാതെ അന്ന് ഒരപ്പനായി ചിന്തിച്ചു എന്റെ മകൾക്ക് ആരെങ്കിലും വേണം എന്ന് ചിന്തിച്ചു എന്നും ബൈജു പറയുന്നുണ്ട്.

മകളുടെ വേർപാടാണ് അയാളെ പൂർണമായി തകർത്തത്. എന്നും ഭാര്യയുടെ അവിഹിതം പിടിച്ചപ്പോൾ മകൾക്ക് വേണ്ടി താൻ നിലകൊണ്ടു എന്നും തന്നെ പൂർണമായും കൺഡ്രോൽ ചെയ്യാൻ വേണ്ടി മകളൊടുള്ള തന്റെ സ്നേഹം മനസിലാക്കി ഭാര്യ വീട്ടുകാർ തെറ്റായുള്ള ആരോപണം ഉന്നയിച്ചു കേസ് കൊടുത്തതാണ് മകളെ തന്നിൽ നിന്ന് അകറ്റിയത് എന്നും ഇനി രണ്ടു വര്‍ഷത്തോളം കോടതി കേറിയിറങ്ങിയാൽ തന്നെ താൻ എന്ത് നേടാനാണ്. ഇനി താൻ ജീവിച്ചിട്ട് എന്ത് കാര്യം വിഡിയോയിൽ ബൈജു ചോദിക്കുന്നത്. തന്റെ പ്രൊഫൈലില്‍ അവസാനം പങ്ക് വച്ച് ഫോട്ടോ മകളുടെ രണ്ടു പാവക്കുട്ടികൾ ആണ് എന്നതും കാര്യങ്ങള്‍ക്ക് വ്യക്തത നല്‍കുന്നുണ്ട്. അത് കൂടാതെ ഭാര്യയും കുടുംബവും അദ്ദേഹത്തെ മകളെ കാണാനും അനുവദിച്ചിരുന്നില്ല എന്നും വാര്‍ത്തകളുണ്ട്.

READ NOW  അസാധാരണ പ്രവർത്തികൾ ചെയ്തു ജീവിത വിജയം നേടിയ വളരെ സാധാരണക്കാരായ 9 സ്ത്രീകൾ
ADVERTISEMENTS